മലപ്പുറം: കരിപ്പൂര്‍ വിമാനത്താവളത്തിൽ സ്വർണം കടത്താൻ ശ്രമിച്ച യാത്രക്കാരൻ പിടിയിൽ. പാലക്കാട് ചീനിക്കാട് സ്വദേശി റഷീദി(29)നെയാണ് വിമാനത്താവളത്തിന് പുറത്തുവെച്ച് പൊലീസ് പിടികൂടിയത്. നാലു ക്യാപ്സൂളുകളാക്കി 1.174 ഗ്രാം സ്വർണമാണ് ശരീരത്തിനുള്ളിൽ ഒളിപ്പിച്ച് കടത്താൻ ശ്രമിച്ചത്.
എയർ അറേബ്യേ വിമാനത്തിലാണ് റഷീദ് കരിപ്പൂരെത്തിയത്. കസ്റ്റംസ് പരിശോധനയ്ക്ക് ശേഷം പുറത്തിറങ്ങിയ ഇയാള്‍ പോലീസിന്റെ നിരീക്ഷണത്തിലായിരുന്നു. സഹോദരനൊപ്പം കാറില്‍ പോകുന്നതിനിടെയാണ് പോലീസ് സംഘം റഷീദിനെ കസ്റ്റഡിയിലെടുക്കുകയായിരുന്നു.
ചോദ്യം ചെയ്യലില്‍ സ്വർണമില്ലെന്നായിരുന്നു ഇയാൾ പൊലീസിനോട് പറഞ്ഞത്. ദേഹപരിശോധനയിലും ലഗേജ് പരിശോധനയിലും സ്വർണം കണ്ടെത്താൻ കഴിഞ്ഞില്ല. തുടർന്ന് എക്സറേ പരിശോധന നടത്തിയപ്പോഴായിരുന്നു ശരീരത്തിനുള്ളിൽ ക്യാപ്സൂൾ രൂപത്തിൽ സ്വർണം ഒളിപ്പിച്ചതായി കണ്ടെത്തിയത്.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.