കൊല്ലം: സ്ത്രീകള്‍ തമ്മിലുണ്ടായ അടിപിടിയുടെ വീഡിയോ പകര്‍ത്തിയെന്ന് ആരോപിച്ച് യുവാവിന്‍റെ കൈ യുവതി തല്ലിയൊടിച്ചു. കൊല്ലം കടയ്ക്കല്‍ സ്വദേശിയും ഓട്ടോഡ്രൈവറുമായ വിജിത്തിന് നേരേയാണ് ആക്രമണമുണ്ടായത്. കഴിഞ്ഞ ചൊവ്വാഴ്ചയാണ് ഓട്ടോഡ്രൈവറായ വിജിത്തിനെ അന്‍സിയ കമ്പിവടി കൊണ്ട് ആക്രമിച്ചത്.
സംഭവത്തിൽ വിജിത്തിന്‍റെ പരാതിയിൽ അൻസിയക്കെതിരെ പൊലീസ് കേസെടുത്തിട്ടുണ്ട്. ഒരാഴ്ച മുന്‍പ് പാങ്ങലുകാട് തയ്യല്‍ക്കട നടത്തുന്ന അന്‍സിയയും മറ്റുരണ്ട് സ്ത്രീകളും തമ്മില്‍ നടുറോഡില്‍വെച്ച് അടിപിടിയുണ്ടാക്കിയിരുന്നു. ഇതിന്റെ വീഡിയോ ഫോണിൽ പകർത്തിയെന്ന് ആരോപിച്ചാണ് അൻസിയ വിജിത്തിനെ ആക്രമിച്ചത്.
വീഡിയോ പകർത്തിയത് ചോദ്യം ചെയ്ത് അൻസി ഓട്ടോസ്റ്റാൻഡിലെത്തിയിരുന്നു. വീഡിയോ എടുത്തിട്ടില്ലെന്ന് പറഞ്ഞിട്ടും അന്‍സിയ വിജിത്തിനെ കമ്പിവടി കൊണ്ട് ആക്രമിക്കുകയായിരുന്നു. കമ്പിവടി കൊണ്ട് ഇടതുകൈ തല്ലിയൊടിച്ചശേഷം അന്‍സിയ തയ്യല്‍ക്കടയ്ക്കുള്ളിലേക്ക് ഓടിക്കയറി രക്ഷപ്പെടുകയായിരുന്നു.
പരിക്കേറ്റ വിജിത്തിനെ സ്റ്റാന്‍ഡിലുണ്ടായിരുന്ന മറ്റു ഓട്ടോഡ്രൈവര്‍മാരാണ് ആശുപത്രിയിലെത്തിച്ചത്. ഒരാഴ്ചമുന്‍പുണ്ടായ സംഘര്‍ഷത്തില്‍ രണ്ട് സ്ത്രീകളുടെ പരാതിയിലും ഇവര്‍ക്കെതിരേ പോലീസ് കേസെടുത്തിരുന്നു.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.