• HOME
  • »
  • NEWS
  • »
  • crime
  • »
  • സുഹൃത്തിനെ പിടികൂടിയതന്വേഷിക്കാന്‍ സ്റ്റേഷനിലെത്തിയ യുവാവിന്റെ ഫോണില്‍ അശ്ലീലദൃശ്യം; പോക്‌സോ കേസില്‍ പ്രതി

സുഹൃത്തിനെ പിടികൂടിയതന്വേഷിക്കാന്‍ സ്റ്റേഷനിലെത്തിയ യുവാവിന്റെ ഫോണില്‍ അശ്ലീലദൃശ്യം; പോക്‌സോ കേസില്‍ പ്രതി

പ്രായപൂര്‍ത്തിയാകാത്ത പെൺകുട്ടിയുമായുള്ള അശ്ലീല വീഡിയോയും ചിത്രങ്ങളും ഫോണിൽ നിന്ന് കണ്ടെത്തി

പ്രതീകാത്മക ചിത്രം

പ്രതീകാത്മക ചിത്രം

  • Last Updated :
  • Share this:
    തൃശൂർ: സുഹൃത്തിനെ പിടികൂടിയത് അന്വേഷിക്കാൻ സ്റ്റേഷനിലെത്തിയ യുവാവ് പോക്സോ കേസിൽ പ്രതിയായി. പെരിയമ്പലം ചേലാട്ട് മണികണ്ഠൻ(19)ആണ് അറസ്റ്റിലായത്. പെൺകുട്ടിയുടെ അശ്ലീല വീഡിയോയും ചിത്രങ്ങളും ഫോണിൽ സൂക്ഷിച്ചതിനാണ് കേസെടുത്തത്.

    സുഹൃത്തിന്റെ അറസ്റ്റ് അന്വേഷിക്കാൻ ബൈക്കിലെത്തിയ മണികണ്ഠനെ ഹെൽമറ്റ് ഇല്ലാത്തതിനാൽ‌ പൊലീസ് അകത്തേക്ക് വിളിച്ച് ചോദ്യം ചെയ്തു. സുഹൃത്ത് വിവിധ കേസുകളിൽ പ്രതിയായതിനാല്‍ മണികണ്ഠന്റെ ഫോണ്‍ പൊലീസ് പരിശോധിച്ചു.

    ഇതിനിടയിലാണ് പ്രായപൂര്‍ത്തിയാകാത്ത പെൺകുട്ടിയുമായുള്ള അശ്ലീല വീഡിയോയും ചിത്രങ്ങളും കണ്ടെത്തിയത്. തുടർന്ന് പോക്സോ നിയമപ്രകാരം അറസ്റ്റ് ചെയ്യുകയായിരുന്നു. പ്രതിയെ കോടതി റിമാൻഡ് ചെയ്തു.

    Also Read-പൊലീസിനെ ചുറ്റിച്ച മോഷണക്കേസ് പ്രതി ഹോട്ടലിൽ ഉള്ളി അരിയുന്നതിനിടെ പിടിയിൽ

    കുട്ടികളെ മദ്യപിക്കാൻ പ്രേരിപ്പിച്ച പിതാവ് അറസ്റ്റിൽ ; എതിർത്ത ഭാര്യയെ തല്ലി പരിക്കേൽപ്പിച്ചു

    കോട്ടയം മണർകാട് പോലീസ് സ്റ്റേഷൻ പരിധിയിൽ നിന്നാണ് ഞെട്ടിക്കുന്ന സംഭവം റിപ്പോർട്ട് ചെയ്തത്. മക്കളായ കൊച്ചു കുട്ടികളെ മദ്യപിക്കാൻ പ്രേരിപ്പിച്ച കുറ്റത്തിനാണ് പിതാവ് അറസ്റ്റിലായത്.

    വടവാതൂർ തേവർക്കുന്ന് അമ്പലത്തിന് സമീപം പാറക്കപറമ്പിൽ വീട്ടിൽ കുട്ടപ്പന്റെ മകൻ അരുൺകുമാർ (36) നെയാണ് മണർകാട് പോലീസ് അറസ്റ്റ് ചെയ്തത്. ഇയാൾ സ്ഥിരമായി മദ്യപിച്ച് വീട്ടിൽ വന്ന് വഴക്കുണ്ടാക്കുമായിരുന്നു. മദ്യപിക്കാൻ ഷാപ്പിൽ പോകുമ്പോള്‍ കുട്ടികളെ ബലമായി കൂട്ടിക്കൊണ്ടു പോയിരുന്നുവെന്ന് പരാതിക്കാരിയായ അമ്മ പൊലീസിൽ മൊഴിയിൽ നൽകി. സംഭവത്തിൽ മണർകാട് പോലീസ് കേസ് രജിസ്റ്റർ ചെയ്ത് തുടർന്ന് നടപടി സ്വീകരിച്ചത്.

    ഇത് കൂടാതെ ഇയാള്‍ വീട്ടില്‍ ഇരുന്ന്  മദ്യപിക്കുന്ന സമയത്ത് കുട്ടികളെ നിർബന്ധിച്ച് മദ്യപിക്കാൻ പ്രേരിപ്പിക്കുകയുമായിരുന്നു . ഇത് ചോദ്യം ചെയ്ത അമ്മയെ ഇയാൾ കാപ്പിവടി കൊണ്ട് അടിച്ച് പരിക്കേല്‍പ്പിക്കുകയും ചെയ്തു. ഈ സംഭവം ഉണ്ടായതിനെ തുടര്‍ന്നാണ് ഇയാളുടെ ഭാര്യ മണർകാട് പോലീസ് സ്റ്റേഷനില്‍ പരാതിപ്പെട്ടത്.

    പോലീസ് കേസ് രജിസ്റ്റർ ചെയ്ത് പ്രതിയെ കസ്റ്റഡിയിൽ എടുത്തു. മണർകാട് എസ്.എച്ച്.ഓ അനിൽ ജോർജ്, എസ്.ഐ ഷമീർഖാൻ പി.എ, സി.പി.ഓ മാരായ ഹരികുമാർ, സുബിൻ പി. എസ് എന്നിവർ ചേർന്നാണ് അറസ്റ്റ് ചെയ്തത്. പ്രതിയെ കോടതിയിൽ ഹാജരാക്കി.
    Published by:Jayesh Krishnan
    First published: