തിരുവനന്തപുരം: വർക്കല ആയിരൂരിൽ മാതാവിനെ മകൻ മർദിക്കുന്നെന്ന പരാതി അന്വേഷണത്തിനെത്തിയ പൊലീസിന് നേരെ ആക്രമണം. സംഭവത്തിൽ പ്രതിയെ അറസ്റ്റ് ചെയ്തു. ഇടവ സ്വദേശി ഷൈജുവിനെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. അയിരൂർ പൊലീസിലെ സിപിഒ വി സജീവ് ആണ് കൃത്യനിർവഹണത്തിനിടെ ആക്രമിക്കപ്പെട്ടത്.
അയിരൂർ പോലീസ് സ്റ്റേഷൻ പരിധിയിലെ ഇടവ മാന്തറ ജംഗ്ഷന് സമീപം കഴിഞ്ഞ ദിവസം രാത്രി 9 മണിയോടെയാണ് സംഭവം. മാന്തറ ജംഗ്ഷന് അടുത്ത് ഒരു വീട്ടിൽ തളർന്ന് കിടക്കുന്ന മാതാവിനെ മകൻ ഉപദ്രവിക്കുന്നതായി വിവരം ലഭിച്ചതിനെ തുടർന്ന് സജീവും മറ്റ് പൊലീസുകാരും എത്തുകയും മകനായ ഷൈജുവിനെ പറഞ്ഞു വിലക്കുകയും ചെയ്തു.
തിരികെ ഇടറോഡിൽ നിന്നും മെയിൻ റോഡിലിറങ്ങിയ പോലീസ് വാഹനം തടഞ്ഞു നിർത്തി പ്രതി അസഭ്യം വിളിക്കുകയും തന്റെ കുടുംബകാര്യത്തിൽ ഇടപെടാൻ പൊലീസ് ആരാണെന്ന് ചോദ്യം ചെയ്ത് സജീവിന്റെ യൂണിഫോമിൽ പിടിച്ചു തള്ളുകയുമായിരുന്നു.
കൃത്യനിർവഹണം തടസ്സപ്പെടുത്തിയതിന് ഷൈജുവിനെ അപ്പോൾ തന്നെ പൊലീസ് കസ്റ്റഡിയിൽ എടുത്തു. സിപിഒ സജീവ് നൽകിയ പരാതിയിൽ പൊലീസ് കേസെടുത്തിട്ടുണ്ട്.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.