• HOME
  • »
  • NEWS
  • »
  • crime
  • »
  • ഒരു കോടി രൂപയോളം വില വരുന്ന തിമിംഗല ചർദ്ദിയുമായി കോഴിക്കോട് ഒരാള്‍‌ പിടിയില്‍

ഒരു കോടി രൂപയോളം വില വരുന്ന തിമിംഗല ചർദ്ദിയുമായി കോഴിക്കോട് ഒരാള്‍‌ പിടിയില്‍

തിമിംഗല ചർദ്ദി കാറിന്‍റെ ഡിക്കിയിൽ ഒളിപ്പിച്ച് കടത്തുന്നതിനിടെയാണ് ഇയാൾ പിടിയിലായത്.

  • Share this:

    കോഴിക്കോട്: കൊടുവള്ളിയില്‍ ഒരു കോടി രൂപയോളം വില വരുന്ന 5.200 കിലോഗ്രാം ആമ്പർഗ്രീസുമായി (തിമിംഗല ചർദ്ദി) ഒരാള്‍‌ പിടിയില്‍. തൃശൂർ പേരമംഗലം താഴത്തുവളപ്പിൽ അനൂപ് ടി പി (32 ) ആണ് പിടിയിലായത്. കാറിന്‍റെ ഡിക്കിയിൽ ഒളിപ്പിച്ച് കടത്തുന്നതിനിടെയാണ് ആമ്പർഗ്രീസുമായി ഇയാൾ പിടിയിലായത്.

    നെല്ലാംകണ്ടി പാലത്തിന് സമീപം വെച്ച് ഇന്ന് രാവിലെ പത്ത് മണിയോടെയാണ് സംഭവം. കൊടുവള്ളി മേഖലയില്‍ കൈമാറാനായി കൊണ്ട് വന്നതാണ് ആമ്പർഗ്രീസെന്നാണ് പൊലീസ് സംശയിക്കുന്നത്. ആമ്പർഗ്രീസും പ്രതിയായ അനൂപിനെയും താമരശ്ശേരി ഫോറസ്റ്റ് അധികൃതർക്ക് കൈമാറിയതായി കൊടുവള്ളി പൊലീസ് അറിയിച്ചു.

    Also Read-‘ഒരു ലോ‍ഡ് മണ്ണ് കടത്താന്‍ അഞ്ഞൂറ് പോരാ’; കൈക്കൂലി കണക്കുപറഞ്ഞ് വാങ്ങുന്ന കണിശക്കാരൻ ഗ്രേഡ് എസ്ഐ

    സുഗന്ധ ദ്രവ്യങ്ങൾ ഉണ്ടാക്കാൻ ഉപയോഗിക്കുന്ന ആമ്പർഗ്രീസിന് ഔദ്യോഗികമായി വിൽപ്പന നടത്താൻ കഴിയില്ല. അതിനാല്‍ ഇതിന് ബ്ലാക്ക് മാർക്കറ്റിൽ വന്‍ വിലയും ഡിമാന്‍റുമാണ്.

    Published by:Jayesh Krishnan
    First published: