• HOME
  • »
  • NEWS
  • »
  • crime
  • »
  • മലയാളി RPF വനിതാ കോണ്‍സ്റ്റബിളിനെ മദ്യപിച്ചെത്തിയ യുവാവ് ചെന്നൈയിൽ വെട്ടിപ്പരിക്കേല്പിച്ചു

മലയാളി RPF വനിതാ കോണ്‍സ്റ്റബിളിനെ മദ്യപിച്ചെത്തിയ യുവാവ് ചെന്നൈയിൽ വെട്ടിപ്പരിക്കേല്പിച്ചു

കയ്യിലുണ്ടായിരുന്ന കത്തിയെടുത്ത് വെട്ടുകയായിരുന്നു. കഴുത്തിലും നെഞ്ചിലും ആഴത്തിൽ മുറിവുണ്ട്

  • Last Updated :
  • Share this:
    ചെന്നൈ: മലയാളി ആർപിഎഫ് വനിതാ കോൺസ്റ്റബിളിനെ മദ്യപിച്ചെത്തിയ യുവാവ് വെട്ടിപ്പരിക്കേൽപ്പിച്ചു. ചെന്നൈയിൽ സബർബൻ ട്രെയിനിലാണ് സംഭവം. വടകര പുറമേരിയിലെ എന്‍.എന്‍. ആശിര്‍വ(23)യെയാണ് വെട്ടിപ്പരിക്കേൽപ്പിച്ചത്. ചെന്നൈ ബീച്ചിൽ നിന്ന് വേളാച്ചേരിയിലേക്ക് പോകുന്ന ട്രെയിനിൽ സുരക്ഷാജോലിയിലുണ്ടായിരുന്ന ആശിർവയെ ആക്രമിക്കുകയായിരുന്നു.

    കഴുത്തിലും നെഞ്ചിലും ആഴത്തിൽ മുറിവുണ്ട്. ബുധനാഴ്ച രാത്രിയായിരുന്നു സംഭവം. ബീച്ച് റെയിൽവേ സ്റ്റേഷനില്‍ നിന്ന് ട്രെയിൻ പുറപ്പെടും മുൻപ് വനിതാ കോച്ചിൽ നിന്ന് ബഹളം കേട്ട് ചെന്നതായിരുന്നു ആശിർവ. കോച്ചിൽ നിന്ന് ഇറങ്ങാൻ യുവാവിനോട് യാത്രക്കാരികൾ ആവശ്യപ്പെട്ടിട്ടും അനുസരിക്കാത്തതിനെ തുടർന്നായിരുന്നു ബഹളം.

    Also Read-Railway Exam Cheating | വിരലിലെ തൊലി മാറ്റിയൊട്ടിച്ച് ആൾമാറാട്ടം; റെയിൽവേ പരീക്ഷയ്ക്കെത്തിയ വ്യാജനും ഉദ്യോഗാര്‍ത്ഥിയും അറസ്റ്റില്‍

    കോച്ചിലെത്തിയ ആശിര്‍വ ആവശ്യപ്പെട്ടിട്ടും യുവാവ് ഇറങ്ങാൻ കൂട്ടാക്കിയില്ല. ആശിർവ വീണ്ടും ആവശ്യപ്പെട്ടതിനെ തുടർന്ന് കയ്യിലുണ്ടായിരുന്ന കത്തിയെടുത്ത് വെട്ടുകയായിരുന്നു. ഇതിനിടെ ട്രെയിൻ പുറപ്പെട്ടിരുന്നു. വീണ്ടും ആക്രമിക്കുമെന്ന ഭയത്തിൽ ആശിർവ പ്ലാറ്റ്ഫോമിലേക്ക് ചാടുകയായിരുന്നു. പിന്നാലെ യുവാവും ചാടി സ്ഥലത്ത് നിന്ന് രക്ഷപ്പെട്ടിരുന്നു.

    Also Read-കാറിലെത്തി 40 കാരിയെ തട്ടിക്കൊണ്ടുപോയി കൂട്ടബലാത്സംഗം ചെയ്തു; പ്രായപൂർത്തിയാകാത്തയാൾ ഉൾപ്പെടെ 5 പേർ തമിഴ്നാട്ടിൽ അറസ്റ്റിൽ

    യാത്രക്കാർ വിവരമറിയിച്ചതിനെ തുടർന്ന് ആർപിഎഫ് സേനാംഗങ്ങൾ സംഭവസ്ഥലത്തെത്തി ആശിർവയെ പെരുമ്പാവൂർ റെയിൽവേ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. അപകട നില തരണം ചെയ്തതായി ഡോക്ടർമാർ അറിയിച്ചു.
    Published by:Jayesh Krishnan
    First published: