• HOME
  • »
  • NEWS
  • »
  • crime
  • »
  • ട്രോളി ബാഗിനുള്ളിൽ ലോഹദണ്ഡുകളുടെ രൂപത്തിൽ സ്വർണം കടത്താൻ ശ്രമിച്ചയാൾ പിടിയിൽ

ട്രോളി ബാഗിനുള്ളിൽ ലോഹദണ്ഡുകളുടെ രൂപത്തിൽ സ്വർണം കടത്താൻ ശ്രമിച്ചയാൾ പിടിയിൽ

അഭ്യന്തര വിപണിയില്‍ 52 ലക്ഷം രൂപ വില വരും പിടിച്ചെടുത്ത സ്വര്‍ണ്ണത്തിന്.

  • Share this:
മലപ്പുറം: മലദ്വാരത്തിൽ ഒളിപ്പിച്ച് സ്വർണം കടത്താൻ ഉള്ള ശ്രമങ്ങൾ തുടർച്ചയായി പിടികൂടുന്ന സാചര്യത്തിൽ പുതു വഴികൾ തേടുക ആണ് കള്ളക്കടത്ത് സംഘങ്ങൾ. ട്രോളി ബാഗിനുള്ളിൽ ലോഹദണ്ഡുകളുടെ രൂപത്തിൽ സ്വർണം കടത്താൻ ഉള്ള ശ്രമം ആണ് കരിപ്പൂരിലെ പ്രത്യേക പോലീസ് സംഘം പരാജയപ്പെടുത്തിയത്. കരിപ്പൂർ വിമാനത്താവളം വഴി ഒരു കിലോ  സ്വർണം കടത്താനുള്ള ശ്രമമാണ്   പോലീസ്  പൊളിച്ചത്. സംഭവത്തില്‍  ഒരു യാത്രക്കാരനെ അറസ്റ്റ് ചെയ്തു.

അബുദാബിയില്‍ നിന്നും ദുബായ് വഴി കരിപ്പൂർ വിമാനത്താവളത്തിലെത്തിയ മലപ്പുറം തിരൂര്‍ കൂട്ടായി സ്വദേശി അനീഷ് ബാബു (25) ആണ് പിടിയിലായത്. ട്രോളി ബാഗിനകത്ത്  രണ്ട് റോഡുകളായി ഒരു 1002 ഗ്രാം  സ്വര്‍ണ്ണം മെര്‍കുറിയില്‍ പൊതിഞ്ഞ് വെള്ളി നിറത്തിലിക്കി ഒളിപ്പിച്ച് കടത്താനാണ് ഇയാള്‍ ശ്രമിച്ചത്. അഭ്യന്തര വിപണിയില്‍ 52 ലക്ഷം രൂപ വില വരും പിടിച്ചെടുത്ത സ്വര്‍ണ്ണത്തിന്.

Also Read-10 കോടിയിലധികം രൂപ വിലമതിക്കുന്ന അംബർ ഗ്രീസ് വിദേശത്തേക്ക് ശ്രമിച്ച രണ്ടു പേര്‍ കരിപ്പൂരിൽ പിടിയിൽ

വെള്ളിയാഴ്ച അബൂദാബിയില്‍  നിന്നുള്ള ഇന്‍ഡിഗോ  വിമാനത്തിലാണ്  (SEQ 0059) അനീഷ് ബാബു കരിപ്പൂർ വിമാനത്താവളത്തിലെത്തിയത്. കസ്റ്റംസ് പരിശോധനയ്ക്ക് ശേഷം 11 മണിയോടെ വിമാനത്താവളത്തിൽ നിന്ന് അനീഷ് പുറത്തിറങ്ങി.  തൻ്റെ സുഹൃത്തുക്കളോടൊപ്പം കാറില്‍ കയറി പുറത്തേക്ക് പോകും വഴി ഗേറ്റിനടുത്ത് വെച്ചാണ് അനീഷിനെ പോലീസ് കസ്റ്റഡിയിലെടുത്തത്.

മലപ്പുറം ജില്ലാ പോലീസ് മേധാവി ശ്രീ.എസ്.സുചിത് ദാസിന്  ലഭിച്ച വ്യക്തമായ  വിവരത്തിന്റെ അടിസ്ഥാനത്തിലാണ്  അനീഷിനെ പോലീസ്  കസ്റ്റഡിയിലെടുത്തത്. ചോദ്യം ചെയ്യലിൽ  അനീഷ് കുറ്റം  സമ്മതിച്ചില്ല. തുടർന്ന് ഇയാളുടെ ദേഹവും ലഗേജും പോലീസ് വിശദമായി പരിശോധിച്ചു. എന്നാൽ സ്വർണം കണ്ടെടുക്കാന്‍ കഴിയാത്തതിനെതുടർന്ന് അനീഷിൻ്റെ ട്രോളി ബാഗ് വിശദമായ പരിശോധനക്ക്  വിധേയമാക്കുകയായിരുന്നു.

Also Read-ബാങ്ക് നിക്ഷേപകരെ കബളിപ്പിച്ച് 17 കോടി രൂപ തട്ടിയ ഫെഡറൽ ബാങ്ക് അസിസ്റ്റൻറ് മാനേജർ അറസ്റ്റിൽ

ബാഗിന് ഉള്ളിൽ ബലത്തിനായി നല്‍കുന്ന ലോഹ ദണ്ഡിന് പകരമായി സ്വര്‍ണ്ണദണ്ഡ് പിടിപ്പിച്ചിരുന്നു.  അത് അലൂമിനിയം പാളികൊണ്ട്  മറച്ച ശേഷം  പ്ലാസ്റ്റിക് ഷീറ്റ് അതിന് മുകളിൽ  സ്ക്രൂ ചെയ്ത് ഉറപ്പിച്ച് ബാഗിൻ്റെ ഉള്‍ഭാഗത്ത് ഉറപ്പിച്ച നിലയിലായിരുന്നു. ഇതിനുള്ളിൽ നിന്ന് ആണ് സ്വർണം കണ്ടെടുത്തത്. അനീഷിനെ വിശദമായി ചോദ്യം ചെയ്ത് വരികയാണ്. പിടിച്ചെടുത്ത സ്വര്‍ണ്ണം കോടതിയില്‍ സമര്‍പ്പിക്കും. അതോടൊപ്പം തുടരന്വേഷണത്തിനായി വിശദമായ റിപ്പോര്‍ട്ട്‌ കസ്റ്റംസിനും സമര്‍പ്പിക്കും.

കഴിഞ്ഞ എട്ടുമാസത്തിനിടെ കരിപ്പൂരില്‍ നിന്ന് കസ്റ്റംസും പോലീസും ചേർന്ന് വൻ സ്വർണ വേട്ട ആണ് നടത്തുന്നത്. കസ്റ്റംസ് പിടികൂടിയത് നൂറ്റി അഞ്ച് കോടിയോളം രൂപയുടെ സ്വര്‍ണം ആണ്. ഇക്കാലയളവില്‍ 30 കോടിയോളം രൂപയുടെ സ്വര്‍ണം പൊലീസും പിടിച്ചെടുത്തു. കരിപ്പൂര്‍ വിമാനത്താവളം കേന്ദ്രീകരിച്ച് ഈ വര്‍ഷം സ്വര്‍ണക്കടത്ത് കൂടി എന്നാണ് കണക്കുകള്‍ സൂചിപ്പിക്കുന്നത്. എയര്‍ കസ്റ്റംസ് നൽകുന്ന കണക്ക് പ്രകാരം ഈ വര്‍ഷം ഇതുവരെ 205 കിലോയോളം കടത്തു സ്വര്‍ണം പിടികൂടി. 105 കോടിയോളം രൂപ വില വരും ഇതിന്. ഓഗസ്റ്റില്‍ മാത്രം 21 കിലോ സ്വര്‍ണമാണ് പിടികൂടിയത്. ഇതിന്റ മാത്രം വിപണി വില പതിനൊന്ന് കോടി.

Also Read-യൂട്യൂബ് നോക്കി തോക്കുണ്ടാക്കി വില്‍പന നടത്തിയ യുവാക്കൾ പിടിയിൽ

എയര്‍ കസ്റ്റംസിനെ കൂടാതെ കസ്റ്റംസ് പ്രിവന്റീവ് കോഴിക്കോട് യൂണിറ്റും, കസ്റ്റംസ് പ്രിവന്റീവ് കൊച്ചി യൂണിറ്റും ഡിആര്‍ഐയും വിമാനത്താവളത്തില്‍ കേസുകള്‍ പിടികൂടാറുണ്ട്.കസ്റ്റംസിന് പുറമേ പൊലീസും ഈ വര്‍ഷം കടത്തിക്കൊണ്ടുവന്ന കിലോക്കണക്കിന് സ്വര്‍ണം പിടിച്ചെടുത്തിട്ടുണ്ട്. എട്ട് മാസത്തിനിടെ കരിപ്പൂര്‍ വിമാനത്താവളം കേന്ദ്രീകരിച്ച് 63 കേസുകളാണ് രജിസ്റ്റർ ചെയ്തത്. 48 കിലോയോളം സ്വര്‍ണം കരിപ്പൂര്‍, കൊണ്ടോട്ടി പൊലീസ് പിടികൂടിയിട്ടുണ്ട്. സ്വർണ കടത്തിന് കൂട്ടു നിന്ന കസ്റ്റംസ് സൂപ്രണ്ട് വരെ ഇക്കാലയളവിൽ പോലീസ് പിടിയിലായി.
Published by:Jayesh Krishnan
First published: