കോഴിക്കോട്: ലഹരിക്കടത്തുകാരനെ പൊലീസ് കമ്മീഷണർ ഓഫീസിൽ നിന്ന് പിടികൂടി. കണ്ണൂര്‍ മുഴുപ്പിലങ്ങാട് സ്വദേശി ഒമര്‍ സുന്‍ഹര്‍ ആണ് അറസ്റ്റിലായത്. ബിനാലെയ്ക്ക് ക്ഷണിക്കാനെന്ന വ്യാജേനയാണ് ഇയാള്‍ കമ്മീഷണര്‍ ഓഫീസിലെത്തിയത്. 15 ഗ്രാം എംഡിഎംഎയാണ് ഇയാളിൽ നിന്ന് പിടിച്ചെടുകത്തത്.
പൊലീസിന് ലഭിച്ച രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തില്‍ ഇയാളുടെ ഇന്നോവ ക്രിസ്റ്റ കാർ പിന്തുടരകുകയായിരുന്നു എക്സൈസ് സംഘം. എക്സൈസ് പിന്തുടരുന്നത് മനസിലാക്കിയ ഒമര്‍, വാഹനം കമ്മീഷണര്‍ ഓഫീസിലേക്ക് കയറ്റുകയായിരുന്നു.
ബിനാലെയ്ക്ക് ക്ഷണിക്കാന്‍ വന്നതാണെന്നായിരുന്നു ഇയാള്‍ പോലീസ് ഉദ്യോഗസ്ഥരോട് പറഞ്ഞത്. എന്നാൽ പിന്നാലെയെത്തിയ എക്സൈസ് സംഘം പോലീസിനെ വിവരം അറിയിക്കുകയും ഇയാളെ പിടികൂടുകയുമായിരുന്നു.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.