തിരുവനന്തപുരം മാറനല്ലൂരില്‍ പട്ടാപ്പകല്‍ വയോധികയുടെ മുഖത്തടിച്ച് പരിക്കേല്‍പ്പിച്ച് മാല കവര്‍ന്ന കേസില്‍ പ്രതി പിടിയില്‍. 2022 നവംബര്‍ 21 നായിരുന്നു കേസിനാസ്പദമായ സംഭവം. അരുമാളൂര്‍ സ്വദേശിയായ അരുന്ധതിയുടെ 2 പവന്റെ മാല കവര്‍ന്ന മാറനല്ലൂർ അരുമാളൂര്‍ സ്വദേശി പാണ്ടി സക്കീര്‍ എന്ന ഷിബു (44) ആണ് പിടിയിലായത്. സംഭവം നടന്ന് 6 മാസങ്ങള്‍ക്ക് ശേഷമാണ് പ്രതി പിടിയിലാകുന്നത്.
സംഭവ ദിവസം രാവിലെ പ്രതി കുടിക്കാന്‍ വെളളം ചോദിച്ചെത്തി വയോധികയുടെ മുഖത്തിടിച്ച് പരിക്കേല്‍പ്പിച്ച ശേഷം മാലകവരുകയായിരുന്നു. സംഭവത്തിന് ശേഷം ബൈക്കില്‍ കയറി രക്ഷപ്പെട്ട പ്രതി മൊബൈല്‍ ഉപേക്ഷിച്ചാണ് നാട് വിട്ടത്. തുടര്‍ന്ന് അന്വേഷണം വഴിമുട്ടിയെങ്കിലും മാറനല്ലൂര്‍ സിഐയുടെ നേതൃത്വത്തില്‍ പ്രത്യേക സംഘം രൂപീകരിച്ച് അന്വേഷണം കേരളത്തിലും തമിഴ്നാട്ടിലും ഊര്‍ജ്ജിതമാക്കിയിരുന്നു.
കണ്ണൂരിൽ ലോറി ക്ലീനറെ ഡ്രൈവർ ജാക്കിലിവർ കൊണ്ടടിച്ചുകൊന്നു; ഇരുവരും കൊല്ലം പത്താനാപുരം സ്വദേശികൾ
മോഷണത്തിനിടെ ഉണ്ടായ ആക്രമണത്തില്‍ പരിക്കേറ്റ വയോധിക ഒരാഴ്ചയോളം മെഡിക്കല്‍കോളേജില്‍ നടത്തിയ ചികിത്സക്ക് ശേഷമാണ് ആരോഗ്യം വീണ്ടെടുത്തത്. അതേസമയം ഇന്നലെ നാട്ടിലെത്തിയ പ്രതിയെ തന്ത്രപൂര്‍വ്വം പോലീസ് അറസ്റ്റ് ചെയ്യുകയായിരുന്നു. മോഷ്ടിച്ച സ്വര്‍ണ്ണം മാറനല്ലൂരിലെ ഒരു സ്വകാര്യ പണമിടപാട് സ്ഥാപനത്തില്‍ പണയം വച്ച് മൂപ്പതിനായിരം രൂപയുമായാണ് അന്ന് പ്രതി കടന്നത്. വയോധികയുടെ മാല പണമിടപാട് സ്ഥാപനത്തില്‍ നിന്ന് കണ്ടെത്തി.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.
Tags: Arrest, Crime news, Theft case