പാലക്കാട്: കോളേജ് വിട്ടുവരികയായിരുന് പെൺകുട്ടിക്ക് നേരെ ആക്രമണം നടത്തിയ പ്രതി പിടിയില്‍. വീട്ടിലേക്കുള്ള വഴിയിൽ വെച്ച് 17കാരിയെ വെട്ടിപ്പരിക്കേൽപ്പിക്കുകയായിരുന്നു. സംഭവത്തിൽ ഒറ്റപ്പാലം പാലപ്പുറം പാറയ്ക്കൽ വീട്ടിൽ മുഹമ്മദ് ഫിറോസിനെ(25) പൊലീസ് അറസ്റ്റുചെയ്തു.
ഫിറോസിന്റെ മൊബൈൽ നമ്പർ ബ്ലോക്ക് ചെയ്തതിൽ പ്രകോപിതനായി പെൺകുട്ടിയെ ആക്രമിക്കുകയായിരുന്നു. ചൊവ്വാഴ്ച വൈകിട്ടായിരുന്നു സംഭവം. സ്കൂട്ടറിലെത്തിയ ഫിറോസ് കത്തിക്കൊണ്ട് വെട്ടിപ്പരിക്കേല്‍പ്പിക്കുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ പെൺകുട്ടിയെ തൃശൂര്‍ മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചു.
തലയിലും കഴുത്തിലും ഇടത്തെ കൈയിലും തോളിലും കാൽവിരലുഖകളിലുമാണ് വെട്ടേറ്റത്. കൈ അറ്റുത്തൂങ്ങിയതായും കഴുത്തിൽ മുറിവേറ്റതായും ആശുപത്രി അധികൃതർ പറഞ്ഞു. കഴിഞ്ഞവര്‍ഷം പാലപ്പുറം അഴിക്കലപ്പറമ്പില്‍ സുഹൃത്തായ യുവാവിനെ കൊന്ന് കുഴിച്ചുമൂടിയ കേസിലെ പ്രതിയാണ് ഫിറോസ്. ഫിറോസിനെ സംഭവസ്ഥലത്തുവെച്ചുതന്നെ പൊലീസ് കസ്റ്റഡിയിലെടുത്തു. ഇയാള്‍ക്കെതിരേ വധശ്രമത്തിന് പൊലീസ് കേസെടുത്തു.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.