• HOME
  • »
  • NEWS
  • »
  • crime
  • »
  • Arrest | ലോട്ടറി വില്‍പ്പനക്കാര്‍ക്കും ബാറിലും നല്‍കിയത് കള്ളനോട്ട്; 100ന്റെയും 500 ന്റെയും കള്ളനോട്ടുമായി യുവാവ് പിടിയില്‍

Arrest | ലോട്ടറി വില്‍പ്പനക്കാര്‍ക്കും ബാറിലും നല്‍കിയത് കള്ളനോട്ട്; 100ന്റെയും 500 ന്റെയും കള്ളനോട്ടുമായി യുവാവ് പിടിയില്‍

എക്സൈസ് സര്‍ക്കിള്‍ ഇന്‍സ്പെക്ടറെ ഉപദ്രവിച്ച കേസിലും നിരവധി കഞ്ചാവ് കേസുകളിലും ഇയാള്‍ പ്രതിയാണ്.

  • Share this:
    തൃശൂര്‍: കള്ളനോട്ടുകളുമായി യുവാവ് പിടയില്‍ (Arrest). കൊടുങ്ങല്ലൂര്‍ ലോകമലേശ്വരം സ്വദേശി ശരത്താണ് പിടിയിലായത്.തൃശ്ശൂര്‍ ശക്തന്‍ സ്റ്റാന്‍ഡില്‍ നിന്നാണ് ഇയാളെ പൊലീസ് പിടികൂടിയത്. ഇയാളില്‍ നിന്നും 100 ന്റെയും 500 ന്റെയും വ്യാജ നോട്ടുകള്‍ പൊലീസ് കണ്ടെടുത്തിട്ടുണ്ട്.

    രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തില്‍ പൊലീസ് നടത്തിയ പരിശോധനയിലാണ് പ്രതി പിടിയിലായത്. ലോട്ടറി വില്പനക്കാര്‍ക്കും ബാറുകളിലുമാണ് പ്രതി കള്ളനോട്ടുകള്‍ ചെലവഴിച്ചിരുന്നത്. എക്സൈസ് സര്‍ക്കിള്‍ ഇന്‍സ്പെക്ടറെ ഉപദ്രവിച്ച കേസിലും എറണാകുളത്തും തൃശ്ശൂരും ആയി നിരവധി കഞ്ചാവ് കേസുകളിലും ഇയാള്‍ പ്രതിയാണ്.

    നോട്ടുകളുടെ ഉറവിടത്തെ കുറച്ച് പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.തൃശ്ശൂര്‍ ഈസ്റ്റ് എസ്.എച്ച്.ഒ ലാല്‍ കുമാറിന്റെ നേതൃത്ത്വത്തിലുള്ള സംഘവും, സിറ്റി ഷാഡോ പൊലീസും ചേര്‍ന്നാണ് പ്രതിയെ പിടികൂടിയത്.

    മയക്കുമരുന്ന് കേസിലെ പ്രതികളുടെ സ്വത്തുക്കൾ കണ്ടുകെട്ടി 

    അങ്കമാലി കരയാംപറമ്പ് ഫെഡറൽ സിറ്റി ടവറിലെ പാർക്കിംഗ് ഏരിയായിൽ നിർത്തിയിട്ടിരുന്ന കാറിൽ നിന്ന് കഞ്ചാവും ഹാഷിഷ് ഓയിലും പിടിച്ചെടുത്ത കേസിൽ പ്രതികളുടെ സ്വത്ത് എറണാകുളം റൂറൽ പോലീസ്  കണ്ട് കെട്ടി. മയക്കുമരുന്ന് വിപണനത്തിലൂടെ സമ്പാദിച്ച  പ്രതികളുടെ സ്വത്ത് വകകളാണ് കണ്ട് കെട്ടിയത്.

    ഏഴാം പ്രതി  അഭീഷിന്‍റെ ഇരുപത്തിയൊമ്പത് ലക്ഷം രൂപ വിലവരുന്ന അഞ്ചര സെൻറ് സ്ഥലവും വീടും, കാറും, അക്കൗണ്ടിലുളള അമ്പതിനായിരത്തോളം രൂപയും കണ്ടുകെട്ടി. മൂന്നാം പ്രതി അബ്ദുൾ ജബ്ബാറിന്‍റെ അക്കൗണ്ടിലുള്ള എട്ടര ലക്ഷത്തോളം രൂപയും, സ്കൂട്ടറും, ഭാര്യയുടെ പേരിലുളള കാറും കണ്ട് കെട്ടി. ഒന്നാം പ്രതി മുഹമ്മദ് സഹീറിന്‍റെ അറുപത്തയ്യായിരം രൂപയും, രണ്ട് കാറും, ഒരു ബൈക്കും, നാലാം പ്രതി കാസിമിന്‍റെ അറുപത്തിമൂവായിരം രൂപയും, എട്ടാം പ്രതി അനീഷിന്‍റെ ബൈക്കും, മുപ്പത്തി ഒന്നായിരം രൂപയും,  പത്താം പ്രതി സീമയുടെ മുപ്പത്തയ്യായിരം രൂപയുമാണ് പ്രധാനമായി കണ്ട്  കെട്ടിയത്.

    വിവിധ ബാങ്കുകളിൽ  പ്രതികളുടെ പന്ത്രണ്ട് അക്കൗണ്ടുകൾ  കണ്ടെത്തുകയും മരവിപ്പിക്കുകയും ചെയിതിട്ടുണ്ട്. സംഭവവുമായി ബന്ധപ്പെട്ട് പത്തു വാഹനങ്ങളാണ് കണ്ട് കെട്ടിയിട്ടുള്ളത്.  കല്ലൂർകാട് കഞ്ചാവ് കേസിലെ ഒരു പ്രതിയുടെ അഞ്ച് സെൻറ് സ്ഥലവും മറ്റൊരു പ്രതിയുടെ അക്കൗണ്ടിലുണ്ടായിരുന്ന 4 ലക്ഷം രൂപയും നേരത്തെ കണ്ട് കെട്ടിയിരുന്നു. കൂടുതൽ പ്രതികൾക്കെതിരെ നടപടികൾ. വിവിധ ഘട്ടങ്ങളിലാണ്.  ഒന്നരവർഷത്തിനുള്ളിൽ റൂറൽ ജില്ലയിൽ നിന്ന് 800 കിലോഗ്രാമോളം കഞ്ചാവാണ് പിടികൂടിയത്. എഴുപതോളം പേരെ അറസ്റ്റ് ചെയ്തു. ഇവരുടെ വിവരങ്ങൾ ശേഖരിച്ചു വരികയാണ്. ജില്ലാ പോലീസ് മേധാവി കെ.കാർത്തിക് ഡി വൈ എസ് പി പി.കെ.ശിവൻകുട്ടി, ഇൻസ്പെക്ടർ സോണി മത്തായി എന്നിവർ ഉൾപ്പെടുന്ന ടീമാണ് അന്വേഷിച്ച് നടപടികൾ സ്വീകരിച്ചത്.
    Published by:Jayashankar Av
    First published: