• HOME
  • »
  • NEWS
  • »
  • crime
  • »
  • Cannabis | ഒന്നും രണ്ടുമല്ല..തിരുവനന്തപുരത്ത് വീടിനുള്ളില്‍ സൂക്ഷിച്ചത് 200 കിലോ കഞ്ചാവ്; യുവാവ് പിടിയില്‍

Cannabis | ഒന്നും രണ്ടുമല്ല..തിരുവനന്തപുരത്ത് വീടിനുള്ളില്‍ സൂക്ഷിച്ചത് 200 കിലോ കഞ്ചാവ്; യുവാവ് പിടിയില്‍

കഴിഞ്ഞ ആറുമാസമായി ഇയാൾ ഡാൻസാഫ് സംഘത്തിൻ്റെ നിരീക്ഷണത്തിൽ ആയിരുന്നു.

  • Last Updated :
  • Share this:
    തിരുവനന്തപുരത്ത്  വാടക വീട്ടിൽ നിന്ന് വിൽപ്പക്കായി സൂക്ഷിച്ചിരുന്ന 200 കിലോ കഞ്ചാവ് പിടികൂടി. തിരുവനന്തപുരം വെഞ്ഞാറമ്മൂട് തണ്ട്രാൻപൊയ്കയിൽ വാടകക്ക് താമസിക്കുന്ന കാട്ടാക്കട പൂവച്ചൽ കൊണ്ണിയൂർ ശങ്കരഭവനിൽ കിഷോറിനെയാണ് 200 കിലോ കഞ്ചാവുമായി പിടികൂടിയത്. തിരുവനന്തപുരം റൂറൽ ഡാൻസാഫ് സംഘവും വെഞ്ഞാറമൂട് പൊലീസും നടത്തിയ സംയുക്ത പരിശോധനയിലാണ് വീട്ടിൽ നിന്ന് കഞ്ചാവ് പിടികൂടിയത്.

    സംസ്ഥാനവ്യാപകമായി നടന്നുവരുന്ന നർക്കോട്ടിക് സ്പെഷ്യൽ ഡ്രൈവിന്റെ ഭാഗമായി പരിശോധനകൾ നടന്നു വരികയാണ്.  തിരുവനന്തപുരം റൂറല്‍ ജില്ലാ പൊലീസ് മേധാവി ദിവ്യ വി ഗോപിനാഥിന് ലഭിച്ച രഹസ്യവിവരത്തെ തുടർന്ന് ഏറെ നാളത്തെ നിരീക്ഷണത്തിനുശേഷമാണ് കിഷോറിനെ പിടികൂടിയത്.

    ചില്ലറ വിൽപ്പനയ്ക്കായി തിരുവനന്തപുരം, കൊല്ലം ജില്ലകളിൽ  കഞ്ചാവ് എത്തിച്ചിരുന്നത് ഇയാളുടെ നേതൃത്വത്തിൽ ഉള്ള സംഘമാണെന്ന് പോലീസ് കണ്ടെത്തിയിരുന്നു. ആന്ധ്രപ്രദേശ്, ഒറീസ എന്നിവിടങ്ങളിൽ നിന്ന് ഇയാൾ നേരിട്ടെത്തിച്ച കഞ്ചാവ് രഹസ്യ ഗോഡൗണുകളിലാണ് സൂക്ഷിച്ചിരുന്നത്. കഴിഞ്ഞ ആറുമാസമായി ഇയാൾ ഡാൻസാഫ് സംഘത്തിൻ്റെ നിരീക്ഷണത്തിൽ ആയിരുന്നു.

    നർക്കോട്ടിക് സെൽ ഡിവൈ.എസ്.പി വി.റ്റി രാസിത്ത്, ആറ്റിങ്ങൽ ഡി.വൈ.എസ്.പി സുനീഷ് ബാബു എന്നിവരുടെ നേതൃത്വത്തിൽ വെഞ്ഞാറമ്മൂട് പൊലീസ് ഇൻസ്പെക്ടർ വി.സൈജുനാഥ്, സബ് ഇൻസ്പെക്ടർ വി.എസ്. വിനീഷ്, ഡാൻസാഫ് അസി. സബ് ഇൻസ്പെക്ടർ ബി. ദിലീപ്, സി.പി.ഒ മാരായ സുനിൽരാജ് , ഷിജു, വിനീഷ് എന്നിവരുടെ നേതൃത്വത്തിലുള്ള സംഘമാണ് അറസ്റ്റിന് നേതൃത്വം നൽകിയത്.
    Published by:Arun krishna
    First published: