അടൂര്‍: പെണ്‍കുട്ടി മദ്യപിച്ച വിവരം നാട്ടുകാരെ അറിയിച്ച യുവാവ് അതേ കുട്ടിയെ പീഡിപ്പിച്ച കേസില്‍ അറസ്റ്റില്‍. ചെങ്ങന്നൂര്‍ പാണ്ടനാട് സ്വദേശി കിഴക്കേ മായിക്കര അനന്തു (23) ആണ് അറസ്റ്റിലായത്. പെണ്‍കുട്ടിക്കും സുഹൃത്തിനും മദ്യം നല്കിയ തെങ്ങമം ചെറുകുന്നം സ്വദേശി സഞ്ജു (26)വിനെയും പോലീസ് അറസ്റ്റുചെയ്തു.
ബുധനാഴ്ചയായിരുന്നു കേസിനാസ്പദമായ സംഭവം നടക്കുന്നത്. അടൂര്‍ തോട്ടുവാപ്പള്ളിയുടെ സമീപത്തുനിന്ന് സഞ്ജു പെണ്‍കുട്ടിയെ ആദ്യം ബൈക്കില്‍ കൊണ്ടുപോയി.തുടര്‍ന്ന് മദ്യം വാങ്ങിയ ശേഷം ഇരുവരും പെണ്‍കുട്ടിയുടെ സഹപാഠിയുടെ വീട്ടിലെത്തി. സഞ്ജു പെണ്‍കുട്ടിക്കും സഹപാഠിക്കും മദ്യം നല്കി. മദ്യപിച്ച ശേഷം പെണ്‍കുട്ടി കുടുംബ സുഹൃത്ത് കൂടിയായ അനന്തുവിനെ ഫോണ്‍ ചെയ്യുകയായിരുന്നു. പെണ്‍കുട്ടിയുടെ സംസാരത്തില്‍ നിന്ന് കുട്ടി മദ്യപിച്ചെന്ന് മനസിലാക്കിയ അനന്തു ഈ വിവരം നാട്ടുകാരെ അറിയിച്ചു.
Also Read- സംസ്ഥാനത്ത് പോക്സോ കേസുകള്‍ അന്വേഷിക്കാന്‍ Dysp മാരുടെ നേതൃത്വത്തില്‍ പുതിയ സംഘം
തുടര്‍ന്ന് പോലീസ് സ്ഥലത്തെത്തി പെണ്‍കുട്ടിയോട് വിവരങ്ങള്‍ ചോദിച്ചറിയുമ്പോഴാണ് അനന്തു തന്നെ പീഡിപ്പിച്ച വിവരം പെണ്‍കുട്ടി വെളിപ്പെടുത്തിയത്. തുടര്‍ന്ന് കുട്ടിയെ വൈദ്യ പരിശോധനയക്ക് വിധേയയാക്കി.
പെണ്‍കുട്ടി പീഡിപ്പിക്കപ്പെട്ടതായി ഡോക്ടര്‍ റിപ്പോര്‍ട്ട് നല്‍കിയതോടെ അനന്തുവിന്റെ അറസ്റ്റ് രേഖപ്പെടുത്തി. എസ്.ഐമാരായ വിമല്‍ രംഗനാഥ് , മനീഷ്, ബിജു ജേക്കബ്, സി.പി.ഒമാരായ റോബി, ശ്രീജിത്ത്,രതീഷ്,സൂരജ്,അനുപമ എന്നിവരുടെ നേതൃത്വത്തിലാണ് അന്വേഷണം.
യുവതിക്ക് അശ്ലീല സന്ദേശം അയച്ചുവെന്ന് ആരോപിച്ച് മര്‍ദനം: കാമുകനും സുഹൃത്തുക്കളും പിടിയിൽ
കോട്ടയം കാഞ്ഞിരപ്പള്ളിയില്‍ യുവതിക്ക് അശ്ലീല സന്ദേശം അയച്ചുവെന്ന് ആരോപിച്ച് യുവാവിനെ മർദിച്ച സംഭവത്തിൽ യുവതിയുടെ കാമുകനെയും സുഹൃത്തുക്കളെയും പോലീസ് അറസ്റ്റ് ചെയ്തു. മുണ്ടക്കയം വണ്ടൻപതാൽ സ്വദേശിയായ 23 വയസ്സുകാരനെ മർദിച്ചെന്ന കേസിൽ പാലാ വള്ളിച്ചിറ മാങ്കൂട്ടത്തിൽ ഫെമിൽ തോമസ് (20), പാലാ മംഗലത്ത് ഇമ്മാനുവൽ ജോസഫ് (21), പാലാ ചെത്തിമറ്റം പെരുമ്പള്ളിക്കുന്നേൽ മിഥുൻ സത്യൻ (23) എന്നിവരെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്.
യുവാവ് ഇൻസ്റ്റഗ്രാമിലൂടെ പാലാ കുറിച്ചിത്താനം സ്വദേശിനിയായ നഴ്സിങ് വിദ്യാർഥിനിയെ പരിചയപ്പെടുകയും സന്ദേശങ്ങൾ അയയ്ക്കുകയും ചെയ്തു. ഈ വിവരം യുവതി ഫെമിലിനെ അറിയിച്ചു. തുടർന്ന് യുവതിയുടെ ഇൻസ്റ്റഗ്രാം അക്കൗണ്ടിലൂടെ യുവതിയെന്ന വ്യാജേന ഫെമിലും സുഹൃത്തുക്കളും ചേർന്ന് സന്ദേശങ്ങൾ അയച്ചു. നേരിൽ കാണണമെന്നും അറിയിച്ചു.
Also Read- കീബോർഡ് പഠിക്കാനെത്തിയ 16-കാരിയെ പലതവണ പീഡിപ്പിച്ചു; സംഗീത അധ്യാപകന് ജീവപര്യന്തം തടവ്
തുടര്‍ന്ന് ചോറ്റിക്കു സമീപമുള്ള സ്ഥലത്ത് കണ്ടുമുട്ടാൻ തീരുമാനിച്ചു. ഇതനുസരിച്ച് ഇവിടെ എത്തിയ യുവാവിനെ മൂവരും ചേർന്ന് മർദിക്കുകയും തുടർന്ന് കാറിൽ കയറ്റിക്കൊണ്ടു പോയി മർദിച്ചതായും പോലീസ് പറയുന്നു. സംഭവം കണ്ട നാട്ടുകാരാണ് പോലീസില്‍ വിവരം അറിയിച്ചത്. തുടർന്ന് യുവാവിനെ ഇറക്കിയ ശേഷം പാലായിലേക്ക് തിരികെ പോകുന്നതിനിടെ കാഞ്ഞിരപ്പള്ളി പേട്ടക്കവലയിൽ വച്ച് പോലീസ് ഇവരെ പിടികൂടുകയായിരുന്നു. മർദനത്തിന്റെ സിസിടിവി ദൃശ്യങ്ങൾ പോലീസിനു ലഭിച്ചു. വധശ്രമത്തിനു കേസെടുത്ത് കോടതിയിൽ ഹാജരാക്കിയ ഇവരെ കോടതി റിമാൻഡ് ചെയ്തു.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.