മലപ്പുറം: പതിനാറു ലക്ഷം രൂപയുടെ കുഴല്‍പ്പണവുമായി താനൂരിൽ ഒരാള്‍ അറസ്റ്റില്‍. തിരൂരങ്ങാടി സ്വദേശി കാസിമിനെയാണ് താനൂരില്‍നിന്ന് പൊലീസ് പിടികൂടിയത്. 500, 2000 രൂപയുടെ കറന്‍സികള്‍ ദേഹത്ത് ബെല്‍റ്റ് പോലെ കെട്ടിയാണ് ഇയാള്‍ ഒളിപ്പിച്ചിരുന്നത്. കോയമ്പത്തൂര്‍- കണ്ണൂര്‍ എക്സ്പ്രസ് ട്രെയിനില്‍ താനൂരിലെത്തിയ ഇയാളെ പൊലീസ് പിടികൂടുകയായിരുന്നു.
കോയമ്പത്തൂരില്‍നിന്ന് നിരവധി തവണ ഇയാള്‍ ഇതരത്തിൽ പണമെത്തിച്ച് വിതരണം ചെയ്തിട്ടുണ്ടെന്ന് പൊലീസ് പറഞ്ഞു. ഇടയ്ക്കിടെ മൊബൈല്‍ ഫോണ്‍ നമ്പറുകള്‍ മാറ്റിയും ഫോണ്‍ സ്വിച്ച് ഓഫ് ചെയ്തുമാണ് പ്രതി പൊലീസ് നിരീക്ഷണത്തില്‍നിന്ന് രക്ഷപ്പെട്ടിരുന്നത്. ഇയാള്‍ നേരത്തെയും കുഴല്‍പ്പണ കേസുകളില്‍ പിടിയിലായിരുന്നു.
മലപ്പുറം ജില്ലാ പൊലീസ് മേധാവി സുജിത് ദാസിന്റെ നിര്‍ദേശപ്രകാരം താനൂര്‍ ഡിവൈ എസ് പി മൂസ വള്ളിക്കാടന്റെ നേതൃത്വത്തില്‍ താനൂര്‍ സി ഐ കെ ജെ ജിനേഷ്, എസ് ഐമാരായ ശ്രീജിത്ത്, ഹരിദാസ്, സി പി ഒമാരായ സലേഷ്, വിപിന്‍, ജിനേഷ്, സുബൈര്‍, സാജന് എന്നിവരും ഡാന്‍സഫ് സ്ക്വാഡും ചേര്‍ന്നാണ് പ്രതിയെ പിടികൂടിയത്.
മുഖത്ത് ഉപ്പുതേച്ചു; അരലക്ഷത്തോളം രൂപ വില വരുന്ന ആടിനെ മോഷ്ടിച്ച് അയ്യായിരം രൂപയ്ക്ക് കശാപ്പുകാരന് വിറ്റു
വീട്ടില്‍ വളര്‍ത്തുന്ന അരലക്ഷത്തോളം രൂപ വിലവരുന്ന ആടിനെ മോഷ്ടിച്ച് കശാപ്പ് ശാലയില്‍ വിറ്റു. മന്ദലാംകുന്നിലെ റുമൈല എന്ന വീട്ടമ്മയുടെ ഹൈദരാബാദ് ബീറ്റലില്പെട്ട ആടിനെയാണാ മോഷ്ടിച്ചത്. ഇതിന് അമ്പതിനായിരം രൂപ വിലമതിക്കുന്നതാണ് ഈ ഇനം ആട്. മോഷ്ടാവിനെ ഇതുവരെ കണ്ടെത്തനായിട്ടില്ല. വീടിനോട് ചേര്‍ന്ന് വളര്‍ത്തുന്ന കൂട്ടില്‍ നിന്നാണ് ആടിനെ മോഷ്ടിച്ചത്.
കൂട്ടില്‍ ഉപ്പ് വിതറിയിട്ടുണ്ട്. ആടിന്റെ മുഖത്ത് ഉപ്പ് തേച്ചാണ് മോഷ്ടിച്ചതെന്ന് സംശയിക്കുന്നുണ്ട്. ഉപ്പ് മുഖത്ത് തേച്ചാൽ ആട് കരഞ്ഞ് ബഹളമുണ്ടാക്കില്ല എന്ന് പറയപ്പെടുന്നത്. ശനിയാഴ്ച പുലര്‍ച്ചയാണ് ആട് മോഷ്ടിക്കപ്പെട്ടതായി വീട്ടുകാര്‍ അറിയുന്നത്. കഴിഞ്ഞ ദിവസം ആടിനെ വാങ്ങാന്‍ ഒരാള്‍ വന്നിട്ടുണ്ടായിരുന്നു. എന്നാല്‍ വില കുറച്ചു പറഞ്ഞതിനാല്‍ ആടിനെ കൊടുത്തില്ല. ഒരു വയസിലേറെ പ്രായമുണ്ട് ആടിന്.
ഗുരുവായൂര്‍ പോലീസ് സ്റ്റേഷന് പരിധിയിലെ പേരകം മല്ലാടുള്ള കശാപ്പ് ശാലയിലാണ് ആടിനെ കണ്ടെത്തിയത്. അയ്യായിരം രൂപക്ക് വില്‍ക്കാനാണ് മോഷ്ടാവ് ആടുമായെത്തിയത്. കശാപ്പ് ശാലയിലുണ്ടെന്ന വിവരമറിഞ്ഞതോടെ റുമൈലയുടെ മകള്‍ വാഹനവുമായി പോയി ആടിനെ വീട്ടിലേക്ക് കൊണ്ടുവന്നു. പ്രതിയെ ഉടനെ പിടികൂടുമെന്ന് പോലീസ് അറിയിച്ചു.
Published by:Rajesh V
First published:
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.