Suicide Attempt | മദ്യത്തിൽ വിഷം കലർത്തി സുഹൃത്തിനെ കൊന്ന സംഭവം; പ്രതി ആത്മഹത്യയ്ക്ക് ശ്രമിച്ചു
Suicide Attempt | മദ്യത്തിൽ വിഷം കലർത്തി സുഹൃത്തിനെ കൊന്ന സംഭവം; പ്രതി ആത്മഹത്യയ്ക്ക് ശ്രമിച്ചു
മദ്യം, കഞ്ചാവ് എന്നിവയ്ക്ക് അടിപ്പെട്ട പ്രവീണ്‍കുമാർ ഒരുമിച്ച് മദ്യപിക്കുന്നതിനിടെയാണ് സുഹൃത്തായ രാജ്കുമാറിനെ മദ്യത്തിൽ വിഷം കലർത്തി നൽകി കൊലപ്പെടുത്തിയത്.
ഇടുക്കി: സൃഹുത്തിനെ മദ്യത്തിൽ വിഷം കലർത്തി കൊലപ്പെടുത്തിയ സംഭവത്തിലെ പ്രതി ആത്മഹത്യയ്ക്ക് ശ്രമിച്ചു (Suicide Attempt). വണ്ടൻമേട് സ്വദേശി പ്രവീൺ കുമാറാണ് ആത്മഹത്യയ്ക്ക് ശ്രമിച്ചത്. സുഹൃത്തായ നെറ്റിത്തൊഴു മണിയംപെട്ടി സ്വദേശി സത്യവിലാസം രാജ്കുമാറി (18)നെ മദ്യത്തില്‍ വിഷം കലര്‍ത്തി നല്കി കൊലപ്പെടുത്തിയതിന് ശേഷം വീട്ടില്‍ എത്തിയ പ്രവീണ്‍കുമാറാണ് കൈമുറിച്ച് ആത്മഹത്യയ്ക്ക് ശ്രമിച്ചത്.
രാജ്കുമാറിനെ കാണാനില്ലെന്ന പരാതിയെ തുടർന്ന് അന്വേഷണം നടത്തിയ പൊലീസ് പ്രവീൺ കുമാറിനൊപ്പമാണ് ഉണ്ടായിരുന്നതെന്ന് കണ്ടെത്തി. ഇതേത്തുടർന്ന് പ്രവീണിനെ അന്വേഷിച്ച് വണ്ടന്മേട് പൊലീസ് വീട്ടീല് എത്തിയിരുന്നു. എന്നാൽ പ്രവീണിനെ കണ്ടെത്താനായില്ല. തൊട്ടടുത്ത ദിവസം പ്രവീൺ പൊലീസ് സ്റ്റേഷനിൽ ഹാജരാകണമെന്ന നിർദേശം പൊലീസ് നൽകി. പോലീസ് അന്വേഷിക്കുന്ന വിവരം അറിഞ്ഞതോടെ പ്രവീണ്‍ കൈ ഞരമ്പ് മുറിച്ച് ആത്മഹത്യയ്ക്ക് ശ്രമിക്കുകയായിരുന്നു. ഗുരുതരാവസ്ഥയിലുള്ള പ്രവീൺ കുമാറിനെ ഇടുക്കിയിലെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
മദ്യം, കഞ്ചാവ് എന്നിവയ്ക്ക് അടിപ്പെട്ട പ്രവീണ്‍കുമാർ ഒരുമിച്ച് മദ്യപിക്കുന്നതിനിടെയാണ് സുഹൃത്തായ രാജ്കുമാറിനെ മദ്യത്തിൽ വിഷം കലർത്തി നൽകി കൊലപ്പെടുത്തിയത്.
KSRTC ബസിനുള്ളിൽ വീട്ടമ്മയുടെ മാല മോഷ്ടിച്ച് ഓടി രക്ഷപ്പെടാൻ ശ്രമം; നാടോടി യുവതി അറസ്റ്റിൽ
കൊല്ലം: KSRTC ബസിനുള്ളിൽ വീട്ടമ്മയുടെ മാല മോഷ്ടിച്ച് ഓടി രക്ഷപ്പെടാൻ ശ്രമിച്ച സംഭവത്തിൽ നാടോടി യുവതി അറസ്റ്റിലായി. തമിഴ്നാട് തിരുനെൽവേലി ജില്ലയിലെ കോവിൽപെട്ടി രാജഗോപാൽ നഗറിൽ അറുമുഖന്റെ ഭാര്യ മീനാക്ഷിയാണ്(21) അറസ്റ്റിലായത്. പെരുമൺ പനയം സ്വദേശിനിയായ വീട്ടമ്മയുടെ മാലയാണ് മീനാക്ഷി മോഷ്ടിച്ചത്. എഴുകോൺ പൊലീസാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.
കെ എസ് ആർ ടി സി ബസിൽ കൊട്ടാരക്കരയിൽ നിന്ന് കുണ്ടറയിലേക്ക് യാത്ര ചെയ്യുന്നതിനിടെ അമ്പലത്തുംകാല ജംഗ്ഷനിൽ എത്തിയപ്പോഴാണ് വീട്ടമ്മയുടെ കഴുത്തിൽ കിടന്ന സ്വർണമാല മോഷ്ടിക്കപ്പെട്ടത്. രണ്ടു പവൻ തൂക്കം വരുന്ന മാലയാണ് നഷ്ടപ്പെട്ടത്. അതിനിടെ തൊട്ടടുത്ത സ്റ്റോപ്പിൽ ബസ് നിർത്തിയപ്പോൾ ഓടിരക്ഷപ്പെടാൻ ശ്രമിച്ച മീനാക്ഷിയെ യാത്രക്കാരും നാട്ടുകാരും ചേർന്ന് പിടികൂടി പൊലീസിന് കൈമാറുകയായിരുന്നു.
എഴുകോൺ എസ്എച്ച് ഒ ശിവപ്രകാശിന്റെ നേതൃത്വത്തിൽ എസ്ഐമാരായ അനീസ്, ഉണ്ണികൃഷ്ണപിള്ള, ജയപ്രകാശ് , ASI അജിത്, സീനിയർ സിവിൽ പോലീസ് ഓഫീസർമാരായ ജയ, അമ്പിളി എന്നിവരടങ്ങിയ പോലീസ് സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. അറസ്റ്റിലായ പ്രതിയെ കൊട്ടാരക്കര കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു. കൂടുതൽ അന്വേഷണത്തിൽ ഇവർ കൊടുവള്ളി, കുന്നമംഗലം, മലപ്പുറം, താമരശേരി തുടങ്ങിയ വിവിധ സ്റ്റേഷനുകളിൽ സമാനമായ നിരവധി കേസുകളിൽ പ്രതിയാണെന്ന് വ്യക്തമായിട്ടുള്ളതുമാണ്.
Published by:Anuraj GR
First published:
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.