• HOME
  • »
  • NEWS
  • »
  • crime
  • »
  • കണ്ണൂരില്‍ പള്ളിയില്‍ അതിക്രമിച്ച് കയറി ചാണകം വിതറിയ കേസ്; പ്രതി പിടിയില്‍

കണ്ണൂരില്‍ പള്ളിയില്‍ അതിക്രമിച്ച് കയറി ചാണകം വിതറിയ കേസ്; പ്രതി പിടിയില്‍

അകംപള്ളിയിലും പ്രസംഗപീഠത്തിന് സമീപവും ചാണകം വിതറി

  • Last Updated :
  • Share this:
    കണ്ണൂര്‍: മുഹിയുദ്ദീന്‍ പള്ളിയില്‍ ചാണകം വിതറിയ കേസ് പ്രതി അറസ്റ്റില്‍. പാപ്പിനിശേരി സ്വദേശി ദസ്തക്കീറാണ് പിടിയിലായത്. ഇന്നലെ ജുമാ പ്രാര്‍ത്ഥന കഴിഞ്ഞ് ആളുകള്‍ പിരിഞ്ഞുപോയ ശേഷമാണ് സംഭവം. പള്ളിക്കുള്ളില്‍ അതിക്രമിച്ച് കയറിയ മൂന്നംഗ സംഘം അംഗശുദ്ധി വരുത്താന്‍ ഉപയോഗിക്കുന്ന ജലസംഭരണിയില്‍ ചാണകം കലര്‍ത്തി.

    അകംപള്ളിയിലും പ്രസംഗപീഠത്തിന് സമീപവും ചാണകം വിതറുകയും ചെയ്തു. പള്ളിയിലെ ജീവനക്കാരന്‍ ഭക്ഷണം കഴിച്ച ശേഷം മടങ്ങി വരുമ്പോഴാണ് സംഭവം ശ്രദ്ധയില്‍ പെട്ടത്. കണ്ണൂര്‍ ഡി.ഐ.ജി രാഹുല്‍ ആര്‍ നായര്‍, സിറ്റി പൊലീസ് കമീഷണര്‍ ആര്‍ ഇളങ്കോ തുടങ്ങിയ ഉന്നത പോലീസ് ഉദ്യോഗസ്ഥര്‍ സ്ഥലത്തെത്തി പരിശോധന നടത്തിയിരുന്നു.

    Also Read-കണ്ണൂരിൽ പള്ളിയിൽ അതിക്രമിച്ച് കയറി ചാണകം വിതറി; അതിക്രമം ജുമുഅ പ്രാർത്ഥനയ്ക്ക് ശേഷം

    Honour Killing | ഇതരജാതിക്കാരനുമായി പ്രണയം; ഉറങ്ങിക്കിടന്ന മകളെ കഴുത്തറുത്ത് കൊലപ്പെടുത്തി അച്ഛന്‍

    ലഖ്‌നൗ: ഇതരജാതിക്കാരനായ യുവാവിനെ പ്രണയിച്ചതിന് അച്ഛന്‍ മകളെ കഴുത്തറുത്ത് കൊലപ്പെടുത്തി. ഉത്തര്‍പ്രദേശിലെ ഫിറോസബാദിലാണ് സംഭവം. പത്തൊന്‍പതുകാരിയായ മകള്‍ രുചി റാത്തോഡിനെ മനോജ് റാത്തോഡ് (42) കൊലപ്പെടുത്തിയത്. അറക്കവാള്‍ ഉപയോഗിച്ച് കഴുത്തറുത്ത് കൊലപ്പെടുത്തുകയായിരുന്നു.

    ഇതര ജാതിക്കാരനായ യുവാവിനെ വിവാഹം കഴിക്കാനുള്ള മകളുടെ തീരുമാനമാണ് കൊലപാതകത്തിലേക്കു നയിച്ചതെന്ന് മനോജ് പൊലീസിനോട് പറഞ്ഞു. വെള്ളിയാഴ്ച രാവിലെയാണ് മനോജ് റാത്തോഡിന്റെ മൂത്തമകള്‍ രുചി റാത്തോഡിനെ വീട്ടിലെ കിടപ്പുമുറിയില്‍ കൊല്ലപ്പെട്ടനിലയില്‍ കണ്ടെത്തിയത്.

    ഇതര ജാതിക്കാരനായി യുവാവുമായുള്ള ബന്ധം മനോജ് എതിര്‍ത്തിരുന്നു. എന്നാല്‍ പിതാവിന്റെ എതിര്‍പ്പു മറികടന്നും സുധീര്‍ കുമാര്‍ എന്ന യുവാവുമായുള്ള ബന്ധം തുടര്‍ന്നു. ഇരുവരും ഇടയ്ക്കിടെ പരസ്പരം കാണുന്നതും പതിവായി. ഇതറിഞ്ഞ സുധീര്‍ മകള്‍ ഉറങ്ങി കിടന്നപ്പോള്‍ അറക്കവാള്‍ ഉപയോഗിച്ച് കഴുത്തറുത്ത് കൊല്ലുകയായിരുന്നു.

    വെള്ളിയാഴ്ച രാവിലെ ഒമ്പത് മണിയായിട്ടും രുചി റാത്തോഡ് മുകള്‍നിലയില്‍നിന്ന് താഴേക്ക് വരാതിരുന്നതോടെയാണ് അമ്മ നഗീനയ്ക്ക് സംശയം തോന്നിയത്. തുടര്‍ന്ന് മകളെ വിളിക്കാന്‍ നഗീന ഭര്‍ത്താവിനോട് ആവശ്യപ്പെട്ടു. ഇതോടെ മകളെ കൊലപ്പെടുത്തിയെന്ന് പ്രതി വെളിപ്പെടുത്തിയത്. ഇതോടെ പെണ്‍കുട്ടിയുടെ അമ്മ പോലീസിനെ വിവരമറിയിക്കുകയും പോലീസെത്തി പ്രതിയെ പിടികൂടുകയും ചെയ്തു.
    Published by:Jayesh Krishnan
    First published: