• HOME
  • »
  • NEWS
  • »
  • crime
  • »
  • തൃശൂര്‍ ശക്തന്‍ സ്റ്റാന്‍ഡില്‍ ബ്ലേഡ് കൊണ്ട് ആക്രമണം; 3 പേര്‍ക്ക് പരിക്ക്

തൃശൂര്‍ ശക്തന്‍ സ്റ്റാന്‍ഡില്‍ ബ്ലേഡ് കൊണ്ട് ആക്രമണം; 3 പേര്‍ക്ക് പരിക്ക്

സ്റ്റാൻഡിന് സമീപത്തെ കള്ളുഷാപ്പിൽ വച്ചുണ്ടായ വാക്ക് തര്‍ക്കത്തിന് തുടര്‍ച്ചയായിരുന്നു ആക്രമണം എന്നാണ് വിവരം.

  • Share this:

    തൃശൂർ ശക്തൻ ബസ് സ്റ്റാൻഡിൽ ബ്ലേഡ് കൊണ്ട് ആക്രമണം.  ആലപ്പുഴ സ്വദേശിയായ ഹരി എന്നയാളാണ് സ്റ്റാൻഡിൽ വച്ച് മൂന്ന് പേരെ ബ്ലേഡ് കൊണ്ട്  ആക്രമിച്ച് പരിക്കേല്‍പ്പിച്ചത്. ശക്തൻ സ്റ്റാൻഡിന് സമീപത്തെ കള്ളുഷാപ്പിൽ വച്ചുണ്ടായ വാക്ക് തര്‍ക്കത്തിന് തുടര്‍ച്ചയായിരുന്നു ആക്രമണം എന്നാണ് വിവരം. ഹരിയെ പോലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. ഉച്ചയ്ക്ക് രണ്ടേകാലോടെയായിരുന്നു സംഭവം.

    ഷാപ്പിൽ നിന്നും സ്റ്റാൻഡിലെത്തിയ മൂന്ന് പേര്‍ക്ക് നേരെയായിരുന്നു ആക്രമണം. തൃശ്ശൂര്‍ സ്വദേശികളായ അനിൽ, മുരളി, നിഥിൻ എന്നിവർക്കാണ് പരിക്കേറ്റത്. അനിലിനും മുരളിക്കും മുഖത്താണ് പരിക്കേറ്റത്. നിഥിൻ്റെ കൈത്തണ്ടയിലും ബ്ലേഡ് കൊണ്ടുള്ള മുറിവുണ്ട്. സാരമായി പരിക്കേറ്റ അനിലിനേയും മുരളിയേയും തൃശ്ശൂര്‍ മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റി.

    Published by:Arun krishna
    First published: