• HOME
  • »
  • NEWS
  • »
  • crime
  • »
  • കോഴിക്കോട് വ്യാപാരിയെ കൊലപ്പെടുത്തിയ കേസിൽ പ്രതി പിടിയിൽ

കോഴിക്കോട് വ്യാപാരിയെ കൊലപ്പെടുത്തിയ കേസിൽ പ്രതി പിടിയിൽ

സോഷ്യൽ മീഡിയ വഴിയാണ് വ്യാപാരിയെ പ്രതി പരിചയപ്പെട്ടത്.

കൊല്ലപ്പെട്ട രാജൻ, പ്രതി  മുഹമ്മദ് ഷഫീഖ്

കൊല്ലപ്പെട്ട രാജൻ, പ്രതി മുഹമ്മദ് ഷഫീഖ്

  • Share this:

    കോഴിക്കോട്: വടകരയില്‍ വ്യാപാരിയെ കൊലപ്പെടുത്തിയ കേസിൽ പ്രതി പിടിയിൽ. വാടാനപ്പള്ളി സ്വദേശി മുഹമ്മദ് ഷഫീഖിനെയാണ് പ്രത്യേക അന്വേഷണ സംഘം പിടികൂടിയത്. പ്രതി കുറ്റം സമ്മതിച്ചു. പ്രതിയെ കൂടുതൽ ചോദ്യം ചെയ്ത് വരികയാണെന്നും കൂടുതൽ തെളിവുകൾ ശേഖരിച്ച് വരുന്നതായും റൂറൽ എസ്പി. ആർ കറപ്പസ്വാമി പറഞ്ഞു.

    ഡിസംബർ 25 നാണ് വടകര പഴയ ബസ് സ്റ്റാന്റിന് സമീപത്തെ കടയിൽ വ്യാപാരിയായ രാജനെ മരിച്ച നിലയിൽ കാണപ്പെട്ടത്. ഫോട്ടോ പുറത്ത് വിട്ടതിന് പിന്നാലെ ലഭിച്ച വിവരങ്ങളുടെ അടിസ്ഥാനത്തിൽ പ്രതിയെ കസ്റ്റഡിയിലെടുത്ത് വടകര എത്തിച്ച് ചോദ്യം ചെയ്തതിരുന്നു. തുടർന്ന് പ്രതി കുറ്റം സമ്മതിക്കുകയായിരുന്നു.

    Also Read-ബലാത്സംഗം ഉള്‍പ്പെടെ നിരവധിക്കേസുകളിൽ പ്രതിയായ ഇൻസ്പെക്ടർ പി ആർ സുനുവിന് വീണ്ടും കാരണം കാണിക്കൽ നോട്ടീസ്

    സോഷ്യൽ മീഡിയ വഴിയാണ് വ്യാപാരിയെ പ്രതി പരിചയപ്പെട്ടത്. സമയം കഴിഞ്ഞിട്ടും രാജന്‍ രാത്രിയില്‍ വീട്ടിലെത്താതിരുന്നതോടെ വീട്ടുകാര്‍ അന്വേഷിച്ച് കടയില്‍ എത്തിയപ്പോഴാണ് നിലത്ത് വീണ് കിടക്കുന്ന നിലയില്‍ കണ്ടെത്തിയത്. ഇയാളുടെ ശരീരത്തിലുണ്ടായിരുന്ന മൂന്ന് പവന്‍ സ്വര്‍ണ ചെയിനും, മോതിരവും, കടയിലുണ്ടായിരുന്ന പണവും ബൈക്കും നഷ്ടപ്പെട്ടതായി കണ്ടെത്തിയിരുന്നു.

    Published by:Jayesh Krishnan
    First published: