HOME » NEWS » Crime » MAN ATTACKED WITH ACID BY GIRLFRIEND AFTER FIXES MARRIAGE WITH ANOTHER WOMAN

മറ്റൊരു പെൺകുട്ടിയുമായി വിവാഹം ഉറപ്പിച്ചു; കാമുകി ആസിഡൊഴിച്ച് ആക്രമിച്ച യുവാവ് മരിച്ചു

വിവാഹിതയായ സ്ത്രീയുമായി യുവാവിന് ഏറെ നാളായി ബന്ധമുണ്ടായിരുന്നു.

News18 Malayalam | news18-malayalam
Updated: March 27, 2021, 3:01 PM IST
മറ്റൊരു പെൺകുട്ടിയുമായി വിവാഹം ഉറപ്പിച്ചു; കാമുകി ആസിഡൊഴിച്ച് ആക്രമിച്ച യുവാവ് മരിച്ചു
വിവാഹിതയായ സ്ത്രീയുമായി യുവാവിന് ഏറെ നാളായി ബന്ധമുണ്ടായിരുന്നു.
  • Share this:
ആഗ്ര: കാമുകിയുടെ ആസിഡ് ആക്രമണത്തിൽ ഗുരുതരമായി പൊള്ളലേറ്റ യുവാവ് മരണപ്പെട്ടു. വ്യാഴാഴ്ച്ച രാവിലെയാണ് 28 കാരനായ യുവാവിന് നേരെ കാമുകിയായ സ്ത്രീ ആസിഡ് ഒഴിച്ചത്. മറ്റൊരു സ്ത്രീയുമായി വിവാഹം നിശ്ചയിച്ചതിന്റെ പേരിലായിരുന്നു ആക്രമണം.

ഉത്തർപ്രദേശിലെ കാസ്ഘഞ്ജ് സ്വദേശിയായ ദേവേന്ദ്ര രജ്പുത്ത് (28) കൊല്ലപ്പെട്ടത്. സോനം പാണ്ഡേ എന്ന സ്ത്രീയുമായിട്ടായിരുന്നു ദേവേന്ദ്രയ്ക്ക് അടുപ്പമുണ്ടായിരുന്നത്. വിവാഹിതയായ സോനത്തിന് ഒരു പെൺകുഞ്ഞുമുണ്ട്. ഭർത്താവും കുഞ്ഞും മറ്റൊരിടത്തായിരുന്നു താമസം.


ആശുപത്രി ജീവനക്കാരായ രണ്ടുപേരും ഏതാനും വർഷങ്ങൾക്ക് മുമ്പ് ഒന്നിച്ച് ജോലി ചെയ്തിരുന്നു. ഈ സമയത്താണ് ഇരുവരും പരിചയപ്പെടുന്നതും പ്രണയത്തിലാകുന്നത്. പിന്നീട് രണ്ടു പേരും രണ്ടിടങ്ങളിലേക്ക് ജോലി മാറി പോയെങ്കിലും ബന്ധം തുടർന്നതായി ടൈംസ് ഓഫ് ഇന്ത്യ റിപ്പോർട്ട് ചെയ്യുന്നു.

ആഗ്രയിലെ ഗാന്ധാരി ഏരിയയിൽ ഒറ്റയ്ക്കായിരുന്നു സോനം താമസിച്ചിരുന്നത്. ആഗ്രയിൽ ജോലി ലഭിച്ചതോടെ ദേവേന്ദ്രയും ഇവിടേക്ക് എത്തി. ഇതിനിടയിലാണ് ദേവേന്ദ്രയുടെ വീട്ടുകാർ മറ്റൊരു പെൺകുട്ടിയുമായി വിവാഹം നിശ്ചയിക്കുന്നത്. ഏപ്രിൽ 28 ന് വിവാഹം നടത്താനും തീരുമാനിച്ചു. മറ്റൊരു സ്ത്രീയുമായി ബന്ധമുള്ള വിവരം ദേവേന്ദ്ര വീട്ടുകാരെ അറിയിച്ചിരുന്നില്ല.

Also Read-ഭാര്യയുടെ കാമുകനെ കൊല്ലാൻ ഭർത്താവ് കട്ടിലിന് അടിയിൽ ഒളിച്ചിരുന്നത് ആറു മണിക്കൂർ; ഒടുവിൽ അറസ്റ്റ്

കാമുകൻ വിവാഹം കഴിക്കുന്ന വാർത്ത അറിഞ്ഞതോടെയാണ് സോനം ആക്രമണത്തിന് പദ്ധതിയിട്ടത്. വ്യാഴാഴ്ച്ച രാവിലെ ദേവേന്ദ്രയോട് സോനം വീട്ടിലേക്ക് വരാൻ ആവശ്യപ്പെട്ടു. കേടായ ഫാൻ റിപ്പയർ ചെയ്യണമെന്ന ആവശ്യം പറഞ്ഞായിരുന്നു വീട്ടിലേക്ക് വിളിച്ചത്. വീട്ടിലെത്തിയ ശേഷം വിവാഹത്തിന്റെ കാര്യം പറഞ്ഞ് ഇരുവരും തമ്മിൽ വഴക്കുണ്ടായി. ഇതിനിടയിൽ സോനം നേരത്തേ കരുതിവെച്ച ആസിഡ് ദേവേന്ദ്രയുടെ ദേഹത്തേക്ക് ഒഴിക്കുകയായിരുന്നു.

Also Read-ഭാര്യ വേശ്യാവൃത്തിക്ക് വിസമ്മതിച്ചു; യുവതിയുടെ സ്വകാര്യഭാഗത്ത് മദ്യ കുപ്പി കയറ്റി ഭർത്താവ്

ആസിഡ് ആക്രമണത്തിൽ എൺപത് ശതമാനം പൊള്ളലേറ്റ ദേവേന്ദ്രയെ ആശുപത്രിയിൽ എത്തിച്ചെങ്കിലും മണിക്കൂറുകൾക്കുള്ളിൽ മരണപ്പെടുകയായിരുന്നു. ആസിഡ് ഒഴിക്കുന്നതിനിടയിൽ സോനത്തിനും പൊള്ളലേറ്റിട്ടുണ്ട്. പൊലീസ് കസ്റ്റഡിയിലുള്ള സോനം ആശുപത്രിയിൽ ചികിത്സയിലാണ്.

മറ്റൊരു സംഭവത്തിൽ, ഭാര്യയുടെ കാമുകനെ വക വരുത്താൻ ഭർത്താവ് ആറു മണിക്കൂറാണ് കട്ടിലിന് അടിയിൽ ഒളിച്ചിരുന്നത്. ഒടുവിൽ പുലർച്ചെ മൂന്നു മണിക്ക് കൊലപാതകം നടത്തുകയായിരുന്നു. ബംഗളൂരുവിലെ ബൈദരഹള്ളിയിൽ ആണ് സംഭവം. കാർപെന്റ‌ർ ആയി ജോലി ചെയ്തു വരികയായിരുന്ന ഭരത് കുമാറാണ് ഭാര്യയുടെ കാമുകനെ തന്ത്രപരമായി കാത്തിരുന്ന് വധിച്ചത്. ശിവരാജ് എന്ന യുവാവാണ് കൊല്ലപ്പെട്ടത്. കൊലപാതകവുമായി ബന്ധപ്പെട്ട് മുപ്പത്തിയൊന്നുകാരനായ ഭരത് കുമാറിനെ പൊലീസ് അറസ്റ്റ് ചെയ്തു.

വെള്ളിയാഴ്ച കോടതിക്ക് മുമ്പിൽ ഭരതിനെ ഹാജരാക്കിയിരുന്നു. അതിനു ശേഷം ജുഡീഷ്യൽ കസ്റ്റഡിയിൽ വിടുകയും ചെയ്തു. അതേസമയം, പ്രതി കുറ്റസമ്മതം നടത്തിയതായി പൊലീസ് ഓഫീസർ പറഞ്ഞു. ഇയാളുടെ വൈദ്യ പരിശോധന പൂർത്തിയായതായും പൊലീസ് അറിയിച്ചു.
Published by: Naseeba TC
First published: March 27, 2021, 3:01 PM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories