കൊച്ചി: ക്യാപ്സ്യൂള്‍ രൂപത്തിലാക്കി മലദ്വാരത്തിലൊളിപ്പിച്ച് സ്വർണം കടത്താൻ ശ്രമിച്ചയാൾ നെടുമ്പാശേരി വിമാനത്താവളത്തിൽ പിടിയിൽ. 48 ലക്ഷം രൂപയുടെ സ്വർണമാണ് ഇയാൾ കടത്താൻ ശ്രമിച്ചത്. നെടുമ്പാശേരി വിമാനത്താവളത്തിൽ കസ്റ്റംസ് നടത്തിയ പരിശോധനയിലാണ് പാലക്കാട് സ്വദേശി സഹിൻ പിടിയിലായത്.
ദുബൈയിൽ നിന്നും വന്ന സഹിൻ 1062 ഗ്രാം സ്വർണം നാല് ക്യാപ്സ്യൂളുകളുടെ രൂപത്തിലാക്കി മലദ്വാരത്തിലൊളിപ്പിച്ചാണ് കടത്താൻ ശ്രമിച്ചത്. കഴിഞ്ഞ ദിവസം കരിപ്പൂർ വിമാനത്താവളത്തിൽ മൂന്ന് കോടിയോളം രൂപയുടെ സ്വർണം പിടികൂടിയിരുന്നു. അഞ്ചു കേസുകളിൽ നിന്നായ് അഞ്ച് കിലോഗ്രാമോളം സ്വർണമാണ് കോഴിക്കോട് എയർ കസ്റ്റംസ് ഇന്റലിജൻസ് ഉദ്യോഗസ്ഥർ പിടിച്ചെടുത്തത്.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.