• HOME
  • »
  • NEWS
  • »
  • crime
  • »
  • Arrest | ഉത്തർപ്രദേശിൽ പശുവുമായി ലൈംഗിക ബന്ധം; ഒരാൾ അറസ്റ്റിൽ

Arrest | ഉത്തർപ്രദേശിൽ പശുവുമായി ലൈംഗിക ബന്ധം; ഒരാൾ അറസ്റ്റിൽ

സംഭവുമായി ബന്ധപ്പെട്ട് മജീദ് എന്നയാളെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്.

  • Last Updated :
  • Share this:
    ഉത്തര്‍പ്രദേശിലെ ലഖ്നൗവില്‍ (Lucknow) പശുവിനെ (cow) പ്രകൃതിവിരുദ്ധ ലൈംഗികതയ്ക്ക് ഉപയോഗിച്ച സംഭവത്തില്‍ പ്രതി പിടിയില്‍. സംഭവുമായി ബന്ധപ്പെട്ട് മജീദ് എന്നയാളെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്.

    ഏപ്രില്‍ 23 നാണ് കേസിനാസ്പതമായ സംഭവം നടക്കുന്നത്. മജീദ് പശുവിനെ പീഡിപ്പിക്കുന്നത് അയല്‍വാസിയായ ജിതേന്ദ്ര യാദവ് എന്നയാളാണ് കണ്ടത്. സംഭവത്തിന്റെ സിസിടിവി ദൃശ്യങ്ങൾ  സഹിതമാണ് പശുവിന്റെ ഉടമ പൊലീസില്‍ പരാതി നല്‍കിയത്.

    പരാതി നല്‍കിയതിന് പിന്നാലെ ഒളിവില്‍ പോയ പ്രതിയെ  നാട്ടുകാര്‍ പിടികൂടി പൊലീസില്‍ എല്‍പ്പിക്കുകയായിരുന്നു.

    ബസില്‍ കയറാന്‍ സഹായിക്കാമെന്ന് പറഞ്ഞ് ഒപ്പം കൂടി; കാഴ്ചപരിമിതിയുളള ആളുടെ പണവും ഫോണും കവര്‍ന്നു


    കോഴിക്കോട് കാഴ്ചപരിമിതിയുളള വ്യക്തിയില്‍ നിന്ന് 20,000 രൂപയും ഫോണും കവര്‍ന്നു. കാസര്‍കോട് സ്വദേശി അബ്ദുല്‍ അസീസാണ് കവര്‍ച്ചയ്ക്കിരയായത്. ബസില്‍ കയറാന്‍ സഹായിക്കാമെന്ന വ്യാജേന ഒപ്പം കൂടിയ ആളാണ് പണവും ഫോണും തട്ടിയെടുത്തത്. പ്രതിയുടെ സിസിടിവി ദൃശ്യങ്ങള്‍ പുറത്തുവന്നിട്ടുണ്ട്. മനോരമ ന്യൂസാണ് ഇത് സംബന്ധിച്ച് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്.

    Also Read- ആറുവയസുകാരിയെ ഒന്നര വര്‍ഷത്തോളം പീഡിപ്പിച്ചു; പിതാവ് പിടിയില്‍; അമ്മാവനെ തിരയുന്നു

    24 തിയതി വൈകിട്ട് 4 മണിയോടെയാണ് കോഴിക്കോട് നഗരത്തില്‍ കവര്‍ച്ച നടന്നത്. കാസര്‍കോട് സ്വദേശിയായ അബ്ദുള്‍ അസീസ് വര്‍ഷങ്ങളായി കോഴിക്കോട് അത്തര്‍ കച്ചവടം നടത്തുന്നയാളാണ് . കച്ചവടത്തിനായി നഗരത്തിലെത്തിയോപ്പോള്‍ ബസ് കയറാന്‍ സഹായിക്കാമെന്ന വ്യാജേന മോഷ്ടാവ് അബ്ദുള്‍ അസീസിനൊപ്പം കൂടി. തുടര്‍ന്ന് ഇരുവരും ചേര്‍ന്ന് റോഡ് മുറിച്ചുകടക്കുകയും തിരില്ലാത്ത സ്ഥലത്ത് വെച്ച് പണവും ഫോണും കവരുകയായിരുന്നു. വില്‍ക്കാനെത്തിച്ച അത്തറും മോഷ്ടാവ് കൊണ്ടുപോയി.

    സിസിടിവി ദൃശ്യങ്ങളുടെ അടിസ്ഥാനത്തില്‍ കോഴിക്കോട് ടൗൺ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. മൊബൈലിന്‍റെ ടവര്‍ ലോക്കെഷന്‍ കേന്ദ്രീകരിച്ചും അന്വേഷണം നടത്തുന്നുണ്ട്.
    Published by:Jayashankar Av
    First published: