കൊച്ചിയിൽ 200 കോടിയുടെ മയക്കുമരുന്ന കടത്താൻ ശ്രമം; കണ്ണൂർ സ്വദേശി പിടിയിൽ

News18 Malayalam
Updated: October 7, 2018, 9:33 PM IST
കൊച്ചിയിൽ 200 കോടിയുടെ മയക്കുമരുന്ന കടത്താൻ ശ്രമം; കണ്ണൂർ സ്വദേശി പിടിയിൽ
drug
  • Share this:
കൊച്ചി: 200 കോടിരൂപയുടെ മയക്കുമരുന്ന് കടത്താൻ ശ്രമിച്ച കേസിൽ മുഖ്യപ്രതി പിടിയിലായി. കണ്ണൂർ സ്വദേശി പ്രശാന്ത് കുമാറാണ് പിടിയിലായത്. കേസിൽ ഉൾപ്പെട്ട കൂടുതൽ പേർക്കായുള്ള അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

ജയിൽ തടവുകാരെ മാധ്യമപ്രവർത്തനം പഠിപ്പിക്കുന്നു

കൊച്ചി എം ജി റോഡിലെ കൊറിയർ സർവീസ് വഴി 30 കിലോഗ്രാം എം ഡി എം എ മയക്കുമരുന്ന് മലേഷ്യയിലേക്ക് കടത്താനാണ് പ്രതികൾ ശ്രമിച്ചത്. സാരികൾ അടങ്ങിയ എട്ടു കബോർഡ് പെട്ടികളിലായാണ് മയക്കുമരുന്ന് ഒളിപ്പിച്ചിരുന്നത്. സംശയം തോന്നിയ കൊറിയർ ഉടമ എക്സൈസിൽ വിവരം അറിയിച്ചതോടെയാണ് വൻ മയക്കുമരുന്ന് ശേഖരം പിടികൂടിയത്. ഇന്ത്യയിൽ തന്നെ വലിയ അളവിൽ എം ഡി എം എ പിടികൂടുന്നത് ഇതാദ്യമായാണ്.

കണ്ണൂർ സ്വദേശിയായ പ്രശാന്ത് കുമാർ ചെന്നൈയിലാണ് താമസിച്ചിരുന്നത്. തമിഴ്നാട് നാർക്കോട്ടിക് വിഭാഗത്തിന്റെ സഹായത്തോടെയാണ് പ്രശാന്തിനെ ചെന്നൈയിൽ നിന്ന് പിടികൂടിയത്. ഇയാൾക്കൊപ്പം സംഭവത്തിൽ പങ്കുള്ള അലിക്കായും പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
First published: October 7, 2018, 4:24 PM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories

corona virus btn
corona virus btn
Loading