• HOME
  • »
  • NEWS
  • »
  • crime
  • »
  • Cheating| വിവാഹ ആവശ്യത്തിനെന്ന് പറഞ്ഞ് കാർ കൊണ്ടുപോയശേഷം തിരികെ നൽകാതെ മറിച്ചുവിറ്റു; യുവാവ് പിടിയിൽ

Cheating| വിവാഹ ആവശ്യത്തിനെന്ന് പറഞ്ഞ് കാർ കൊണ്ടുപോയശേഷം തിരികെ നൽകാതെ മറിച്ചുവിറ്റു; യുവാവ് പിടിയിൽ

പ്രതി വാഹനം‌ കണ്ണൂർ സ്വദേശിക്ക് മറിച്ചു വിറ്റതായി പൊലീസ് കണ്ടെത്തി

  • Share this:
    ഇടുക്കി: അടിമാലി (Adimali) ഇരുന്നൂറേക്കർ സ്വദേശിയായ യുവാവിനെ വഞ്ചനാകുറ്റത്തിന് (cheating case) അടിമാലി പൊലീസ് അറസ്റ്റ് ചെയ്തു. വിവാഹ ആവശ്യത്തിന് എന്ന് പറഞ്ഞു തോക്കുപാറ സ്വദേശിയുടെ കാർ വാങ്ങിയശേഷം തിരികെ നൽകാതെ വന്ന കേസിലാണ് ജെയ്മോനെ (37) പൊലീസ് അറസ്റ്റ് ചെയ്തത്.

    സംഭവത്തെ കുറിച്ച് പൊലീസ് പറയുന്നത് ഇങ്ങനെ- ജെയ്മോൻ തോക്കുപാറ സ്വദേശിയുടെ KL 68 A 9143 എന്ന നമ്പരിലുള്ള കാർ വിവാഹ ആവശ്യങ്ങൾക്കെന്ന് പറഞ്ഞ് കഴിഞ്ഞ ജനുവരി 22ന് കൊണ്ടുപോകുകയായിരുന്നു. എന്നാൽ വാഹനമോ പണമോ ഇതേ വരെ നൽകിയുമില്ല. തുടർന്നു പല പ്രാവശ്യം ആവശ്യപ്പെട്ടിട്ടും വാഹനം ലഭിക്കാത്ത സാഹചര്യത്തിൽ അടിമാലി പൊലീസിൽ നൽകിയ പരാതിയിൻമേൽ നടത്തിയ അന്വേഷണത്തിലാണ് ഇയാളെ അറസ്റ്റ് ചെയ്തത്.

    പ്രതി വാഹനം‌ കണ്ണൂർ സ്വദേശിക്ക് മറിച്ചു വിറ്റതായി പൊലീസ് കണ്ടെത്തി. ഈ കാർ കണ്ടെത്തി കോടതിയിൽ ഹാജരാക്കുകയും ചെയ്തു. കോട്ടയം ജില്ലയിലെ വെസ്റ്റ് പോലീസ് സ്റ്റേഷൻ പരിധിയിൽ നിന്നും മറ്റൊരു കാറും പ്രതി സമാന രീതിയിൽ തട്ടിയെടുത്തതിൽ മറ്റൊരു കേസും ഇയാളുടെ പേരിൽ ഉണ്ട്. ഈ വാഹനവും പൊലീസ് കണ്ടെടുത്തിട്ടുണ്ട്. അറസ്റ്റ് ചെയ്ത പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.

    വിക്രം സാരാഭായ് സ്പേസ് സെന്ററിൽ ജോലി വാഗ്ദാനം ചെയ്ത് കോടികൾ തട്ടി; 42കാരൻ പിടിയിൽ

    നെടുമങ്ങാട്: വിക്രം സാരാഭായ് സ്‍പേസ് സെന്ററിൽ (VSSC) ജോലി വാഗ്ദാനം ചെയ്ത് കോടികൾ തട്ടിയ കേസിൽ ഒരാളെ വലിയമല പൊലീസ് അറസ്റ്റ് ചെയ്തു. കുറുപുഴ ഇളവട്ടം പച്ചമല തടത്തരികത്ത് വീട്ടിൽ അനിൽ കുമാർ (42) ആണ് പിടിയിലായത്. ഉന്നത സർക്കാർ ഉദ്യോഗസ്ഥനെന്ന് ഉദ്യോഗാർഥികളെ പറഞ്ഞ് വിശ്വസിപ്പിച്ച് വി എസ് എസ് സിയുടെ തുമ്പ, വട്ടിയൂർക്കാവ്, വലിയമല എന്നിവിടങ്ങളിൽ സ്വീപ്പർ, പ്യൂൺ, പി ആർ ഒ, അഡ്മിനിസ്ട്രേറ്റിവ് ഓഫീസർ, എൻജിനീയർ തുടങ്ങിയ തസ്തികകളിൽ 750ലധികം ഒഴിവുകളുണ്ടെന്ന് അറിയിച്ചാണ് തട്ടിപ്പ് നടത്തിയത്. തുമ്പ വി എസ് എസ് സി സീനിയർ ഹെഡ് ബി. അനിൽകുമാർ നൽകിയ പരാതിയെ തുടർന്നാണ് പ്രതിയെ പിടികൂടിയത്.

    തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ, എറണാകുളം, കോഴിക്കോട്, വയനാട് ജില്ലകളിൽ പ്രതി സമാന തട്ടിപ്പ് നടത്തിയതായി അന്വേഷണത്തിൽ തെളിഞ്ഞു. രണ്ടര കോടി രൂപയുടെ സാമ്പത്തിക ഇടപാടുകൾ ഇയാളുടെ അക്കൗണ്ട് വഴി നടന്നിട്ടുണ്ട്. കൂടുതൽ പേർ കേസിൽ ഉൾപ്പെട്ടതായും അന്വേഷണത്തിൽ തെളിഞ്ഞു. പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു. കസ്റ്റഡിയിൽ വാങ്ങി കൂടുതൽ ചോദ്യം ചെയ്താലേ തട്ടിപ്പിന്റെ കൂടുതൽ വിവരങ്ങൾ ലഭ്യമാകൂവെന്ന് പൊലീസ് അറിയിച്ചു.

    സംഭവത്തിൽ 28 പേരുടെ മൊഴി രേഖപ്പെടുത്തിയിട്ടുണ്ട്. കൂടാതെ തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ, എറണാകുളം, കോഴിക്കോട്, വയനാട് ജില്ലകളിലെ നിരവധി പേർ പ്രതിയുടെ തട്ടിപ്പിന് ഇരയായിട്ടുണ്ട്. രണ്ടരകോടി രൂപയുടെ സാമ്പത്തിക ഇടപാട് പ്രതിയുടെ അക്കൗണ്ട് വഴി നടന്നിട്ടുണ്ടെന്നും കൂടുതൽ പേർ ഈ കേസിൽ ഉൾപ്പെട്ടിട്ടുള്ളതായും തെളിവ് ലഭിച്ചിട്ടുണ്ടെന്ന് പോലീസ് അറിയിച്ചു.

    ഇയാൾ നേരിട്ടും നിരവധി പേരിൽ നിന്ന് ലക്ഷങ്ങൾ വാങ്ങിയതായും തെളിഞ്ഞു. നെടുമങ്ങാട് ഡി വൈ എസ് പി എം കെ സുൾഫീക്കറിന്റെ മേൽനോട്ടത്തിൽ വലിയമല പോലീസ് സ്റ്റേഷൻ ഇൻസ്പെക്ടർ ജി സുനിലും സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.
    Published by:Rajesh V
    First published: