കന്യാകുമാരി: അച്ഛനെ പേടിച്ച് ഒളിച്ചിരുന്ന നാലു വയസുകാരി പാമ്പുകടിയേറ്റു (Snake Bite) മരിച്ച സംഭവത്തില്‍ അച്ഛനെ പോലീസ് അറസ്റ്റുചെയ്തു(Arrest) . കന്യാകുമാരി (Kanyakumari) ജില്ലയിൽ തിരുവട്ടാർ കുട്ടയ്ക്കാട് പാലവിള സ്വദേശി സുരേന്ദ്രനാണ് അറസ്റ്റിലായത്. മദ്യപിച്ചെത്തുന്ന അച്ഛന്റെ മർദ്ദനത്തെ പേടിച്ച് അമ്മയും മക്കളും സമീപത്തെ റബ്ബർ തോട്ടത്തിൽ ഒളിച്ചു ഇരിക്കവെ പാമ്പ് കടിയേറ്റ് ഇയാളുടെ മകള്‍ സുഷ്വിക കഴിഞ്ഞ ദിവസം മരിച്ചിരുന്നു.
ദിവസവും രാത്രിയിൽ ജോലി കഴിഞ്ഞ് അമിതമായി മദ്യപിച്ചു എത്തുന്ന സുരേന്ദ്രൻ എല്ലാ ദിവസവും ഭാര്യ സുജി മോളെയും
മക്കളായ സുഷ്വിക മോൾ (4), സുഷിൻ സിജോ (12 ), സുജിലിൻ ജോ (9) എന്നിവരെ മർദിക്കുന്നത് പതിവാണ്. കഴിഞ്ഞ ദിവസവും രാത്രിയിൽ മദ്യപിച്ചു വീട്ടില്‍ എത്തി ബഹളം തുടങ്ങിയതോടെ അമ്മയും കുട്ടികളും സമീപത്തെ റബ്ബർ തോട്ടത്തിൽ ഓടി രക്ഷപ്പെടുകയായിരുന്നു. ഇതിനിടെ നാലു വയസ്സുകാരിയായ സുഷ്വികയെ പാമ്പുകടിക്കുകയായിരുന്നു.
Also Read- രണ്ടുവയസുകാരന് ക്രൂരമര്‍ദ്ദനം ; യുവതി അറസ്റ്റില്‍, തെളിവായി CCTV ദൃശ്യംസുരേന്ദ്രൻ-സുജിമോൾ ദമ്പതിമാരുടെ മൂന്ന് മക്കളിൽ ഇളയവളാണ് സുഷ്വിക. അച്ഛൻ പതിവായി മദ്യപിച്ചെത്തി ബഹളം വെക്കാറുണ്ടെന്നും അച്ഛനെ പേടിച്ചാണ് തോട്ടത്തിൽ ഒളിച്ചതെന്നും സുഷ്വികയുടെ സഹോദരങ്ങൾ പറയുന്ന ദൃശ്യം സമൂഹ മാധ്യമങ്ങളിൽ പ്രചരിച്ചിരുന്നു. ഇതേത്തുടർന്നുള്ള അന്വേഷണത്തിന്റെയും സുജിമോൾ നൽകിയ പരാതിയുടെയും അടിസ്ഥാനത്തിലാണ് തിരുവട്ടാർ പോലീസ് സുരേന്ദ്രനെ അറസ്റ്റു ചെയ്തത്.
പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ ഭീഷണിപ്പെടുത്തി പീഡിപ്പിച്ച 19കാരന്‍ പിടിയില്‍
മലപ്പുറത്ത് പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ നിരവധി തവണ പീഡിപ്പിച്ച പത്തൊന്‍പതുകാരന്‍ അറസ്റ്റില്‍.മലപ്പുറം തൃപ്പനച്ചി സ്വദേശി മണ്ണില്‍തൊടി റയാനെ(19) യാണ് അരീക്കോട് എസ്. എച്ച്. ഒ സി. വി ലൈജുമോന്‍ അറസ്റ്റ് ചെയ്തത്. പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ കഴിഞ്ഞ രണ്ടു വര്‍ഷമായി ഭീഷണിപ്പെടുത്തി ആറിലധികം തവണ പീഡിപ്പിച്ചുവെന്നാണ് പരാതി. എന്നാല്‍ പെണ്‍കുട്ടി പ്രതിയെ പേടിച്ച് പീഡന വിവരം പുറത്ത് പറഞ്ഞിരുന്നില്ല.
തുടര്‍ന്ന് ഇക്കഴിഞ്ഞ മെയ് 20 നാണ് പ്രതി പെണ്‍കുട്ടിയെ വീണ്ടും പീഡനത്തിന് ഇരയാക്കിയത്. അരീക്കോട് നിന്നും പ്രതി പെണ്‍കുട്ടിയെ ബലമായി കാറില്‍ കയറ്റി കൊണ്ടുപോയി ഒതായിയില്‍ വെച്ച് പീഡനത്തിന് ഇരയാക്കുകയായിരുന്നു. എന്നാല്‍ കഴിഞ്ഞ ദിവസം പ്രതിയുടെ ഭീഷണിയില്‍ പെണ്‍കുട്ടിയുടെ മനോനില തകരാറിലായതിനെ തുടര്‍ന്ന് വീട്ടുകാര്‍ അന്വേഷണം നടത്തിയപ്പോഴാണ് പെണ്‍കുട്ടി നിരവധി തവണ പീഡനത്തിന് ഇരയായ വിവരം പുറത്തുവന്നത്.
തുടര്‍ന്ന് പെണ്‍കുട്ടിയുടെ ബന്ധുക്കളുടെ പരാതിയെ തുടര്‍ന്ന് അരീക്കോട് പൊലീസ് കേസെടുത്തു. ഇന്നലെ രാത്രിയില്‍ പ്രതിയുടെ വീട്ടില്‍ വെച്ച് അറസ്റ്റ് ചെയ്യുകയായിരുന്നു. പിടിയിലായ റയാന് എതിരെ പോക്‌സോ പ്രകാരം കേസ് എടുത്ത് മഞ്ചേരി പോക്‌സോ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു. അരീക്കോട് എസ്എച്ച്ഒ സിവി ലൈജുമോന്റെ നേതൃത്വത്തില്‍ എസ്‌ഐ അമ്മദ്, എഎസ്‌ഐ കബീര്‍, ജയസുധ, സിപിഒമാരായ രതീഷ്, ഷിനോദ്, രാഹുല്‍ എന്നിവരടങ്ങുന്ന സംഘമാണ് പ്രതിയെ പിടികൂടിയത്.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.