കോഴിക്കോട് മുക്കത്ത് പട്ടികജാതി പെൺകുട്ടിയുടെ ആത്മഹത്യ: ആൺസുഹൃത്ത് അറസ്റ്റിൽ
കോഴിക്കോട് മുക്കത്ത് പട്ടികജാതി പെൺകുട്ടിയുടെ ആത്മഹത്യ: ആൺസുഹൃത്ത് അറസ്റ്റിൽ
200 ഓളം പേജുകളുള്ള ഡയറിയിൽ പ്രണയം തുടങ്ങിയത് മുതലുള്ള മുഴുവൻ കാര്യങ്ങളും രേഖപ്പെടുത്തിയിട്ടുണ്ട്. പെൺകുട്ടിയും യുവാവും തമ്മിലുള്ള കല്യാണകത്തുകൾ വരെ തയ്യാറാക്കി വെച്ചിരുന്നതായും ഡയറി പരിശോധിച്ചാൽ മനസിലാവും.
കോഴിക്കോട്: മുക്കം ആനയംകുന്ന് ഹയർ സെക്കൻഡറി സ്കൂളിലെ പ്ലസ് ടു വിദ്യാർത്ഥിനി ആത്മഹത്യ ചെയ്ത സംഭവത്തിൽ കുട്ടിയുടെ ആൺസുഹൃത്ത് അറസ്റ്റിൽ. മുരിങ്ങം പുറായി സ്വദേശി റിനാസ് ആണ് അറസ്റ്റിലായത്. 306-ാം വകുപ്പ് പ്രകാരം ആത്മഹത്യ പ്രേരണ കുറ്റത്തിനാണ് അറസ്റ്റ്. ആത്മഹത്യ പ്രേരണാകുറ്റം ചുമത്തിയിരിക്കുന്ന യുവാവിനെ ഇന്ന് കോടതിയിൽ ഹാജരാക്കും. റിനാസിനെതിരെ പെൺകുട്ടിയുടെ ബന്ധുക്കൾ പരാതി നൽകിയിരുന്നു. വിവിധ സംഘടനകളും വിഷയത്തിൽ പ്രതിഷേധവുമായി എത്തിയിരുന്നു. മരണകാരണം യുവാവിന്റെ മാനസികപീഡനം മൂലമെന്ന് ആരോപിച്ച് പെൺക്കുട്ടിയുടെ കുടുംബം നേരത്തെ രംഗത്ത് വന്നിരുന്നു.
ഇതിനിടെ യുവാവുമായി പ്രണയമുണ്ടായിരുന്നതിന് തെളിവായി പെൺകുട്ടിയുടെ ഡയറിക്കുറിപ്പ് പുറത്തുവന്നു. 200 ഓളം പേജുകളുള്ള ഡയറിയിൽ പ്രണയം തുടങ്ങിയത് മുതലുള്ള മുഴുവൻ കാര്യങ്ങളും രേഖപ്പെടുത്തിയിട്ടുണ്ട്. പെൺകുട്ടിയും യുവാവും തമ്മിലുള്ള കല്യാണകത്തുകൾ വരെ തയ്യാറാക്കി വെച്ചിരുന്നതായും ഡയറി പരിശോധിച്ചാൽ മനസിലാവും.
ഓരോ ദിവസത്തേയും സംഭവങ്ങൾ ഡേറ്റ് ഇട്ട് തന്നെ എഴുതിയിട്ടുണ്ട്. മരണത്തിന്റെ തലേ ദിവസം എഴുതിയതെന്ന് കരുതുന്ന മരണം എത്ര സുന്ദരം എന്ന കുറിപ്പും പോലീസ് കണ്ടെടുത്തിട്ടുണ്ട്. ഇതെല്ലാം ദുരൂഹത വർധിപ്പിക്കുന്നതാണ്. യുവാവുമായി പ്രണയമുണ്ടായിരുന്നതായി പെൺകുട്ടിയുടെ സഹപാഠികളും സാക്ഷ്യപ്പെടുത്തുന്നു.
ഇതര മതക്കാരനായ യുവാവുമായി പെൺകുട്ടി ഒരു വര്‍ഷത്തിലേറെയായി അടുപ്പത്തിലായിരുന്നു. നാല് ദിവസം മുമ്പാണ് പ്ലസ് ടു വിദ്യാര്‍ത്ഥിനിയായ പെണ്‍കുട്ടിയെ വീടിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. സ്കൂള്‍ വിട്ടു വന്നശേഷമാണ് കുട്ടി ആത്മഹത്യ ചെയ്തത്.
Published by:Anuraj GR
First published:
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.