• HOME
  • »
  • NEWS
  • »
  • crime
  • »
  • Fraud Case | കല്യാണം, ആശുപത്രി ആവശ്യങ്ങള്‍ പറഞ്ഞ് വാഹനങ്ങള്‍ എടുത്ത് മറിച്ചു വില്‍ക്കും; പ്രതി പിടിയില്‍

Fraud Case | കല്യാണം, ആശുപത്രി ആവശ്യങ്ങള്‍ പറഞ്ഞ് വാഹനങ്ങള്‍ എടുത്ത് മറിച്ചു വില്‍ക്കും; പ്രതി പിടിയില്‍

രണ്ട് സ്വിഫ്റ്റ് കാര്‍, ഒരു എര്‍ട്ടിഗ കാര്‍ ഇങ്ങനെ മൂന്ന് വാഹനങ്ങള്‍ വാങ്ങിക്കുയും പിന്നീട് തിരിച്ചുകൊടുക്കാതെ മറിച്ചു വില്‍ക്കുകയും ചെയ്യുകയായിരുന്നു

  • Share this:
    മന്നാര്‍: കല്യാണം, ആശുപത്രി, തുടങ്ങിയ ആവശ്യങ്ങള്‍ പറഞ്ഞു കൊണ്ട് പരിചയക്കാരുടെ വാഹനങ്ങള്‍ എടുത്ത് മറിച്ചു വില്‍ക്കുകയും ചെയ്തയാള്‍ പൊലീസ് പിടിയില്‍. എണ്ണക്കാട് പെരിങ്ങലിപ്പുറം തെക്കും മുറിയില്‍ ചിറമേല്‍ മഹേഷ് (35)ആണ് അറസ്റ്റിലായത്.

    എണ്ണക്കാട് സ്വദേശികളായ ആന്‍സി കമലേഷ്, സൗമ്യ കൃഷ്ണന്‍, തഴക്കര സ്വദേശിയായ മനു മാത്യു എന്നിവരുടെ പക്കല്‍ നിന്ന് രണ്ട് സ്വിഫ്റ്റ് കാര്‍, ഒരു എര്‍ട്ടിഗ കാര്‍ ഇങ്ങനെ മൂന്ന് വാഹനങ്ങള്‍ വാങ്ങിക്കുയും പിന്നീട് തിരിച്ചുകൊടുക്കാതെ മറിച്ചു വില്‍ക്കുകയും ചെയ്യുകയായിരുന്നു. 2021 നവംബര്‍, ഓഗസ്റ്റ് മാസങ്ങളിലാണ് വാഹനങ്ങള്‍ ഇവരുടെ പക്കല്‍ നിന്ന് പല ആവശ്യങ്ങള്‍ പറഞ്ഞ് എടുത്തത്.

    എന്നാല്‍ തിരിച്ചുകൊടുക്കാതെ വന്നതോടെ അന്വേഷിച്ചപ്പോള്‍ ഉടന്‍ തന്നെ നല്‍കാമെന്നായിരുന്നു മറുപടി. ജനുവരി എട്ടായിട്ടും വാഹനം കിട്ടാതെ വന്നതോടെയാണ് ഉടമകള്‍ പൊലീസിനെ സമീപിച്ചത്. തുടര്‍ന്ന് സ്റ്റേഷനിലെത്തി ജനുവരി 31ന് വാഹനങ്ങള്‍ തിരിച്ചു കൊടുക്കാം എന്നുള്ള ഒരു കരാര്‍ ഉടമ്പടി വെച്ച് പോകുകയും ചെയ്തു. ജനുവരി 31നും വാഹനങ്ങള്‍ കിട്ടാതെ വന്നപ്പോള്‍ ഉടമകള്‍ വീണ്ടും പോലീസ് സ്റ്റേഷനില്‍ സമീപിച്ചു.

    Also Read-Hijab Row | ഹിജാബ് വിവാദം; കുന്ദാപുരയിലെ കോളേജിന് സമീപത്ത് മാരകായുധങ്ങളുമായി രണ്ട് പേർ പിടിയിൽ

    പൊലീസ് നടത്തിയ അന്വേഷണത്തില്‍ ആണ് വാഹനങ്ങള്‍ തമിഴ്‌നാട് കമ്പംമേട്ട് എന്ന സ്ഥലത്ത് വില്പന നടത്തിയതായി അറിയുന്നത്. തുടര്‍ന്ന് മഹേഷിനെ പോലീസ് കമ്പംമെട്ട് നിന്ന് അറസ്റ്റ് ചെയ്യുകയും മൂന്ന് വാഹനങ്ങളില്‍ ഒരെണ്ണം അവിടെ നിന്ന് കണ്ടെത്തുകയും ചെയ്തു. മറ്റ് രണ്ട് വാഹനങ്ങള്‍ക്ക് വേണ്ടിയുള്ള അന്വേഷണം ഊര്‍ജിതമാക്കിയിട്ടുണ്ട്.

    Arrest | പതിനേഴുകാരി ആത്മഹത്യ ചെയ്ത സംഭവത്തിൽ ആൺ സുഹൃത്ത് പിടിയിൽ

    തിരുവനന്തപുരം: പതിനേഴുകാരി ആത്മഹത്യ ചെയ്ത സംഭവത്തില്‍ ആൺ സുഹൃത്തിനെ പൊലീസ് പിടികൂടി. കല്ലമ്പലത്തിനടുത്ത് പെൺകുട്ടി ആത്മഹത്യ ചെയ്ത സംഭവത്തിലാണ് കടയ്ക്കല്‍ വെള്ളാര്‍വട്ട, ആലത്തറമല മാവിള പുത്തന്‍വീട്ടില്‍ അഭില്‍ദേവ് (21) പൊലീസ് കസ്റ്റഡിയിലായത്.

    2021 ഒക്ടോബര്‍ 19നായിരുന്നു കേസിനാസ്പദമായ സംഭവം നടന്നതെന്ന് പൊലീസ് പറയുന്നു. പെണ്‍കുട്ടിയുടെ മൃതദേഹത്തില്‍ നിന്ന് കണ്ടെടുത്ത കത്തില്‍ കണ്ട മൊബൈല്‍ ഫോൺ വിവരങ്ങള്‍ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് ആത്മഹത്യയിൽ അഭിൽദേവിന്‍റെ പങ്ക് വ്യക്തമായത്. പ്രതി പെൺകുട്ടിയെ നിരന്തരം ഭീഷണിപ്പെടുത്തുകയും മാനസികമായി പീഡിപ്പിക്കുകയും ചെയ്തതായി പൊലീസ് അന്വേഷണത്തിൽ കണ്ടെത്തി. ഇതേത്തുടർന്ന് പള്ളിക്കൽ പൊലീസ് അസ്വാഭാവികമരണത്തിന് കേസെടുത്ത് അന്വേഷണം നടത്തി. ഇതിനിടെ പൊലീസിനെ വെട്ടിച്ചുകടന്ന യുവാവിനെ കഴിഞ്ഞ ദിവസം പൊലീസ് പിടികൂടുകയായിരുന്നു.

    Also Read-Crime News | പ്രതിയെ തേടി വനത്തിലെത്തി; പൊലീസ് കണ്ടത് കെട്ടിത്തൂങ്ങിയ അസ്ഥികൂടം; സംഭവം സുമതി വളവിനടുത്ത്

    പള്ളിക്കല്‍ സി.ഐ പി. ശ്രീജിത്തിന്റെ നേതൃത്വത്തില്‍ എസ്.ഐ എം. സഹില്‍, എ.എസ്.ഐ അനില്‍കുമാര്‍, സീനിയര്‍ സി.പി.ഒ മനോജ്, സി.പി.ഒമാരായ സന്തോഷ്, ഷമീര്‍ എന്നിവരടങ്ങുന്ന പൊലീസ് സംഘമാണ് പ്രതിയെ പിടികൂടിയത്. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ്‌ ചെയ്തു.
    Published by:Jayesh Krishnan
    First published: