കോഴിക്കോട്: ബൈക്കുകളില്‍നിന്ന് പെട്രോള്‍ ഊറ്റിയെടുത്ത് വില്‍പ്പന നടത്തുന്ന യുവാവ് അറസ്റ്റിൽ. കൂടരഞ്ഞി മഞ്ഞാലി ജോസഫാ(28)ണ് പിടിയിലായത്. കടവരാന്തയില്‍ നിര്‍ത്തിയിട്ട ബൈക്കുകളില്‍നിന്ന് പെട്രോള്‍ ഊറ്റുന്നത് ശ്രദ്ധയില്‍പ്പെട്ട ജെസിബി തൊഴിലാളികളാണ് ഇയാളെ പിടികൂടിയത്.
ഞായറാഴ്ച രാത്രി കൂടരഞ്ഞി അങ്ങാടിയിലാണ് സംഭവം. പ്രതിയെ താമരശ്ശേരി ജുഡീഷ്യല്‍ മജിസ്ട്രേറ്റ് കോടതി റിമാന്‍ഡ് ചെയ്തു. കേസിൽ വേറേയും കണ്ണികള്‍ ഉള്ളതായാണ് സൂചന.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.