നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • crime
  • »
  • Arrest | വിദ്യാര്‍ഥിനികള്‍ക്ക് മുന്നില്‍ ലൈംഗിക പ്രദര്‍ശനം; യുവാവ് അറസ്റ്റില്‍

  Arrest | വിദ്യാര്‍ഥിനികള്‍ക്ക് മുന്നില്‍ ലൈംഗിക പ്രദര്‍ശനം; യുവാവ് അറസ്റ്റില്‍

  സ്‌കൂള്‍ വിട്ടുവരികയായിരുന്ന വിദ്യാര്‍ഥിനികള്‍ക്ക് മുന്നിലാണ് ലൈംഗിക പ്രദര്‍ശനം നടത്തിയത്.

  • Share this:
   പാലക്കാട്: വിദ്യാര്‍ഥിനികള്‍ക്ക് മുന്നില്‍ ലൈംഗിക പ്രദര്‍ശനം നടത്തിയ യുവാവ് പിടിയില്‍. പാലക്കാട് ജില്ലയിലെ വല്ലപ്പുഴ കുറുവട്ടൂര്‍ മൂത്തേടത്ത് വീട്ടില്‍ സുഹൈലിനെയാണ്(21) പൊലീസ് പിടികൂടിയത്. ഇരുചക്രവാഹനത്തിലെത്തിയ ഇയാള്‍ സ്‌കൂള്‍ വിട്ടുവരികയായിരുന്ന വിദ്യാര്‍ഥിനികള്‍ക്ക് മുന്നിലാണ് ലൈംഗിക പ്രദര്‍ശനം നടത്തിയത്.

   കുട്ടികള്‍ അധ്യാപകരോട് പരാതിപ്പെടുകയും തുടര്‍ന്ന് ചെറുതുരുത്തി പൊലീസില്‍ വിവരമറിയിക്കുകയും ചെയ്തു. സിസിടിവി ദൃശ്യങ്ങള്‍ ശേഖരിച്ച് വാഹനത്തെ കണ്ടെത്തുകയായിരുന്നു. വിദ്യാര്‍ഥിനികള്‍ യുവാവിനെ തിരിച്ചറിഞ്ഞതായം കേസെടുത്തതായും പൊലീസ് അറിയിച്ചു.

   Also Read-Murder | മൊബൈല്‍ ഫോണില്‍ ഗെയിം കളി; അഞ്ചു വയസുകാരനെ അച്ഛന്‍ അടിച്ചുകൊന്നു

   Arrest | അഞ്ചരക്കോടി രൂപയുമായി ദുബായില്‍ നിന്നും മുങ്ങി; പ്രതി കണ്ണൂരില്‍ പിടിയില്‍

   കണ്ണൂര്‍: അഞ്ചരക്കോടി രൂപയുമായി ദുബായില്‍ നിന്നും മുങ്ങിയ പ്രതി കണ്ണൂരില്‍ പോലീസ് പിടിയിലായി(Arrest). പള്ളിക്കുന്ന്, തളാപ്പ് പള്ളിക്കുസമീപം ജസ്‌നസ് ചാലില്‍ ഹൗസില്‍ ജുനൈദിനെ (24) യാണ് ടൗണ്‍ പോലീസ് അറസ്റ്റ് ചെയ്തത്

   2021 ഒക്ടോബര്‍ 4 ആം തിയ്യതി പ്രതി ജോലി ചെയ്യുന്ന ഡിജിറ്റല്‍ അസ്സെറ്റ്‌സ് കമേഴ്ഷ്യല്‍ ബ്രോക്കര്‍ എല്‍ സി സി കമ്പനിയില്‍ നിന്നും 27,51,000/- ദിര്‍ഹം (ഏകദേശം അഞ്ചരക്കോടി രൂപ) വുമായാണ് സുഹൃത്തിന് ഒപ്പം മുങ്ങിയത്. കമ്പനിയില്‍ അടക്കേണ്ട കളക്ഷന്‍ തുകയുമായാണ് പ്രതി ഇന്ത്യയിലേക്ക് കടന്നുകളഞ്ഞത്.

   കണ്ണൂര്‍ ടൌണ്‍ ഇന്‍സ്‌പെക്ടര്‍ ശ്രീജിത്ത് കൊടേരി, എ എസ് ഐ മാരായ അജയന്‍, ഷാജി, രഞ്ജിത് എന്നിവരാണ് പ്രതിയെ പിടികൂടിയത്. കേസ്സുമായി ബന്ധപ്പെട്ട് ജുനൈദ് സഹപ്രവര്‍ത്തകനായ പഴയങ്ങാടി സ്വദേശിയായ റിസ്വാന്‍ എന്നയാളെ പോലീസ് തിരയുന്നുണ്ട്. ഇയാള്‍ ഒളിവിലാണെന്നാണ് പോലീസിന് നിലവില്‍ ലഭിച്ചിട്ടുള്ള വിവരം.

   Also Read-Arrest | വളര്‍ത്തുനായയുടെ പിറന്നാളാഘോഷം; കോവിഡ് നിയന്ത്രണം ലംഘിച്ചതിന് മൂന്നു പേര്‍ അറസ്റ്റില്‍

   ജുനൈദ് കടന്നുകളഞ്ഞതിനെ തുടര്‍ന്ന് കമ്പനി മാനേജറായ കണ്ണൂര്‍ സ്വദേശി എംബസി മുഖേന പൊലീസിന് പരാതി നല്‍കിയിരുന്നു. പ്രതി നാട്ടിലെത്തി എന്ന വിവരത്തെ തുടര്‍ന്ന് ഇന്ന് ടൗണ്‍ പോലീസ് തളാപ്പിലെ വീട്ടിലെത്തിയാണ് ജുനൈദിനെ പിടികൂടിയത്.
   Published by:Jayesh Krishnan
   First published: