• HOME
  • »
  • NEWS
  • »
  • crime
  • »
  • ആൽബത്തിൽ അഭിനയിക്കാനെന്ന് പറഞ്ഞ് പോലീസ് യൂണിഫോം തുന്നിച്ചു; 'സർക്കിൾ ഇൻസ്പെക്ടറിന്റെ' തട്ടിപ്പ്

ആൽബത്തിൽ അഭിനയിക്കാനെന്ന് പറഞ്ഞ് പോലീസ് യൂണിഫോം തുന്നിച്ചു; 'സർക്കിൾ ഇൻസ്പെക്ടറിന്റെ' തട്ടിപ്പ്

പരിയാരം സി.ഐ ആണെന്ന് തെറ്റിദ്ധരിപ്പിച്ച്  ആളുകളെ കബളിപ്പിക്കുകയായിരുന്നു. പ്രതി വാഹന പരിശോധനയും, ബോധവൽക്കരണവും നടത്തിവരികയായിരുന്നു

  • Last Updated :
  • Share this:
കണ്ണൂർ: പോലീസ് വേഷമിട്ട് തട്ടിപ്പ് നടത്തിവന്നിരുന്ന പ്രതിയെ പിടികൂടി. ആൾമാറാട്ടം നടത്തിയ കുറ്റത്തിന് ചന്തപ്പുര സ്വദേശി  കെ.ജഗദീഷിനെയാണ്  പരിയാരം പൊലീസ് പിടികൂടിയത്. പയ്യന്നൂരിൽ വെച്ചാണ് ഇയാൾ അറസ്റ്റിലായത് . കഴിഞ്ഞ രണ്ടു മാസത്തിലധികമായി ഇയാൾ പരിയാരം സി.ഐ ആണെന്ന് തെറ്റിദ്ധരിപ്പിച്ച്  ആളുകളെ കബളിപ്പിക്കുകയായിരുന്നു. പ്രതി വാഹന പരിശോധനയും, ബോധവൽക്കരണവും നടത്തിവരുന്നതായും പോലീസിന് അന്വേഷണത്തിൽ വ്യക്തമായി.

പയ്യന്നൂരിലെ ഒരു സ്വകാര്യ സ്ഥാപനത്തിൽ ഡ്രൈവറാണ് ജഗദീഷ്. ടെലിഫിലിമിലും ആൽബത്തിലും ഒക്കെ അഭിനയിച്ചിട്ടുണ്ട്. ഒരു ആൽബത്തിൽ അഭിനയിക്കണമെന്ന് ആവശ്യം പറഞ്ഞാണ് പോലീസ് യൂണിഫോം തുന്നിച്ചത്. യൂണിഫോമിന് മുകളിൽ ഒരു ഓവർ കോട്ടിട്ടാണ് ഇയാൾ ബൈക്കിൽ യാത്ര ചെയ്യുക. വാഹന പരിശോധന സമയത്ത് കോട്ട് അഴിച്ചുമാറ്റും.

Also Read-വിവാഹത്തലേന്ന് വീട്ടിൽ നിന്ന് മോഷണം പോയത് 30 പവൻ സ്വർണം; 600 ഓളം പേർ പങ്കെടുത്ത ചടങ്ങിൽ കള്ളനെ അന്വേഷിച്ച് പൊലീസ്

ഒരാൾ സർക്കിൾ ഇൻസ്പെക്ടർ ആണെന്ന് ആളുകളെ തെറ്റിദ്ധരിപ്പിച്ച് കബളിപ്പിക്കുന്നതിനെ സംബന്ധിച്ച പോലീസിനെ നേരത്തെ വിവരം ലഭിച്ചിരുന്നു. എന്നാൽ പ്രതി ആരാണെന്ന് വ്യക്തമായിരുന്നില്ല.  ഇത് സംബന്ധിച്ചുള്ള അന്വേഷണം പുരോഗമിക്കുന്നതിനിടയിലാണ് ജഗദീഷിനെ സംബന്ധിച്ചുള്ള വിവരങ്ങൾ പോലീസിനെ ലഭിച്ചത്. ഒരു സ്വകാര്യ സ്ഥാപനത്തിൻറെ സിസിടിവി ദൃശ്യങ്ങളിൽ നിന്ന് ആളെ തിരിച്ചറിയുകയും ചെയ്തു.

Also Read-'ഫിൽട്ടറി'ലൂടെ ഗ്ലാമർ കൂട്ടി ഹണിട്രാപ്പ്; പരാതിക്കാരന്‍ ഓടിരക്ഷപ്പെട്ടത് മൂത്രമൊഴിക്കാനെന്നപേരില്‍

ആളെ തിരിച്ചറിഞ്ഞ ഉടൻ പ്രതിക്കായി പോലീസ് തിരച്ചിൽ ഊർജിതമാക്കി. അങ്ങനെയാണ് പയ്യന്നൂരിൽ നിന്ന് ജഗദീഷ് പിടിയിലായത് . ജാമ്യമില്ല വകുപ്പുകൾ ചുമത്തി പ്രതിക്കെതിരെ കേസെടുത്തു. സർക്കാർ ഉദ്യോഗസ്ഥൻ ചമഞ്ഞ തട്ടിപ്പ് നടത്തുന്നത് ഗുരുതരമായ കുറ്റകൃത്യമാണ്. ജഗദീഷ് മറ്റു കേസുകളിൽ ഉൾപ്പെട്ടിട്ടുണ്ടോ എന്നും പോലീസ് വിശദമായി അന്വേഷിക്കുന്നുണ്ട്.
Published by:Jayesh Krishnan
First published: