• HOME
  • »
  • NEWS
  • »
  • crime
  • »
  • രാജ്യസുരക്ഷയെ ബാധിക്കുന്ന സമാന്തര വയർലസ് സംവിധാനം വീട്ടിനുള്ളിൽ ഒരുക്കിയയാൾ പിടിയിൽ

രാജ്യസുരക്ഷയെ ബാധിക്കുന്ന സമാന്തര വയർലസ് സംവിധാനം വീട്ടിനുള്ളിൽ ഒരുക്കിയയാൾ പിടിയിൽ

വർഷങ്ങളോളം അബുദാബിയിലെ ഡിഫൻസിന്റെ ഐടി മേഖലയിൽ ടെക്നീഷ്യനായി ജോലി ചെയ്തതിന്‍റെ പരിചയത്തിലാണ് ഇയാൾ വീട്ടിൽ സമാന്തര വയർലസ് സംവിധാനം ഒരുക്കി പൊലീസ് സന്ദേശങ്ങൾ ചോർത്തിയത്

  • Share this:

    തൃശൂർ: രാജ്യസുരക്ഷയെ ബാധിക്കുന്ന സമാന്തര വയർലസ് സംവിധാനം വീട്ടിനുള്ളിൽ ഒരുക്കിയയാൾ പിടിയിൽ. അന്തിക്കാട് ചാഴൂർ സ്വദേശി നമ്പേരിവീട്ടിൽ സമ്പത്ത് (40) ആണ് അറസ്റ്റിലായത്. ഇയാൾ പൊലീസിന്‍റെ രഹസ്യസന്ദേശങ്ങൾ ചോർത്തിയെന്ന് കണ്ടെത്തിയതോടെയാണ് അറസ്റ്റുണ്ടായത്.

    തൃശൂർ പൊലീസ് സൂപ്രണ്ടിന് ലഭിച്ച രഹസ്യവിവരത്തെത്തുടർന്നാണ് സമ്പത്തിന്‍റെ വീട്ടിൽ പൊലീസ് റെയ്ഡ് നടത്തിയത്. വർഷങ്ങളോളം അബുദാബിയിലെ ഡിഫൻസിന്റെ ഐടി മേഖലയിൽ ടെക്നീഷ്യനായി ജോലി ചെയ്തതിന്‍റെ പരിചയത്തിലാണ് ഇയാൾ വീട്ടിൽ സമാന്തര വയർലസ് സംവിധാനം ഒരുക്കി പൊലീസ് സന്ദേശങ്ങൾ ചോർത്തിയത്. ഇയാളെ വിശദമായി ചോദ്യം ചെയ്തുവരികയാണ്.

    അബുദാബിയിൽനിന്ന് മടങ്ങിയെത്തിയ സമ്പത്ത് കഴിഞ്ഞ അഞ്ചു വർഷമായി നാട്ടിലുണ്ട്. ഇലക്ട്രോണിക് എൻജിനിയറായ ഇയാൾ വീട്ടിലൊരുക്കിയിട്ടുള്ള വയർലെസ് സംവിധാനങ്ങൾ കണ്ട്‌ പൊലീസ് ഞെട്ടിപ്പോയി. അത്യാധുനിക ഉപകരണങ്ങളാണ് ഇയാൾ സ്ഥാപിച്ചിരിക്കുന്നതെന്ന് പൊലീസ് പരിശോധനയിൽ വ്യക്തമായി. പൊലീസിന്റെ ടെലികമ്യൂണിക്കേഷൻ വിഭാഗവും സൈബർ സെല്ലും മറ്റ് അവാന്തര വിഭാഗങ്ങളും വിശദമായി പരിശോധിച്ച് വരികയാണ്. എയർ ട്രാഫിക് സംവിധാനങ്ങൾപോലും നിരീക്ഷിക്കാനുള്ള സൗകര്യങ്ങൾ ഈ വയർലെസ് സംവിധാനത്തിൽ ഉണ്ടെന്നാണ് സൂചന.

    Also Read- CBI 5 നിർമാതാവ് സ്വർഗചിത്ര അപ്പച്ചന്റെ പരാതിയിൽ തിരക്കഥാകൃത്ത് എസ് എൻ സ്വാമിക്കെതിരേ കേസ്

    അന്തിക്കാട് എസ് എച്ച് ഒ പി കെ ദാസ്, എസ്ഐമാരായ, എം സി ഹരീഷ്, പി കെ പ്രദീപ്, സീനിയർ സിവിൽ പൊലീസ് ഓഫീസർ മുരുകദാസ് എന്നിവരുടെ നേതൃത്വത്തിലാണ് പരിശോധനയും അറസ്റ്റും നടന്നത്.

    Published by:Anuraj GR
    First published: