• HOME
  • »
  • NEWS
  • »
  • crime
  • »
  • പാടം ഉഴുതപ്പോൾ പശുവിനുളള പുല്ല് നഷ്ടമായി; ട്രാക്ടറിൽ ഉപ്പിട്ട് ക്ഷീരകർഷകന്റെ പ്രതിഷേധം

പാടം ഉഴുതപ്പോൾ പശുവിനുളള പുല്ല് നഷ്ടമായി; ട്രാക്ടറിൽ ഉപ്പിട്ട് ക്ഷീരകർഷകന്റെ പ്രതിഷേധം

ട്രാക്ടറിന്റെ അറ്റക്കുറ്റപ്പണിയ്ക്കുള്ള പണം തന്നാൽ‌ മതിയെന്ന് ആവശ്യപ്പെടുകയും നിയമനടപടികൾ ആവശ്യമില്ലെന്നും മാത്തുക്കുട്ടി

  • Share this:
    കോട്ടയം: കിടങ്ങൂരിൽ കർഷകന്റെ ട്രാക്ടറിനുള്ളിൽ ഉപ്പിട്ട് പ്രതി പിടിയിൽ. ചേർപ്പുങ്കൽ നഴ്സിംഗ് കോളേജ് ഭാഗത്ത് താമസിക്കുന്ന കുമ്മണ്ണാർ വീട്ടിൽ കുഞ്ഞുമോനെ(70)യാണ് പൊലീസ് അറസ്റ്റ് ചെയ്തത്. മാത്തുക്കുട്ടി എന്ന കര്‍ഷകന്റെ ട്രാക്ടറിന്റെ  എയർ ഫിൽറ്ററിൽ ഉപ്പിട്ടത്.

    പാടത്ത് ഉഴവ് നടക്കുന്നതിനിടെയാണ് ഇയാൾ ട്രാക്ടറില്‍ ഉപ്പിട്ടത്. ട്രാക്ടർ സ്റ്റാർ‌ട്ടാകാതെ വന്നതോടെ സംഭവം അന്വേഷിച്ചപ്പോഴാണ് ഉപ്പുകല്ല് നിറച്ചത് കണ്ടെത്തിയത്. തുടർ‌ന്ന് മാത്തുക്കുട്ടി പൊലീസിനെ സമീപിക്കുകയായിരുന്നു.നിലം ഉഴുതപ്പോൾ പശുവിന് പുല്ല് ലഭിക്കാതെ വന്നതിനെ തുടർന്നായിരുന്നു ക്ഷീരകര്‍ഷകനായ കുഞ്ഞുമോൻ മാത്തുക്കുട്ടിയുടെ ട്രാക്ടറില്‍‌ ഉപ്പിട്ടത്.

    Also Read-പങ്കാളിയെ വെട്ടിനുറുക്കിയ അഫ്താബ് മയക്കുമരുന്നിന് അടിമയെന്ന് സുഹൃത്ത്; നുണപരിശോധന ഉടൻ

    ട്രാക്ടറില്‍ ഉപ്പുകല്ലിട്ടെന്ന പരാതിയെ തുടർന്ന് പൊലീസ് നടത്തിയ അന്വേഷണത്തിലാണ് കുഞ്ഞുമോന്‍ പിടിലായിലായത്. എന്നാല്‍ തനിക്ക് ട്രാക്ടറിന്റെ അറ്റക്കുറ്റപ്പണിയ്ക്കുള്ള പണം തന്നാൽ‌ മതിയെന്ന് ആവശ്യപ്പെടുകയും നിയമനടപടികൾ ആവശ്യമില്ലെന്നും കർഷകൻ അറിയിച്ചു .
    Published by:Jayesh Krishnan
    First published: