നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

    • HOME
    • »
    • NEWS
    • »
    • crime
    • »
    • Liquor Smuggling | മാഹിയില്‍ നിന്ന് അനധികൃതമായി മദ്യം കടത്താന്‍ ശ്രമം; 300 ലിറ്റര്‍ വിദേശ മദ്യവുമായി യുവാവ് പിടിയില്‍

    Liquor Smuggling | മാഹിയില്‍ നിന്ന് അനധികൃതമായി മദ്യം കടത്താന്‍ ശ്രമം; 300 ലിറ്റര്‍ വിദേശ മദ്യവുമായി യുവാവ് പിടിയില്‍

    വിവിധ ബ്രാന്‍ഡുകളിലുള്ള 375 കുപ്പി വിദേശമദ്യം 25 കെയ്‌സുകളിലാണ് ഇയാള്‍ കടത്താന്‍ ശ്രമിച്ചത്.

    പ്രതീകാത്മക ചിത്രം

    പ്രതീകാത്മക ചിത്രം

    • Share this:
      തൃശൂര്‍: മാഹിയില്‍(Mahe) നിന്ന് അനധികൃതമായി കാറില്‍ കടത്തുകയായിരുന്ന 300 ലിറ്റര്‍ വിദേശമദ്യവുമായി(Foreign liquor) യുവാവ് പിടിയില്‍(Arrest). എറണാകുളം കളമശ്ശേരി സ്വദേശി ജേക്കബ് ആണ് പൊലീസ് പിടിയിലായത്. ക്രിസ്മസ്-പുതുവത്സര ആഘോഷത്തിന്റെ മറവില്‍ ചില്ലറ വില്‍പ്പന ലക്ഷ്യമിട്ടാണ് മദ്യം കടത്തിയത്.

      വിവിധ ബ്രാന്‍ഡുകളിലുള്ള 375 കുപ്പി വിദേശമദ്യം 25 കെയ്‌സുകളിലാണ് ഇയാള്‍ കടത്താന്‍ ശ്രമിച്ചത്. തൃശൂര്‍, എറണാകുളം ജില്ലകളിലായാണ് വില്‍പന ലക്ഷ്യമിട്ടിരുന്നതെന്ന് പ്രതി മൊഴി നല്‍കി. പ്രതിയില്‍ നിന്ന് മദ്യം വാങ്ങി വില്‍ക്കുന്നവരെക്കുറിച്ചു അന്വേഷിക്കും. പ്രതിയെ ചാവക്കാട് കോടതിയില്‍ ഹാജരാക്കുമെന്ന് വാടാനപ്പള്ളി പൊലീസ് അറിയിച്ചു.

      വരും ദിവസങ്ങൡല്‍ പരിശോധന കര്‍ശനമാക്കുമെന്ന് പൊലീസ് വ്യക്തമാക്കി. മാഹിയില്‍ ചുരുങ്ങിയ വിലയ്ക്ക് കിട്ടുന്ന മദ്യം കേരളത്തില്‍ വന്‍ ലാഭത്തിനാണ് വില്‍ക്കുന്നതെന്ന് അധികൃതര്‍ പറഞ്ഞു.

      Also Read-മത്സരയോട്ട പരിശീനത്തിനിടെ മൃഗങ്ങളോട് ക്രൂരത; കുതിരയ്ക്ക് ഷോക്ക്, കാളയുടെ കഴുത്തിന് ഇടി; കേസെടുത്ത് പൊലീസ്

      വീട്ടില്‍ കൂട്ടിയിട്ട ചാക്കില്‍ ഹാന്‍സ് ശേഖരം; ജൈവവളമെന്ന് വിശ്വസിപ്പിച്ചു; പൊലീസ് പരിശോധനയില്‍ കുടുങ്ങി

      വീട്ടില്‍ കൂട്ടിയിട്ട ചാക്കില്‍ നിന്ന് നിരോധിത പുകയില ഉത്പന്നമായ(Prohibited Tobacco Product) ഹാന്‍സ് ശേഖരം പിടിച്ചെടുത്ത് പൊലീസ്(Police). മൂത്തേടം കാറ്റാടി ചേലക്കടവ് വട്ടോളി ഫൈസല്‍ ബാബു എന്ന കാറ്റാടി ബാബുവിന്റെ വീട്ടില്‍ നിന്നാണ് 19 ചാക്ക് ഹാന്‍സ് പിടികൂടിയത്. ചാക്കില്‍ ജൈവവളമെന്നാണെന്നായിരുന്നു നാട്ടുകാരോട് ഇയാള്‍ പറഞ്ഞത്.

      വിപണിയില്‍ ഏഴരലക്ഷം രൂപ വിലവരുന്ന 14,250 പാക്കറ്റ് ഹാന്‍സ് ആണ് പിടികൂടിയത്. വീട്ടില്‍ സൂക്ഷിച്ച ഹാന്‍സ് രാത്രിയില്‍ രഹസ്യമായി സ്വന്തം സ്‌കൂട്ടറില്‍ എടക്കര, മൂത്തേടം, ചുങ്കത്തറ, വഴിക്കടവ് പഞ്ചായത്തുകളിലെ വിവിധ സ്ഥലങ്ങളിലെ ചെറുകിട കച്ചവടക്കാര്‍ക്ക് എത്തിച്ചു നല്‍കുകയായിരുന്നു പതിവ്. ഫൈസല്‍ ബാബു വന്‍ തോതില്‍ ഹാന്‍സ് സംഭരിച്ച് വന്‍ ലാഭത്തിനാണ് ചില്ലറ വിതരണക്കാര്‍ക്ക് വിറ്റിരുന്നത്.

      കൃഷിക്കാവശ്യമായ ജൈവ വളമെന്ന് പറഞ്ഞാണ് വീടിനോട് ചേര്‍ന്ന ഷെഡിലും പരിസരത്തും സൂക്ഷിച്ച് വെച്ചിരുന്നത്. പൊലീസ് പരിശോധനയ്ക്കായി എത്തിയപ്പോള്‍ പ്രതി വിതരണത്തിനായി പുറത്ത് പോയിരുന്നു. അതിനാല്‍ പ്രതിയെ പിടികൂടാനായിട്ടില്ല.

      നിലമ്പൂര്‍ ഡിവൈഎസ്പി സജു കെ അബ്രഹാമിന്റെ നിര്‍ദേശപ്രകാരം പ്രത്യേക അന്വേഷണ സംഘം രൂപവത്കരിച്ച് നടത്തിയ പരിശോധനയിലാണ് നിരോധിത പുകയില ഉല്‍പന്നങ്ങള്‍ പിടികൂടിയത്. എടക്കര സിഐ മന്‍ജിത് ലാല്‍, എസ് ഐ അബൂബക്കര്‍, സ്പെഷല്‍ സക്വാഡ് എസ് ഐ അസൈനാര്‍, എസ്സിപിഒ സുനിത, അഭിലാഷ് കൈപ്പിനി, നിബിന്‍ ദാസ്, ജിയോ ജേക്കബ്, ആസിഫ് അലി, മുഹമ്മദ് ആഷിക്ക് എന്നിവരാണ് പരിശോധ നടത്തി തൊണ്ടിമുതലുകള്‍ കണ്ടെടുത്തത്.
      Published by:Jayesh Krishnan
      First published: