നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

    • HOME
    • »
    • NEWS
    • »
    • crime
    • »
    • പോലീസുകാരിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ചു; പാകിസ്താനിൽ ഒരാൾ അറസ്റ്റിൽ

    പോലീസുകാരിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ചു; പാകിസ്താനിൽ ഒരാൾ അറസ്റ്റിൽ

    പാകിസ്താനിൽ സ്കൂളുകളിലെയും സെമിനാരികളിലെയും കുട്ടികൾ വരെ സുരക്ഷിതരല്ലെന്ന് റിപ്പോർട്ടുകൾ പറയുന്നു

    പ്രതീകാത്മക ചിത്രം

    പ്രതീകാത്മക ചിത്രം

    • Share this:
      പാകിസ്താൻ പോലീസ് സേനയിലെ സബ് ഇൻസ്പെക്ടറായ യുവതിയെ ഞായറാഴ്ച യുവാവ് തട്ടിക്കൊണ്ടു പോയ ശേഷം ലൈംഗികാതിക്രമങ്ങൾക്കിരയാക്കി. പഞ്ചാബിലെ മുസഫർഘഡ് ജില്ലയിൽ ജെന്റർ ക്രൈം ഓഫീസറായി ജോലി ചെയ്ത് വരികയായിരുന്ന സ്ത്രീയെയാണ് യുവാവ് തട്ടിക്കൊണ്ടു പോയ ശേഷം പീഡിപ്പിക്കാൻ ശ്രമിച്ചതെന്ന് ഡൗൺ റിപ്പോർട്ട് ചെയ്യുന്നു.

      സംഭവത്തിൽ കുറ്റവാളിക്കെതിരെ പോലീസ് എഫ് ഐ ആർ രെജിസ്റ്റർ ചെയ്തിട്ടുണ്ട്. കുറ്റവാളിയെന്ന സംശയിക്കുന്ന യുവാവ് പോലീസുകാരിയെ ഭീഷണിപ്പെടുത്തി കാറിൽ കയറ്റിയ ശേഷം ചമൻ ബൈപാസിനടുത്തുള്ള ഒറ്റപ്പെട്ട സ്ഥലത്തേക്ക് കൊണ്ടു പോകുകയായിരുന്നു. പിസ്റ്റൾ ഉപയോഗിച്ച് ഭീഷണിപ്പെടുത്തിയ ശേഷം അദ്ദേഹം സബ് ഇൻസ്പെക്ടറെ പലതവണ ബലാത്സംഗം ചെയ്യാനും ശ്രമിച്ചു.

      പരിക്കുപറ്റിയ സബ് ഇൻസ്പെക്ടറെ ചികിത്സക്കായി മുസഫർ നഗർ ഡിസ്ട്രിക്റ്റ് ഹെഡ് കോർട്ടേഴ്സിലേക്ക് മാറ്റിയെന്ന് പോലീസ് വക്താവ് വസീം ഖാൻ അറിയിച്ചു. “കുറ്റവാളിയെന്ന് സംശയിക്കുന്ന വ്യക്തിയെ അറസ്റ്റ് ചെയ്യുകയും കുറ്റകൃത്യത്തിന് ഉപയോഗിച്ച കാർ കണ്ടെടുക്കുകയും ചെയ്തിട്ടുണ്ട്," വസീം ഖാൻ പറഞ്ഞു.

      രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്ന് ബലാത്സംഗ കേസുകളും സ്ത്രീ പീഡന കേസുകളും നിരന്തരം റിപ്പോർട്ട് ചെയ്യപ്പെടുന്ന സാഹചര്യത്തിൽ പാകിസ്താനിലെ സ്ത്രീകളുടെ സുരക്ഷ വലിയ ചർച്ചയായിരിക്കുകയാണ്. ഇത്തരം കേസുകൾ വൻ തോതിൽ റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടും സർക്കാർ അടിയന്തരി നടപടികൾ സ്വീകരിക്കാതെ മൗനം പാലിക്കുകയാണെന്ന ആരോപണം ശക്തമാണ്.

      പാകിസ്താനിൽ സ്കൂളുകളിലെയും സെമിനാരികളിലെയും കുട്ടികൾ വരെ സുരക്ഷിതരല്ലെന്ന് റിപ്പോർട്ടുകൾ പറയുന്നു. ഈയടുത്ത് റാവൽപിണ്ടിയിൽ വിദ്യാർത്ഥിനിയുടെ പരാതിയെ തുടർന്ന് പ്രിൻസിപ്പളെയും അധ്യാപികയെയും പോലീസ് അറസ്റ്റ് ചെയ്തിരുന്നു.



      ദിവസങ്ങൾക്ക മുൻപ് മൈസൂരുവിൽ എം ബി ​എ വി​ദ്യാ​ർ​ഥി​നി​യാ​യ 22കാ​രി​യെ കൂ​ട്ട ബ​ലാ​ത്സം​ഗ​ത്തി​നി​ര​യാ​ക്കി​യ കേ​സി​ൽ അഞ്ചുപേരെ മൈസൂരു പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. ഇവർ എല്ലാവരും തമിഴ്നാട് ഈറോഡ് ജില്ലയിലെ സത്യമംഗലം സ്വദേശികളാണ്. കേസിലെ ആറുപ്രതികളും മോഷണം അടക്കമുള്ള കേസുകളിൽ സ്ഥിരം കുറ്റവാളികളാണെന്നും പൊലീസ് അറിയിച്ചു. കൂലിപ്പണിക്കാരായ ഇവരില്‍ ഒരാളൊഴിച്ച് എല്ലാവരും 25-30 വയസിന് ഇടയിലുള്ളവരാണ്.

      സംഘം സ്ഥിരമായി മൈസൂരു സന്ദർശിക്കുകയും അവിടെ നിന്ന് മോഷണവും പിടിച്ചുപറിയും നടത്തി സ്വദേശത്തേക്ക് മടങ്ങുകയും ചെയ്യുക പതിവാണെന്ന് ഉന്നത ഉദ്യോഗസ്ഥൻ വെളിപ്പെടുത്തി. പിടിച്ചുപറിയോ മോഷണമോ നടത്തിയ ശേഷം ചാ​മു​ണ്ഡി കു​ന്നിന് സമീപം ലളിതാദ്രി നഗറിൽ ഇവർ ഒത്തുകൂടാറുണ്ട്. യുവതിയെയും സുഹൃത്തിനെയും ആക്രമിക്കുമ്പോൾ ഇവരെല്ലാവരും മദ്യപിച്ച നിലയിലായിരുന്നു. രണ്ടുപേരെയും സംഘം ആളൊഴിഞ്ഞ സ്ഥലത്തേക്ക് വലിച്ചുകൊണ്ടുപോവുകയും ആൺ സുഹൃത്തിനെ കല്ലുകൊണ്ട് തലയ്ക്കടിച്ചശേഷം പെൺകുട്ടിയെ കൂട്ടബലാത്സംഗം ചെയ്യുകയുമായിരുന്നു. ഇതിന്റെ വീഡിയോ പകർത്തിയശേഷം ഇവരെ വിടുന്നതിന് മൂന്ന് ലക്ഷം രൂപ നൽകണമെന്നും ഭീഷണിപ്പെടുത്തി.

      Summary: Man arrested in Pakistan for abducting and raping a female police officer on Sunday
      Published by:user_57
      First published:
      )}