മലപ്പുറം: താനൂരിൽ വിദ്യാർഥിയെ കാർ ഇടിച്ചുതെറിപ്പിച്ച സംഭവത്തിൽ പ്രതി അറസ്റ്റിലായി. പകര സ്വദേശി സമദിനെ ആണ് പോലീസ് അറസ്റ്റ് ചെയ്തത്. റോഡിൽ നിന്നും ഇറങ്ങി നടക്കാത്തതിനാലാണ് വിദ്യാർഥിയെ ഇടിച്ചുതെറിപ്പിച്ചതെന്ന് ഇയാൾ പൊലീസിനോട് പറഞ്ഞു. ഇയാൾക്കെതിരെ വധശ്രമം, ഗുരുതരമായി പരിക്കേൽപ്പിക്കൽ തുടങ്ങിയ കുറ്റങ്ങൾ ചുമത്തി.
താനൂർ മീനടത്തൂർ സ്കൂളിലെ പത്താം ക്ലാസ് വിദ്യാർത്ഥിയായ പണിക്കോട്ടിൽ ബിൻഷാദ് റഹ്മാനെ ശനിയാഴ്ച രാവിലെയാണ് പ്രതി ഇടിച്ച് വീഴ്ത്തിയത്. വിദ്യാർത്ഥികൾ റോഡിൽ നിന്നും ഇറങ്ങി നടക്കാതിരുന്നത് ഇയാളെ പ്രകോപിപ്പിച്ചിരുന്നു. തുടർന്ന് വിദ്യാർഥികളും ഇയാളും തമ്മിൽ വാക്കേറ്റം ഉണ്ടായി.
ഇതിന് പിന്നാലെയാണ് സമദ് റോഡിലൂടെ നടന്നു പോകുകയായിരുന്ന ബിൻഷാദ് റഹ്മാനെ ഇടിച്ച് വീഴ്ത്തിയത്. അപകടത്തിൽ വിദ്യാർത്ഥിയുടെ രണ്ട് കാലിലെയും എല്ലുകൾ പൊട്ടി.
സംഭവം നടന്ന് അഞ്ച് ദിവസം കഴിഞ്ഞിട്ടും പ്രതിയെ പോലീസ് പിടികൂടാതിരുന്നത് വിമർശനങ്ങൾക്ക് ഇടയാക്കിയിരുന്നു. ഇന്നലെ ന്യൂസ് 18 അടക്കമുള്ള മാധ്യമങ്ങൾ വാർത്ത നൽകിയതിന് ശേഷം ആണ് പോലീസ് ഇയാളെ അറസ്റ്റ് ചെയ്തത്.
Published by:Anuraj GR
First published:
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.