മാപ്രാണത്ത് ഗൃഹനാഥനെ വീട്ടിൽ കയറി വെട്ടിക്കൊന്ന സംഭവം; ഒരാൾ അറസ്റ്റിൽ

വെള്ളിയാഴ്ച രാത്രിയാണ് ഒരുസംഘം അക്രമികളുടെ വെട്ടേറ്റ് വർണ തിയറ്ററിന് സമീപം വാലത്ത് വീട്ടിൽ രാജൻ(67) കൊല്ലപ്പെട്ടത്

news18-malayalam
Updated: September 15, 2019, 8:51 AM IST
മാപ്രാണത്ത് ഗൃഹനാഥനെ വീട്ടിൽ കയറി വെട്ടിക്കൊന്ന സംഭവം; ഒരാൾ അറസ്റ്റിൽ
വെള്ളിയാഴ്ച രാത്രിയാണ് ഒരുസംഘം അക്രമികളുടെ വെട്ടേറ്റ് വർണ തിയറ്ററിന് സമീപം വാലത്ത് വീട്ടിൽ രാജൻ(67) കൊല്ലപ്പെട്ടത്
  • Share this:
തൃശൂര്‍: ഇരിങ്ങാലക്കുട മാപ്രാണത്ത് ഗൃഹനാഥനെ വീട്ടിൽ കയറി വെട്ടിക്കൊന്ന സംഭവത്തിൽ ഒരാൾ അറസ്റ്റിലായി. അക്രമി സംഘത്തിലുണ്ടായിരുന്ന ഊരകം കൊടപ്പുള്ളി മണികണ്ഠൻ എന്നയാളാണ് അറസ്റ്റിലായത്. വെള്ളിയാഴ്ച രാത്രിയാണ് ഒരുസംഘം അക്രമികളുടെ വെട്ടേറ്റ് വർണ തിയറ്ററിന് സമീപം വാലത്ത് വീട്ടിൽ രാജൻ(67) കൊല്ലപ്പെട്ടത്. ആക്രമണത്തിൽ രാജന്‍റെ മൂത്ത മകൾ വിൻഷയുടെ ഭർത്താവ് വിനുവിന് പരിക്കേറ്റിട്ടുണ്ട്. സംഭവവുമായി ബന്ധപ്പെട്ട് തിയറ്റർ നടത്തിപ്പുകാരൻ സഞ്ജയ് ഉൾപ്പടെ മൂന്നുപേരെ കൂടി പിടികൂടാനുണ്ട്.

സംഭവത്തെക്കുറിച്ച് പൊലീസ് പറയുന്നത് ഇങ്ങനെ, തിയറ്ററിൽ സിനിമ കാണാനെത്തുന്നവരുടെ വാഹനം വീട്ടിലേക്കുള്ള വഴിയിൽ പാർക്ക് ചെയ്യുന്നതുമായി ബന്ധപ്പെട്ട് രാജനും സഞ്ജയും തമ്മിൽ തർക്കം നിലവിലുണ്ടായിരുന്നു. വെള്ളിയാഴ്ച വൈകിട്ടും ഇതുസംബന്ധിച്ച് ഇരുവരും തമ്മിൽ തർക്കമുണ്ടായി. അതിനുശേഷമാണ് അർധരാത്രി പന്ത്രണ്ടരയോടെ മൂന്നു സുഹൃത്തുക്കളുമായി രാജന്‍റെ വീട്ടിലെത്തിയ സഞ്ജയ് ആക്രമം നടത്തുകയായിരുന്നുവെന്ന് പൊലീസ് പറയുന്നു.

ശ്രീപത്മനാഭ സ്വാമി ക്ഷേത്രം മുഞ്ചിറ മഠം പുഷ്പാഞ്ജലി സ്വാമിയുടെ സമരപന്തല്‍ പൊളിച്ചുനീക്കി

തലയ്ക്കും കാലിനും കൈയ്ക്കും വെട്ടേറ്റ രാജൻ പിന്നീട് ആശുപത്രിയിൽവെച്ച് പുലർച്ചെയോടെ മരിച്ചു. ബിയർകുപ്പികൊണ്ട് തലയ്ക്ക് അടിയേറ്റ വിനുവിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഏറെക്കാലം പ്രവാസിയായിരുന്ന രാജൻ നാട്ടിലെത്തി വിശ്രമജീവിതം നയിക്കുകയായിരുന്നു.
First published: September 15, 2019, 8:51 AM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories

corona virus btn
corona virus btn
Loading