• HOME
  • »
  • NEWS
  • »
  • crime
  • »
  • കണ്ണൂരിൽ പ്രണയാഭ്യർഥന നിരസിച്ചതിന് അമ്മയെയും മകളെയും യുവാവ് വീട്ടിൽ കയറി വെട്ടി

കണ്ണൂരിൽ പ്രണയാഭ്യർഥന നിരസിച്ചതിന് അമ്മയെയും മകളെയും യുവാവ് വീട്ടിൽ കയറി വെട്ടി

കഴുത്തിന് കുത്താനായിരുന്നു പ്രതിയുടെ ശ്രമമെങ്കിലും അമ്മ തടഞ്ഞതോടെ തോളിനാണ് പരിക്കേറ്റത്.

  • Share this:
കണ്ണൂർ: ന്യൂമാഹി ഉസ്സൻമൊട്ടയില്‍ പ്രണയം നിരസിച്ച പെണ്‍കുട്ടിയേയും മാതാവിനേയും വീട്ടിൽ കയറി ആക്രമിച്ച് യുവാവ്. ഉസംമൊട്ട സ്വദേശി ഇന്ദുലേഖയെയും മകൾ പൂജയെയുമാണ് ആക്രമിച്ചത്. പ്രണയാഭ്യർഥന നിരസിച്ചതിന് വീട്ടിൽ കയറി ഇവരെ വെട്ടുകയായിരുന്നു. ബുധനാഴ്ച രാത്രി എട്ടരയോടെയാണ് സംഭവം നടന്നത്.

കഴുത്തിന് കുത്താനായിരുന്നു പ്രതിയുടെ ശ്രമമെങ്കിലും അമ്മ തടഞ്ഞതോടെ തോളിനാണ് പരിക്കേറ്റത്. മാഹി ചെറപതല്ലായിയിലെ ജിനേഷ് ബാബുവണ് ആക്രമണം നടത്തിയത്. ഇരുവരെയും സാരമായ പരിക്കുകളോടെ തലശ്ശേരി ജനറൽ ആസ്പത്രിയിലും തുടർന്ന് ഇന്ദിരാഗാന്ധി സഹകരണ ആശുപത്രിയിലും പ്രവേശിപ്പിച്ചു. മകൾ പ്രണയാഭ്യർത്ഥന നിരസിച്ചത് കൊണ്ടാണ് ആക്രമണത്തിന് ഇരയായത് ന്യൂ മാഹിയിലെ പൂജയുടെ അമ്മ ഇന്ദുലേഖ പറഞ്ഞു.

Also Read-മദ്യപാനത്തിനിടെ അശ്ലീല വീഡിയോയെ ചൊല്ലി തർക്കം ; അധ്യാപകനെ തലയ്ക്കടിച്ച് പുഴയിൽ ഒഴുക്കി കൊന്ന രണ്ട് പ്രതികൾ പിടിയിൽ

മാഹി പള്ളൂർ പോളിടെക്നിക്ക് വിദ്യാർഥിനിയാണ് പൂജ. ഇരുവരെയും ആക്രമിച്ചശേഷം കടന്നുകളഞ്ഞ പ്രതിയ്ക്കായി പൊലീസ് തെരച്ചിൽ ആരംഭിച്ചു. പ്രതി ഒളിവിൽ പോയെന്നാണ് പൊലീസ് നൽകുന്ന സൂചന.
Published by:Jayesh Krishnan
First published: