• HOME
  • »
  • NEWS
  • »
  • crime
  • »
  • നിരാശാകാമുകനെന്ന് കളിയാക്കി; യുവാവ് ബന്ധുക്കളെ ചുറ്റിക കൊണ്ട് അടിച്ചു പരിക്കേൽപ്പിച്ചു

നിരാശാകാമുകനെന്ന് കളിയാക്കി; യുവാവ് ബന്ധുക്കളെ ചുറ്റിക കൊണ്ട് അടിച്ചു പരിക്കേൽപ്പിച്ചു

മൂത്ത സഹോദരന്മാരുടെ ഭാര്യമാരേയും സഹോദരിയേയുമാണ് ഇയാൾ ആക്രമിച്ചത്

പ്രതീകാത്മക ചിത്രം

പ്രതീകാത്മക ചിത്രം

  • Share this:

    പാലക്കാട്: നിരാശാ കാമുകനെന്ന് വിളിച്ച് കളിയാക്കിയതിന് യുവാവ് ബന്ധുക്കളെ ചുറ്റിക കൊണ്ട് തലയ്ക്ക് അടിച്ച് പരിക്കേല്‍പ്പിച്ചു. പാലക്കാട് പഴയ ലക്കിടി സ്വദേശി ബിഷറുള്‍ ഹാഫിയാണ് ബന്ധുക്കളെ ആക്രമിച്ചത്. സംഭവത്തിൽ കേസെടുത്ത പൊലീസ് ബിഷറുൾ ഹാഫിയെ കസ്റ്റഡിയിലെടുത്തു.

    ഇന്ന് ഉച്ചയോടെ ഇയാളുടെ വീട്ടിൽവെച്ചാണ് സംഭവം. നിരാശാകാമുകനെന്ന് വിളിച്ച് കളിയാക്കിയതിനെ തുടർന്നാണ് പ്രതി അടുത്ത ബന്ധുക്കളെ ആക്രമിച്ചത്. വീട്ടിനുള്ളിൽനിന്ന് ചുറ്റിക എടുത്തുകൊണ്ട് വന്ന് മൂത്ത സഹോദരന്മാരുടെ ഭാര്യമാരേയും സഹോദരിയേയുമാണ് ഇയാൾ ആക്രമിച്ചത്. മൂന്നുപേരെടു തലയ്ക്കാണ് ഇയാൾ ചുറ്റിക കൊണ്ട് അടിച്ചത്.

    ഇതിൽ പരിക്കേറ്റ ഒരാളുടെ നില ഗുരുതരമായതോടെ സമീപത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. രക്തസ്രാവം നിലയ്ക്കാതെ വന്നതോടെ തുന്നലിട്ടു. ഇപ്പോൾ അപകടനില തരണം ചെയ്തതായാണ് ഡോക്ടർമാർ അറിയിച്ചത്.

    Also Read- ഓൺലൈനിൽ ഓർഡർ ചെയ്ത ഐഫോൺ കൊണ്ടുവന്ന ഡെലിവറി ജീവനക്കാരനെ 20കാരൻ കൊലപ്പെടുത്തി

    സംഭവത്തിൽ യുവാവിനെതിരെ അക്രമത്തിന് ഇരായയവർ പൊലീസിൽ പരാതി നൽകി. ഇതേത്തുടർന്ന് കേസെടുത്ത പൊലീസ് ബിഷറുൾ ഹാഫിയെ കസ്റ്റഡിയിലെടുത്തു. ഇയാളുടെ അറസ്റ്റ് രേഖപ്പെടുത്തിയിട്ടില്ല.

    Published by:Anuraj GR
    First published: