• News
  • Mission Paani
  • Sports
  • Films
  • Gulf
  • Life
  • Career
  • Crime
  • Photos
  • Video
  • Buzz
  • Live TV

വിമുക്തഭടനെ ഹോട്ടൽ ജീവനക്കാർ തല്ലിച്ചതയ്ക്കുന്ന വീഡിയോ വൈറൽ; മറ്റൊരാളെ മർദ്ദിച്ചതിന് യുവാവിനെതിരെയും കേസ്

റാന്നി ബ്ലോക്ക് ഓഫീസിന് സമീപത്തുള്ള ആതിര റെസ്റ്റോറന്റിൽ കഴിഞ്ഞ ദിവസം ഉച്ചക്കാണ് സംഭവമുണ്ടായത്....

news18
Updated: August 6, 2019, 8:23 PM IST
വിമുക്തഭടനെ ഹോട്ടൽ ജീവനക്കാർ തല്ലിച്ചതയ്ക്കുന്ന വീഡിയോ വൈറൽ; മറ്റൊരാളെ മർദ്ദിച്ചതിന് യുവാവിനെതിരെയും കേസ്
hotel beaten
news18
Updated: August 6, 2019, 8:23 PM IST
പത്തനംതിട്ട: ഭക്ഷണത്തെ ചൊല്ലിയുള്ള തർക്കത്തെ തുടർന്ന് വിമുക്തഭടനെ ഹോട്ടൽ ജീവനക്കാർ ക്രൂരമായി മർദ്ദിക്കുന്ന ദൃശ്യം സമൂഹമാധ്യമങ്ങളിൽ വൈറലായി. അതിനിടെ ഹോട്ടലിൽ ഭക്ഷണം വാങ്ങിക്കാനെത്തിയ മറ്റൊരാളെ വിമുക്തഭടൻ മർദ്ദിച്ചതായി സിസിടിവി ദൃശ്യങ്ങളിൽനിന്ന് വ്യക്തമായി. സംഭവത്തിൽ ഇരുകൂട്ടർക്കെതിരെയും പൊലീസ് കേസെടുത്തു. വിമുക്തഭടനെ മർദ്ദിച്ച നാലുപേരെ പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്.

റാന്നി ബ്ലോക്ക് ഓഫീസിന് സമീപത്തുള്ള ആതിര റെസ്റ്റോറന്റിൽ കഴിഞ്ഞ ദിവസം ഉച്ചക്കാണ് സംഭവമുണ്ടായത്. ഹോട്ടലിൽ എത്തിയ ശിവകുമാർ എന്നയാൾ ഭക്ഷണം ചൂടാക്കി നൽകണമെന്ന ആവശ്യപ്പെട്ടതിനെതുടർന്നുള്ള തർക്കമാണ് സംഘർഷത്തിൽ കലാശിച്ചത്. ഹോട്ടൽ ഉടമയുമായി ശിവകുമാർ നടത്തി വാക്കുതർക്കത്തിൽ ഇടപെട്ട തോട്ടമൺ സ്വദേശിയായ ജിജോ മോനെ ശിവകുമാർ മർദ്ദിക്കുകയായിരുന്നു. ഹോട്ടലിലെ സിസിടിവി ദൃശ്യങ്ങളിൽ ഇത് വ്യക്തമാണ്. ഹോട്ടലിൽ ഭക്ഷണം വാങ്ങാനെത്തിയതായിരുന്നു ജിജോ മോൻ. ഇതേത്തുടർന്നാണ് ഹോട്ടൽ ജീവനക്കാർ വട്ടംകൂടി ശിവകുമാറിനെ ക്രൂരമായി മർദ്ദിച്ചത്.

ക്രൂരമായി മർദ്ദനമേറ്റ ശിവകുമാറും ജിജോമോനും റാന്നി താലൂക്ക് ആശുപത്രിയിൽ ചികിത്സ തേടി. പരിക്ക് ഗുരതരമായതിനാൽ ശിവകുമാറിനെ കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റിയിട്ടുണ്ട്. ശിവകുമാറിനെ മർദ്ദിച്ചതിൽ എട്ട് പേർക്കെതിരയും ജിജോ മോനെ മർദ്ദിച്ചതിൽ ശിവകുമാറിനെതിരെയും റാന്നി പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. ഹോട്ടൽ ജീവനക്കാർ ഉൾപ്പടെ നാലുപേരെയാണ് പൊലീസ് അറസ്റ്റ് ചെയ്തിട്ടുള്ളത്.

First published: August 6, 2019
കൂടുതൽ കാണുക
Loading...
അടുത്തത് വാര്‍ത്തകള്‍
Loading...