• HOME
  • »
  • NEWS
  • »
  • crime
  • »
  • കണ്ണൂരിൽ ആറു വയസുകാരനെ ചവിട്ടിത്തെറിപ്പിച്ച സംഭവത്തിൽ വധശ്രമത്തിന് കേസ്; പ്രതി അറസ്റ്റിൽ

കണ്ണൂരിൽ ആറു വയസുകാരനെ ചവിട്ടിത്തെറിപ്പിച്ച സംഭവത്തിൽ വധശ്രമത്തിന് കേസ്; പ്രതി അറസ്റ്റിൽ

സംഭവത്തിൽ ബാലാവകാശ കമ്മീഷൻ സ്വമേധയാ കേസ് എടുത്തിട്ടുണ്ട്.

  • Share this:
കണ്ണൂർ: കാറിൽ ചാരി നിന്നതിന് ആറു വയസുകാരനെ ചവിട്ടിത്തെറിപ്പിച്ച സംഭവത്തിൽ വധശ്രമത്തിന് കേസെടുത്ത് പൊലീസ്. സംഭവത്തില്‍ പൊന്ന്യം പാലം സ്വദേശി മുഹമ്മദ് ഷിഹാദിനെ പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. തലശ്ശേരി എഎസ്‍പി നിഥിൻ രാജിൻ‌റെ നേതൃത്യത്തിൽ ചോദ്യം ചെയ്ത ശേഷമാണ് പ്രതിയുടെ അറസ്റ്റ് രേഖപ്പെടുത്തിയത്.

ദൃശ്യങ്ങൾ പുറത്തു വന്നശേഷവും പൊലീസ് കേസെടുക്കാനോ പ്രതിയെ പിടികൂടാനോ തയാറാകാത്തതിന് വിമര്‍‌ശനം ഉയർന്നിരുന്നു. രാജസ്ഥാന്‍ സ്വദേശിയായ ഗണേഷ് എന്ന കുട്ടിയെയാണ് ഷിഹാദ് ചവിട്ടിത്തെറിപ്പിച്ചത്. കുട്ടിയുടെ നടുവിന് സാരമായി പരിക്കേറ്റിട്ടുണ്ട്.

Also Read-കണ്ണൂരിൽ കാറിൽ ചാരി നിന്നതിന് ആറു വയസുകാരനെ ചവിട്ടിത്തെറിപ്പിച്ച യുവാവ് കസ്റ്റഡിയിൽ

ചവിട്ടേറ്റ കുട്ടി ആകെ പകച്ച് നില്‍ക്കുന്നതും ദൃശ്യങ്ങളില്‍ വ്യക്തമാണ്. സമീപത്തെ ഓട്ടോ ഡ്രൈവറും മറ്റും ഇയാളെ ചോദ്യം ചെയ്‌തെങ്കിലും ചെയ്തതിനെ ന്യായീകരിക്കുകയും കാറില്‍ കയറി പോകുകയും ചെയ്യുന്നത് ദൃശ്യത്തില്‍ കാണാം. സംഭവത്തിൽ ബാലാവകാശ കമ്മീഷൻ സ്വമേധയാ കേസ് എടുത്തിട്ടുണ്ട്.



കേരളത്തിൽ ജോലിക്കെത്തിയ രാജസ്ഥാനി കുടുംബത്തിലെ കുട്ടിയാണ് ഗണേഷ്. സംഭവത്തിൽ ഡിഐജി രാഹുൽ ആർ നായർ റിപ്പോർട്ട് തേടിയിട്ടുണ്ട്.
Published by:Jayesh Krishnan
First published: