കൊല്ലം: വളർത്തുനായയുമായെത്തി വടിവാള്‍ വീശി യുവാവിന്റെ അക്രമണം. ചിതറ സ്വദേശി സജീവാണ് അക്രമം നടത്തിയത്. പ്രദേശവാസിയായ സുപ്രഭയുടെ വീട്ടിലായിരുന്നു സംഭവം. സുപ്രഭയുടെ വീട് സ്ഥിതി ചെയ്യുന്ന ഭൂമി സ്വന്തം ഉടമസ്ഥതയിലാണെന്നായിരുന്നു സജീവിന്റെ അവകാശവാദം. ഇതിന്റെ പേരിലാണ് അക്രണം നടത്തിയത്.
സുപ്രഭ സ്ഥലം ഒഴിയണമെന്നാവശ്യപ്പെട്ടാണ് വടിവാള്‍ വീശിയും വളർത്തുനായുമായി എത്തിയും ഭീകരാന്തരീക്ഷം സൃഷ്ടിച്ചത്. തുടർച്ചയായ അഞ്ചാം തവണയാണ് സജീവ് ഭീഷണിപ്പെടുത്തുന്നത്. പൊലീസിന് പ്രതിയെ പിടികൂടാൻ കഴിഞ്ഞില്ല. സ്റ്റേഷനിലെത്താൻ ആവശ്യപ്പെട്ടെങ്കിലും പ്രതി ഇതനുസരിച്ചില്ല.
Also Read-ആലപ്പുഴയില്‍ ശബരിമല തീര്‍ത്ഥാടകരെ യുവാവ് താക്കോൽ കൊണ്ട് കുത്തി; രണ്ട് കുട്ടികൾക്ക് പരുക്ക്
അക്രമണത്തിന് ശേഷം സ്വന്തം വീട്ടിലേക്ക് മടങ്ങിയ സജീവ് വീടിന്റെ ഗേറ്റ് പൂട്ടിയ ശേഷം നായ്ക്കളെ തുറന്നുവിട്ടു. ഒടുവിൽ വീടിനുള്ളിൽ കയറാനാകാതെ പൊലീസ് മടങ്ങുകയായിരുന്നു.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.