ഇന്റർഫേസ് /വാർത്ത /Crime / സിനിമയിൽ അവസരം വാഗ്ദാനം ചെയ്തു യുവതിയെ കൂട്ടബലാത്സംഗത്തിന് ഇരയാക്കി

സിനിമയിൽ അവസരം വാഗ്ദാനം ചെയ്തു യുവതിയെ കൂട്ടബലാത്സംഗത്തിന് ഇരയാക്കി

പ്രതീകാത്മക ചിത്രം

പ്രതീകാത്മക ചിത്രം

"സിനിമയിലേക്ക് നടിനടൻമാരെ ആവശ്യമുണ്ടെന്ന പരസ്യം കണ്ടാണ് നൽകിയിരുന്ന ഫോൺ നമ്പരിലേക്ക് വിളിച്ചത്. അപ്പോൾ ഓഡിഷന് എത്തേണ്ട മേൽവിലാസം നൽകി"- യുവതി പറയുന്നു

  • Share this:

മുംബൈ: സിനിമയിൽ അവസരം വാഗ്ദാനം ചെയ്തു യുവതിയെ കൂട്ടബലാത്സംഗത്തിന് ഇരയാക്കിയതായി പരാതി. മുംബൈയിലാണ് സംഭവം. ഡൽഹി സ്വദേശിനിയായ യുവതിയാണ് പീഡനത്തിന് ഇരയായത്.

സിനിമ മോഹവുമായാണ് ഡൽഹി സ്വദേശിനിയായ യുവതി മുംബൈയിലെത്തിയത്. അവിടുത്തെ പ്രശസ്തമായ ഫിലിം ഇൻസ്റ്റിറ്റ്യൂട്ടിൽ ചേർന്നു. അതിനിടെയാണ് സിനിമയിലേക്ക് ആളെ ആവശ്യമുണ്ടെന്ന പരസ്യം കണ്ട് ഓഡിഷന് എത്തിയത്. അവിടെയുണ്ടായിരുന്ന മൂന്നുപേരാണ് യുവതിയെ ബലാത്സംഗം ചെയ്തത്.

സംഭവത്തെക്കുറിച്ച് യുവതി പറയുന്നത് ഇങ്ങനെ, "സിനിമയിലേക്ക് നടിനടൻമാരെ ആവശ്യമുണ്ടെന്ന പരസ്യം കണ്ടാണ് നൽകിയിരുന്ന ഫോൺ നമ്പരിലേക്ക് വിളിച്ചത്. അപ്പോൾ ഓഡിഷന് എത്തേണ്ട മേൽവിലാസം നൽകി. അവിടെയെത്തിയപ്പോൾ മറ്റാരെയും കണ്ടില്ല. അൽപ്പസമയത്തിനകം അവിടേക്ക് എത്തിയ മൂന്നുപേർ എന്നെ അകത്തെ മുറിയിലേക്ക് കൂട്ടിക്കൊണ്ടുപോയി, ചില ഡയലോഗുകൾ പറഞ്ഞുകൊടുത്ത്, ഒരു രംഗം അഭിനയിച്ചു കാണിക്കാൻ ആവശ്യപ്പെട്ടു. ഇതിനിടെ മറ്റൊരാൾ വന്ന് എനിക്ക് കുടിക്കാൻ കോഫി നൽകി. അതു കുടിച്ചശേഷം ബോധം നഷ്ടമാകുകയായിരുന്നു. ബോധം വന്നപ്പോൾ താൻ ബലാത്സംഗത്തിന് ഇരയായെന്ന് മനസിലായി. അവിടെനിന്ന് ഓടിരക്ഷപെടുകയായിരുന്നു. പിന്നീട് അടുത്തുള്ള പൊലീസ് സ്റ്റേഷനിലെത്തി പരാതി നൽകി".

You may also like:Kerala Rain| കോട്ടയത്ത് കാർ ഒഴുക്കിൽപ്പെട്ട് കാണാതായ യുവാവിന്റെ മൃതദേഹം കണ്ടെത്തി [NEWS]അമിത് ഷാ കോവിഡ് നെഗറ്റീവായെന്ന് ബിജെപി എംപി മനോജ് തിവാരി; പുതിയ പരിശോധനയൊന്നും നടന്നില്ലെന്ന് ആഭ്യന്തര മന്ത്രാലയം [NEWS] Menstrual Leave | 'ആർത്തവ അവധി'യുമായി സൊമാറ്റോ; വനിതാ ജീവനക്കാർക്ക് ഒരു വർഷം പത്ത് അവധി [NEWS]

സംഭവത്തിൽ കേസെടുത്ത് അന്വേഷണം ആരംഭിച്ച പൊലീസ് ഒരാളെ അറസ്റ്റുചെയ്തു. മറ്റുള്ള രണ്ടുപേർക്കായി തെരച്ചിൽ തുടരുകയാണ്. കറ്റക്കാരെ ഉടൻ പിടികൂടുമെന്ന് പൊലീസ് അറിയിച്ചു.

First published:

Tags: Gang rape, Rape, Rape case, Sexual abuse, ലൈംഗിക പീഡനം