• HOME
  • »
  • NEWS
  • »
  • crime
  • »
  • Arrest| വാടകയ്ക്കെടുത്ത വാഹനം പണയം വെച്ച് തട്ടിപ്പ്; മലപ്പുറത്ത് യുവാവ് പിടിയിൽ

Arrest| വാടകയ്ക്കെടുത്ത വാഹനം പണയം വെച്ച് തട്ടിപ്പ്; മലപ്പുറത്ത് യുവാവ് പിടിയിൽ

പരിചയമുള്ളവരില്‍ നിന്നും ആഡംബര വാഹനങ്ങള്‍ വാങ്ങുക.

  • Share this:
    മലപ്പുറം: വാഹനം വാടകക്കെടുത്ത് പണയം വെച്ച് തട്ടിപ്പ് നടത്തുന്ന യുവാവ് പിടിയിൽ. മലപ്പുറം വൈക്കത്തൂര്‍ സ്വദേശി 21 കാരനായ കൂരിപ്പറമ്പില്‍ മുഹമ്മദ് ആദിലാണ് പിടിയിലായത്. സ്വകാര്യ ആവശ്യത്തിനാണെന്ന് പറഞ്ഞാണ് ഇയാൾ പരിചയമുള്ളവരില്‍ നിന്നും ആഡംബര വാഹനങ്ങള്‍ വാങ്ങുക. പണം ആവശ്യമുള്ളപ്പോള്‍ അത് പണയം വെക്കുകയും ചെയ്യുകയാണ് തട്ടിപ്പ് രീതി.

    കരിപ്പോള്‍, കാട്ടിപ്പരുത്തി സ്വദേശികളുടെ ഔഡി, ഇന്നോവ വാഹനങ്ങളാണ് ഇത്തരത്തില്‍ ആദില്‍ വലിയ വിലക്ക് പണയം വെച്ചത്. ഉടമകൾ നൽകിയ പരാതിയുടെ അടിസ്ഥാനത്തില്‍ നടത്തിയ അന്വേഷണത്തിലാണ് പ്രതിയെ പിടികൂടിയത്.

    വളാഞ്ചേരി സിഐ കെജെ ജിനേഷിന്റെ നേതൃത്വത്തില്‍ എസ്‌ഐമാരായ നൗഷാദ്, ഷമീല്‍, അബ്ദുല്‍ അസീസ്, സിപിഒമാരായ ലിജോ, ദീപു, ഗിരീഷ്, ബിനി എന്നിവരാണ് പ്രതിയെ പിടികൂടിയത്. പ്രതിയെ തിരൂര്‍ കോടതിയില്‍ ഹാജരാക്കി.

    Also Read-ബൈക്ക് അപകടത്തിൽപെട്ടു; ലിഫ്റ്റ് ചോദിച്ചയാളെ ഉപേക്ഷിച്ച് കടന്നുകളഞ്ഞയാൾ പിടിയിൽ

    ക്ഷേത്രത്തിലെ ഓട്ടുരുളിയും നിലവിളക്കുമടക്കം മോഷ്ടിച്ച കേസിൽ പൂജാരിയടക്കം അറസ്റ്റില്‍

    ഇളംകാട്  കൊടുങ്ങാ ശ്രീസുബ്രഹ്മണ്യസ്വാമി ക്ഷേത്രത്തില്‍ നിന്ന് ഓട്ടുരുളിയും നിലവിളക്കും മോഷണം പോയ കേസിൽ പൂജാരിയടക്കമുള്ളവർ അറസ്റ്റിൽ. ക്ഷേത്രം ശാന്തി ചേര്‍ത്തല പടിഞ്ഞാറ്റതുമ്പയില്‍ പ്രസാദ് (45), മുന്‍ ശാന്തി ഇളംകാട് കൊടുങ്ങ വെട്ടത്ത് സബിന്‍ (കുക്കു-30) എന്നിവരാണ് മുണ്ടക്കയം പോലീസിന്റെ പിടിയിലായത്. മൂന്ന് ലക്ഷത്തോളം വിലവരുന്ന സാധനങ്ങളാണ് മോഷണം പോയത്.

    ക്ഷേത്രഭരണസമിതി പോലീസില്‍ നല്‍കിയ പരാതിയെ തുടര്‍ന്ന് ഒരാഴ്ചയായി  നടത്തുന്ന അന്വേഷണത്തിലാണ് ഇവരെ പിടികൂയാനായത്. നിര്‍മാണം നടക്കുന്ന ക്ഷേത്രമായതിനാല്‍ തുറന്നമുറിക്കുള്ളില്‍ ആയിരുന്നു നിലവിളക്ക് അടക്കമുള്ള സാധനങ്ങള്‍ സൂക്ഷിച്ചിരുന്നത്. മാസപൂജ മാത്രം നടത്താറുള്ള ക്ഷേത്രത്തില്‍ ഏപ്രില്‍, മേയ് മാസങ്ങളില്‍ പലപ്പോഴായി മോഷണം നടന്നതായി കണ്ടെത്തി.
    Published by:Naseeba TC
    First published: