ന്യൂയോർക്കില്‍ പീനട്ട് ബട്ടർ ജാറിനുള്ളിൽ തോക്ക് ഒളിപ്പിച്ചു കടത്താൻ ശ്രമിച്ച ആൾ സുരക്ഷാ ഉദ്യോഗസ്ഥരുടെ പിടിയിലായി. അതീവ സുരക്ഷാ സംവിധാനങ്ങളുള്ള ജെഎഫ്കെ എയർപോർട്ടിൽ ഡിസംബർ 22 നാണ് സംഭവം. അതിവിദഗ്ധമായി തോക്ക് കടത്താൻ ശ്രമിക്കുന്നതിനിടയിലാണ് ഇയാൾ കുടുങ്ങിയത്.
22 കാലിബർ സെമി ഓട്ടോമാറ്റിക് കൈത്തോക്കിന്റെ ഭാഗങ്ങൾ ആണ് പ്ലാസ്റ്റിക്കിൽ പൊതിഞ്ഞ് രണ്ട് വ്യത്യസ്ത പീനട്ട് ബട്ടർ ജാറിനുള്ളിൽ ഒളിപ്പിച്ചിരുന്നത്. ബാഗ് പരിശോധിക്കുന്നതിനിടയിൽ അലാറം മുഴങ്ങിയപ്പോഴാണ് സുരക്ഷാ ഉദ്യോഗസ്ഥർ ബാഗ് തുറന്നു പരിശോധിക്കാൻ തീരുമാനിച്ചത്. അസ്വാഭാവികമായി ഒന്നും കണ്ടെത്താൻ സുരക്ഷാ ഉദ്യോഗസ്ഥർക്ക് കഴിഞ്ഞില്ല.
.@TSA officers at @JFKairport pulled disassembled gun parts that were concealed inside plastic wrap and stashed inside two peanut butter jars from a Rhode Island man’s checked bag yesterday. He was arrested by @PANYNJ Police. He’s also guaranteed to get a lump of coal from Santa. pic.twitter.com/R5hzvBhW7R
— Lisa Farbstein, TSA Spokesperson (@TSA_Northeast) December 23, 2022
ഒടുവിൽ സംശയം തോന്നി ഒരു സുരക്ഷാ ഉദ്യോഗസ്ഥനാണ് ബാഗിനുള്ളിൽ ഉണ്ടായിരുന്ന രണ്ട് പീനട്ട് ബട്ടറിന്റെ കുപ്പികൾ തുറന്നു പരിശോധിക്കാൻ തീരുമാനിച്ചത്. അപ്പോഴാണ് അതീവ വിദഗ്ധമായി പല ഭാഗങ്ങളായി ഊരി മാറ്റി പ്ലാസ്റ്റിക്കിൽ പൊതിഞ്ഞ് സൂക്ഷിച്ചിരിക്കുന്ന തോക്കിന്റെ ഭാഗങ്ങൾ കുപ്പികൾക്കുള്ളിൽ കണ്ടെത്തിയത്. ഉടൻതന്നെ സുരക്ഷാ ഉദ്യോഗസ്ഥർ ബാഗിന്റെ ഉടമയെ കണ്ടെത്തി കസ്റ്റഡിയിൽ എടുക്കുകയായിരുന്നു.
വെടിയുണ്ടകൾ നിറച്ച നിലയിലായിരുന്നു തോക്കെന്നും സുരക്ഷാ അധികൃതർ പറഞ്ഞു. പുറമേ നോക്കുമ്പോൾ ഒരുവിധത്തിലുള്ള സംശയവും തോന്നാത്ത വിധത്തിൽ അതിവിദഗ്ധമായി ആയിരുന്നു തോക്കിന്റെ വിവിധ ഭാഗങ്ങൾ കുപ്പിക്കുള്ളിൽ സൂക്ഷിച്ചിരുന്നത്. റോഡ് ഐലൻഡിൽ നിന്നുള്ള ആളാണ് പിടിയിലായത് എന്നത് ഒഴിച്ചാൽ ഇയാളെ കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ ഒന്നും ഇതുവരെയും പുറത്തു വിട്ടിട്ടില്ല.
Also read- 40 ലക്ഷം രൂപയുടെ സ്വർണം കൊച്ചി വിമാനത്താവളത്തിൽ ഉപേക്ഷിച്ച നിലയിൽ കണ്ടെത്തി
വിമാനങ്ങളിൽ അനുമതിയില്ലാതെ ആയുധങ്ങൾ കടത്താൻ ശ്രമിച്ചാൽ വൻതുകയാണ് പിഴയായി അടയ്ക്കേണ്ടത്. ഇയാളെ കൂടുതൽ ചോദ്യം ചെയ്തതിനുശേഷം തുടർനടപടികൾ സ്വീകരിക്കാനാണ് ഉദ്യോഗസ്ഥർ തീരുമാനിച്ചിരിക്കുന്നത്. സ്വന്തം ആവശ്യത്തിന് ആണോ അതോ ഏതെങ്കിലും ആയുധ സംഘത്തിലെ ഏജൻറ് ആണോ ഇയാൾ എന്നതിനെ കുറിച്ചുള്ള അന്വേഷണമാണ് ഇപ്പോൾ ഉദ്യോഗസ്ഥർ നടത്തിവരുന്നത്.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.