• HOME
  • »
  • NEWS
  • »
  • crime
  • »
  • തിരുവനന്തപുരത്ത് ട്രാഫിക് സിഗ്നലില്‍ ഹോണ്‍ മുഴക്കിയതിന് സർക്കാർ ജീവനക്കാരനെ ക്രൂരമായി മർദിച്ച് യുവാക്കൾ

തിരുവനന്തപുരത്ത് ട്രാഫിക് സിഗ്നലില്‍ ഹോണ്‍ മുഴക്കിയതിന് സർക്കാർ ജീവനക്കാരനെ ക്രൂരമായി മർദിച്ച് യുവാക്കൾ

മറ്റാരോ ഹോണ്‍ അടിച്ചതിനാണ് മർദിച്ചതെന്നും ഹോണ്‍ അടിച്ചത് താനല്ലെന്ന് പറഞ്ഞിട്ടും അസഭ്യ വര്‍ഷവുമായി മര്‍ദനം തുടര്‍ന്നതായും പ്രദീപ് പറഞ്ഞു

പ്രതീകാത്മക ചിത്രം

പ്രതീകാത്മക ചിത്രം

  • Share this:
തിരുവനന്തപുരം: ട്രാഫിക് സിഗ്നലില്‍ ഹോണ്‍ മുഴക്കിയെന്ന് ആരോപിച്ച് സർക്കാർ ജീവനക്കാരന് യുവാക്കളുടെ ക്രൂരമർദനം. നെയ്യാറ്റിന്‍കര സ്വദേശി പ്രദീപിനാണ് മർദനമേറ്റത്. ബൈക്ക് യാത്രക്കാരായ രണ്ടു യുവാക്കളാണ് പ്രദീപിനെ മർദിച്ചത്. ചൊവ്വാഴ്ച വൈകുന്നേരം നിറമണ്‍കരയിലാണ് സംഭവം.

മര്‍ദനമേറ്റ പ്രദീപിന്റെ തലയ്ക്ക് ഗുരുതരമായ പരിക്കേറ്റിട്ടുണ്ട്. ഗുരുതര പരിക്കേറ്റിട്ടും പോലീസ് കേസെടുത്തില്ലെന്ന് പ്രദീപ് ആരോപിച്ചു. മറ്റാരോ ഹോണ്‍ അടിച്ചതിനാണ് തന്നെ മർദിച്ചതെന്നും ഹോണ്‍ അടിച്ചത് താനല്ലെന്ന് പറഞ്ഞിട്ടും അസഭ്യ വര്‍ഷവുമായി മര്‍ദനം തുടര്‍ന്നതായും പ്രദീപ് പറഞ്ഞു.

Also Read-കാസര്‍കോട് യുവതിയോട് അപമര്യാദയായി പെരുമാറിയ കേസിലെ ഡോക്ടർ മരിച്ച സംഭവം; അഞ്ച് പേർ അറസ്റ്റിൽ

സംഭവത്തിൽ കരമന പൊലീസിൽ പരാതി നല്‍കിയിരുന്നു. എന്നിട്ടും പ്രതികളെ ഇതുവരെ പിടികൂടാനായില്ല. പ്രദീപിനെ മർദിക്കുന്നതിന്റെ സിസിടിവി ദൃശ്യങ്ങൾ പുറത്തുവന്നിരുന്നു.
Published by:Jayesh Krishnan
First published: