• HOME
  • »
  • NEWS
  • »
  • crime
  • »
  • Drug Case | ആത്മീയതയുടെ മറവിൽ ലഹരി കച്ചവടം; ഒരു ലിറ്റർ ഹാഷിഷ് ഓയിലുമായി ഒരാൾ പിടിയിൽ

Drug Case | ആത്മീയതയുടെ മറവിൽ ലഹരി കച്ചവടം; ഒരു ലിറ്റർ ഹാഷിഷ് ഓയിലുമായി ഒരാൾ പിടിയിൽ

കാളികാവ് അമ്പലക്കടവ് സ്വദേശി കൊടിഞ്ഞിപ്പള്ളിക്കൽ കോയക്കുട്ടി തങ്ങളാണ് പിടിയിൽഏർവാടിയിൽ നിന്നാണ് ഇയാൾ ഹാഷിഷ് ഓയിൽ കണ്ടെത്തുന്നതെന്നും പോലീസ് 

Hashish-oil-arrest

Hashish-oil-arrest

  • Share this:
മലപ്പുറം: ആത്മീയ ചികിത്സയുടെ മറവിൽ ലഹരി വിൽപന നടത്തുന്ന ആൾ മലപ്പുറം പാണ്ടിക്കാട് പോലീസ് പിടിയിലായി. കാളികാവ് അമ്പലക്കടവ് സ്വദേശി കൊടിഞ്ഞിപ്പള്ളിക്കൽ കോയക്കുട്ടി തങ്ങളാണ് ഒരു കിലോ  ഹാഷിഷ് ഓയിലുമായി പാണ്ടിക്കാട് പെരുവക്കാട് വച്ച്  പോലീസ് പിടിയിലായത്. ഇയാൾക്ക് 52 വയസ്സ് പ്രായം ഉണ്ട്.

കഴിഞ്ഞ രണ്ട് മാസത്തോളമായി പോലീസ് നിരീക്ഷണത്തിൽ ആയിരുന്നു കോയക്കുട്ടി തങ്ങൾ. ഇരിങ്ങാട്ടിരിയുള്ള വീട്ടിൽ വച്ച് പ്രതി ആത്മീയ ചികിത്സ നടത്തി വരുന്നുണ്ട്. ഇവിടെ നിരവധി പേർ ഇയാളെ കാണാനും എത്താറുണ്ട്. പതിവായി ഏർവാടി സന്ദർശിക്കുന്ന ആളാണ് കോയക്കുട്ടി തങ്ങൾ. ലഹരി ഇടപാട് ഉണ്ടെന്ന രഹസ്യവിവരത്തിൻ്റെ അടിസ്ഥാനത്തിലാണ് പോലീസ് ഇയാളെ പിടികൂടിയത്. പെരുവക്കാട് റോഡരികിൽ
നിൽക്കുകയായിരുന്ന തങ്ങളെ പോലീസ് കസ്റ്റഡിയിലെടുത്ത് പരിശോധിക്കുകയായിരുന്നു. സഞ്ചിയിൽ  രണ്ട് പൊതികളിലായി സൂക്ഷിച്ച നിലയിൽ ആയിരുന്നു ഹാഷിഷ് ഓയിൽ.

ഇയാൾ  ലഹരിമരുന്നിൻ്റെ മൊത്ത വിൽപ്പനക്കാരനാണെന്ന് പോലീസ് സംശയിക്കുന്നു. എർവാടിയിൽ നിന്നാണ് ഇയാൾ ഹാഷിഷ് ഓയിൽ എത്തിക്കുന്നതെന്നാണ് നിഗമനം. ഏർവാടിയിൽ നിന്നും ഹാഷിഷ് ഓയിൽ അടക്കമുള്ള ലഹരി വസ്തുക്കൾ ഇയാൾ നേരിട്ട് ശേഖരിക്കുകയാണ് എന്നാണ് പോലീസ് നൽകുന്ന വിവരം.
അന്താരാഷ്ട്ര വിപണിയിൽ 50 ലക്ഷത്തിൽ അധികം രൂപ മൂല്യം ഉള്ളതാണ് ഈ ഹാഷിഷ് ഓയിൽ. ജില്ലയിൽ ഇയാളിൽ നിന്നും ലഹരി മരുന്ന് കൈപ്പറ്റുന്ന ഒരു പാട് പേരുണ്ട് എന്ന് പോലീസ് കരുതുന്നു.

ഹാഷിഷ് ഓയിൽ ഇന്ന് പുറമേ മറ്റ് ഏതെങ്കിലും ലഹരിവസ്തുക്കൾ ഇയാൾ വിതരണം ചെയ്യുന്നുണ്ടോ എന്നും പോലീസ് അന്വേഷിക്കുന്നുണ്ട്. ഈ ലഹരി കടത്ത് ശൃംഖലയിൽ കൂടുതൽ കണ്ണികൾ ഉണ്ടെന്നും കൂടുതൽ പേരെ പ്രതിയെ വിശദമായി ചോദ്യം ചെയ്തു വരികയാണ് എന്നും പാണ്ടിക്കാട് പോലീസ് വ്യക്തമാക്കി.

പ്രായപൂർത്തിയാകാത്ത പെൺകുട്ടികൾക്ക് നേരെ ലൈംഗിക അതിക്രമം ; മദ്രസ അധ്യാപകനെതിരെ രണ്ട് പോക്സോ കേസുകൾ

പത്തും പതിനാറും വയസുള്ള സഹോദരിമാരെ ലൈംഗീക അതിക്രമം നടത്തിയെന്ന കേസില്‍ മദ്രസ അധ്യാപകന്‍ പെരിന്തൽമണ്ണ അറസ്റ്റിലായി. താഴേക്കോട് കാപ്പുപറമ്പ് കോടമ്പി മുഹമ്മദ് ആഷിഖ്(38)നെയാണ് പെരിന്തല്‍മണ്ണ എസ്.ഐ. സി.കെ. നൗഷാദിന്റെ നേതൃത്വത്തില്‍ അറസ്റ്റുചെയ്തത്. 2018 മെയ് മാസത്തില്‍ പ്രതിയുടെ വീട്ടില്‍ മദ്രസ പഠനത്തിന്റെ ഭാഗമായുള്ള പരീക്ഷ എഴുതുന്നതിനായി 10 വയസുള്ള പെണ്‍കുട്ടി താമസിച്ചു പഠിക്കുന്ന സമയത്ത്  പല ദിവസങ്ങളിലായി പീഡിപ്പിച്ചതായാണ് കേസ്. അന്ന് മണ്ണാര്‍ക്കാട് പോലീസ് രജിസ്റ്റര്‍ ചെയ്ത കേസ് അടുത്തിടെ പെരിന്തല്‍മണ്ണയിലേക്ക് മാറ്റിയിരുന്നു. ഇതില്‍ നടത്തിയ അന്വേഷണത്തിലാണ് കാപ്പുപറമ്പിലെ വീട്ടില്‍ നിന്ന് പ്രതിയെ അറസ്റ്റുചെയ്തത്. ഈ പെണ്‍കുട്ടിയുടെ സഹോദരിയായ 16 കാരിയെയും പ്രതി പീഡിപ്പിച്ചു എന്ന പരാതി ഉണ്ട്.  പെരിന്തല്‍മണ്ണ പോലീസ് പോക്‌സോ വകുപ്പുകള്‍ പ്രകാരം കേസെടുത്ത് അന്വേഷണം തുടങ്ങി.  കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു.
Published by:Anuraj GR
First published: