നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • crime
  • »
  • പെൺകുട്ടിയാണെന്ന് തെറ്റിദ്ധരിപ്പിച്ച് പതിനാറുകാരന് അശ്ലീല വീഡിയോ അയച്ചു; യുവാവ് അറസ്റ്റിൽ

  പെൺകുട്ടിയാണെന്ന് തെറ്റിദ്ധരിപ്പിച്ച് പതിനാറുകാരന് അശ്ലീല വീഡിയോ അയച്ചു; യുവാവ് അറസ്റ്റിൽ

  രണ്ടാഴ്ച മുമ്പ് പരിചയപ്പെട്ട പതിനാരുകാരനുമായാണ് മുഹമ്മദ് ഫിറോസ് ചാറ്റിങ് നടത്തിയത്. അശ്ലീല മെസേജുകളും നഗ്നചിത്രങ്ങളും ചാറ്റിങ്ങിനിടെ അയച്ചു നൽകുകയായിരുന്നു.

  News18 Malayalam

  News18 Malayalam

  • Share this:
   കാസർകോട്: പെൺകുട്ടിയാണെന്ന് തെറ്റിദ്ധരിപ്പിച്ച് പതിനാറുകാരനുമായി അശ്ലീല വീഡിയോ ചാറ്റിങ് നടത്തിയ യുവാവ് അറസ്റ്റിലായി. പോക്സോ വകുപ്പ് പ്രകാരമാണ് കാസർകോട് കളനാട്ടെ മുഹമ്മദ് മൻസിലിലെ കെ പി മുഹമ്മദ് ഫിറോസിനെ(24) പൊലീസ് അറസ്റ്റ് ചെയ്തത്. ഇയാളെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.

   രണ്ടാഴ്ച മുമ്പ് പരിചയപ്പെട്ട പതിനാരുകാരനുമായാണ് മുഹമ്മദ് ഫിറോസ് ചാറ്റിങ് നടത്തിയത്. പെൺകുട്ടിയാണെന്ന് തെറ്റിദ്ധരിപ്പിക്കുന്ന ഇൻസ്റ്റാഗ്രാം പ്രൊഫൈലിൽനിന്നാണ് ചാറ്റ് ചെയ്തത്. തുടക്കത്തിൽ സൌഹൃദസംഭാഷണം മാത്രമാണ് നടത്തിയത്. എന്നാൽ പിന്നീട് അശ്ലീല മെസേജുകളും നഗ്നചിത്രങ്ങളും ചാറ്റിങ്ങിനിടെ അയച്ചു നൽകുകയായിരുന്നു. പതിനാറുകാരനോട്, നഗ്നചിത്രം അയച്ചുതരാനും ആവശ്യപ്പെട്ടു. ഇതോടെ, വിദ്യാർഥി വിവരം വീട്ടിൽ പറയുകയായിരുന്നു. പിന്നീട് വീട്ടുകാർ പൊലീസിൽ പരാതി നൽകി.

   സംഭവത്തിൽ കേസെടുത്ത് അന്വേഷണം ആരംഭിച്ച പൊലീസ് പ്രതിയെ പിടികൂടി. ചോദ്യം ചെയ്യലിൽ ഇയാൾ കുറ്റം സമ്മതിച്ചു. ഇയാളുടെ ഫോൺ ഉൾപ്പടെയുള്ളവ പൊലീസ് പിടിച്ചെടുത്തിട്ടുണ്ട്. ഫോൺ ശാസ്ത്രീയ പരിശോധനയ്ക്ക് അയയ്ക്കുമെന്നും പൊലീസ് അറിയിച്ചു. പോക്സോ വകുപ്പിന് പുറമെ ഐടി വകുപ്പും ഇയാൾക്കെതിരെ ചുമത്തിയിട്ടുണ്ട്. സി ഐ സി ഭാനുമതി, എസ്.ഐ കെ അജിത എന്നിവരുടെ നേതൃത്വത്തിലുള്ള പൊലീസ് സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.

   'ലൈംഗിക ബന്ധം വാട്സാപ്പ് സ്റ്റാറ്റസ്'; ജന്മദിനം ആഘോഷിച്ച വനിതാ പൊലീസും ഓഫീസറും ജയിലിലായത് ഇങ്ങനെ

   ആറു വയസുള്ള മകന്‍റെ മുന്നിൽ ലൈംഗിക ബന്ധത്തിൽ ഏർപ്പെട്ട വനിതാ പൊലീസിനും സുഹൃത്തിന് വിനയായത് വാട്സാപ്പ് സ്റ്റാറ്റസ്. ഇരുവരും സ്വകാര്യ റിസോർട്ടിലെ നീന്തൽ കുളത്തിൽ അടുത്തിടപഴകുന്ന ദൃശ്യങ്ങൾ അബദ്ധത്തിൽ വാട്സാപ്പ് സ്റ്റാറ്റസാകുകയായിരുന്നു. വനിതാ പൊലീസ് കോൺസ്റ്റബിളിനെയും അവരുമായി ലൈംഗികബന്ധത്തിൽ ഏർപ്പെട്ട രാജസ്ഥാന്‍ പൊലീസ് സര്‍വീസിലെ(RPS) അജ്മല്‍ ബെവാറിലെ ഹീരാലാല്‍ സെയ്‌നിയെയും കഴിഞ്ഞ ദിവസം പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. ഇരുവരെയും ഈ മാസം 17 വരെ റിമാൻഡ് ചെയ്തിട്ടുണ്ട്.

   Also Read- നായ കുറുകെ ചാടി; താഴ്ചയിലേക്ക് മറിഞ്ഞ കാർ റബർ മരത്തിൽ തട്ടിനിന്നു; യുവാവ് അത്ഭുതകരമായി രക്ഷപെട്ടു

   ജൂലൈ പത്തിനാണ് ജയ്പുർ പൊലീസ് കമ്മീഷണറേറ്റിൽ ജോലി ചെയ്യുന്ന വനിതാ പൊലീസ് കോൺസ്റ്റബിൾ ജന്മദിനം ആഘോഷിക്കാൻ ആറു വയസുള്ള മകനെയുംകൊണ്ട് മുതിർന്ന ഉദ്യോഗസ്ഥനായ ഹീരാലാല്‍ സെയ്‌നിയുമായി സ്വകാര്യ ആഡംബര റിസോർട്ടിൽ എത്തിയത്. ഇവർ ഇവിടെ നേരത്തെ മുറി ബുക്ക് ചെയ്തിരുന്നു. ഇവരുടെ മുറിയോട് ചേർന്നുള്ള നീന്തൽ കുളത്തിലാണ് വനിതാ പൊലീസുകാരിയും മുതിർന്ന ഉദ്യോഗസ്ഥനും ശാരീരികമായി ബന്ധപ്പെട്ടത്. ആറു വയസുള്ള മകന്‍റെ മുന്നിൽവെച്ചാണ് ഇവർ അടുത്ത് ഇടപഴകിയത്. ഈ ദൃശ്യങ്ങൾ മൊബൈൽ ഫോണിൽ ചിത്രീകരിച്ചിരുന്നു. എന്നാൽ ഈ വീഡിയോ ഒരു സ്വകാര്യ ഫോൾഡറിലേക്ക് മാറ്റുന്നതിനിടെ, അബദ്ധത്തിൽ വാട്സാപ്പ് സ്റ്റാറ്റസാകുകയായിരുന്നു. യുവതിയുടെ ഭർത്താവ് ഇത് കണ്ടതോടെ, പൊലീസിൽ പരാതി നൽകുകയായിരുന്നു. അങ്ങനെയാണ് പോക്സോ വകുപ്പ് പ്രകാരം, വനിതാ പൊലീസ് കോൺസ്റ്റബിളിനെയും മുതിർന്ന ഉദ്യോഗസ്ഥനെയും അറസ്റ്റ് ചെയ്തത്.

   Also Read- സൗന്ദര്യവർദ്ധക വസ്തുക്കൾ നല്‍കാമെന്ന് പറഞ്ഞ് പീഡനം; ദുബായിൽ പ്രവാസി ഹെയര്‍ഡ്രെസര്‍ക്ക് 15 വര്‍ഷം തടവ്

   രാജസ്ഥാന്‍ സ്‌പെഷ്യല്‍ ഓപ്പറേഷന്‍ ഗ്രൂപ്പാണ് ഇരുവരെയും അറസ്റ്റ് ചെയ്തത്. സംഭവത്തിന്റെ വീഡിയോ സമൂഹമാധ്യമങ്ങളില്‍ പ്രചരിച്ചതിന് പിന്നാലെയാണ് നടപടി. റിസോട്ടിലെ നീന്തൽക്കുളത്തിൽ യുവതിയുമായി ശരീരിക ബന്ധത്തില്‍ ഏര്‍പ്പെട്ട രാജസ്ഥാന്‍ പൊലീസ് സര്‍വീസിലെ(RPS) അജ്മല്‍ ബെവാറിലെ ഹീരാലാല്‍ സെയ്‌നിയെയാണ് ആദ്യം അറസ്റ്റ് ചെയ്തിരുന്നു. ആറു വയസുള്ള മകന് മുന്നിലെ ലൈംഗിക ബന്ധത്തിന് പോക്‌സോ നിയമപ്രകാരം വനിതാ പൊലീസ് ഉദ്യോഗസ്ഥയെയും പിന്നീട് അറസ്റ്റ് ചെയ്യുകയായിരുന്നു.

   സംഭവത്തില്‍ ആര്‍പിഎസ് ഉദ്യോഗസ്ഥനേയും വനിതാ കോണ്‍സ്റ്റബിളിനെയും സസ്‌പെന്‍ഡ് ചെയ്തു. കോടതിയില്‍ ഹാജരാക്കിയ വനിതാ കോണ്‍സ്റ്റബിളിനെ ഈ മാസം 17 വരെ റിമാന്‍ഡില്‍ വിട്ടതായി അഡീഷണല്‍ എസ്. പി ദിവ്യ മിട്ടല്‍ പറഞ്ഞു.
   Published by:Anuraj GR
   First published:
   )}