HOME /NEWS /Crime / 'നടത്തം ശരിയല്ല' 2 കിലോ സ്വര്‍ണം കാലില്‍ കെട്ടിവച്ച് കടത്താന്‍ ശ്രമിച്ച മലപ്പുറം സ്വദേശി കൊച്ചിയില്‍ പിടിയില്‍

'നടത്തം ശരിയല്ല' 2 കിലോ സ്വര്‍ണം കാലില്‍ കെട്ടിവച്ച് കടത്താന്‍ ശ്രമിച്ച മലപ്പുറം സ്വദേശി കൊച്ചിയില്‍ പിടിയില്‍

ദ്രാവക രൂപത്തിലാക്കിയ രണ്ട് കിലോയോളം വരുന്ന സ്വര്‍ണം രണ്ട് പ്ലാസ്റ്റിക് കവറുകളിലാക്കിയാണ് എത്തിച്ചത്. ഇത് പ്ലാസ്റ്റിക് ടേപ്പുകള്‍ ഉപയോഗിച്ച് കാലില്‍ കെട്ടിവെച്ച നിലയിലായിരുന്നു

  • News18 Malayalam
  • 1-MIN READ
  • Last Updated :
  • Kochi [Cochin]
  • Share this:

    കൊച്ചി: നെടുമ്പാശേരി വിമാനത്താവളത്തില്‍ കാലില്‍ കെട്ടിവച്ച് കടത്താന്‍ ശ്രമിച്ച രണ്ട് കിലോ സ്വര്‍ണവുമായി യുവാവ് പിടിയില്‍. മലപ്പുറം  സ്വദേശി അബ്ദുള്ളയാണ് കസ്റ്റംസിന്‍റെ പിടിലായത്. ഇന്‍ഡിഗോ വിമാനത്തിലെത്തിയ അബ്ദുള്ളയുടെ നടത്തത്തില്‍ സംശയം തോന്നിയ കസ്റ്റംസ് ഉദ്യോഗസ്ഥര്‍ ഇയാളെ  വിശദമായി പരിശോധിപ്പോഴാണ് സ്വര്‍ണം കണ്ടെത്തിയത്.

    ദ്രാവക രൂപത്തിലാക്കിയ രണ്ട് കിലോയോളം വരുന്ന സ്വര്‍ണം രണ്ട് പ്ലാസ്റ്റിക് കവറുകളിലാക്കിയാണ് എത്തിച്ചത്. ഇത് പ്ലാസ്റ്റിക് ടേപ്പുകള്‍ ഉപയോഗിച്ച് കാലില്‍ കെട്ടിവെച്ച നിലയിലായിരുന്നു. ആറ് ദിവസത്തിനിടെ  രണ്ടരക്കോടി രൂപ മൂല്യംവരുന്ന അഞ്ചര കിലോ സ്വര്‍ണമാണ് നെടുമ്പാശേരി വിമാനത്താവളത്തില്‍ നിന്ന് കസ്റ്റംസ് പിടികൂടിയത്.

    അതേസമയം കരിപ്പൂര്‍ വിമാനത്താവളത്തില്‍ മലദ്വാരത്തില്‍ ഒളിപ്പിച്ച് കടത്താന്‍ ശ്രമിച്ച 76 ഗ്രാം സ്വര്‍ണവുമായി 60കാരന്‍ പിടിലായി. നാല് ക്യാപ്സ്യൂളുകളിലാക്കിയ സ്വര്‍ണമിശ്രിതവുമായാണ് ഇയാളെ കസ്റ്റംസ് പിടികൂടിയത്. ഷാര്‍ജയില്‍ നിന്ന് എയര്‍ഇന്ത്യ വിമാനത്തില്‍ കേരളത്തിലെത്തിയ കോഴിക്കോട് പൊന്മേരിപ്പറമ്പില്‍ സ്വദേശി കല്ലുംപറമത്ത് ഉസ്മാനാണ് പിടിയിലായത്. തുടര്‍ന്ന് വായിക്കാം..

    First published:

    Tags: Gold Smuggle, Gold Smuggle arrest, Kochi Airport