ഡൽഹിയിൽ (Delhi) പട്ടാപ്പകൽ യുവാവിനെ തെരുവിലിട്ട് മർദിച്ച് കൊന്നു (Murdered). ഡൽഹിയിലെ ആദർശ് നഗറിൽ വെള്ളിയാഴ്ചയായിരുന്നു നാടിനെ നടുക്കിയ സംഭവം നടന്നത്. പ്രദേശത്തെ ഗുണ്ടയായ നരേന്ദ്ര എന്ന ബണ്ടി (28) ആണ് കൊല്ലപ്പെട്ടത്. രാഹുൽ കാളി, രോഹിത് കാളിഎന്നിവരാണ് ബണ്ടിയെ കൊലപ്പെടുത്തിയത്. ഗുണ്ടകളായ ഇരുവരും സഹോദരങ്ങളാണെന്നും കേസിൽ രാഹുലിനെ അറസ്റ്റ് ചെയ്തതായും പൊലീസ് പറഞ്ഞു. രോഹിത്തിനായി തിരച്ചിൽ തുടരുകയാണ്.
ലഹരിമരുന്ന് വാങ്ങാനായി രാഹുലിനോട് ബണ്ടി പണം ചോദിച്ചതാണ് ആക്രമണത്തിനും കൊലപാതകത്തിനും പിന്നിലെ കാരണമെന്ന് പൊലീസ് പറഞ്ഞു.
രാഹുലും രോഹിതും തെരുവിലിട്ടാണ് ബണ്ടിയെ മർദിച്ച് കൊലപ്പെടുത്തിയത്. ഇരുവരും ചേർന്ന് ബണ്ടിയെ കൊലപ്പെടുത്തുന്നതിന്റെ സിസിടിവി ദൃശ്യങ്ങളും പുറത്തുവന്നിട്ടുണ്ട്. മരിച്ചെന്ന് ഉറപ്പാകുന്നത് വരെ ഇരുവരും ചേർന്ന് ബണ്ടിയെ മർദിക്കുകയും ശേഷം ബ്ലേഡ് കൊണ്ട് കഴുത്തറത്ത് കൊല്ലുകയുമായിരുന്നു. ബണ്ടിയെ മർദിച്ച് നിലത്തിട്ട് ശേഷം തലയിൽ തുടരെ കല്ല് കൊണ്ട് അടിക്കുന്നതും ദൃശ്യങ്ങളിൽ കാണാം. സഹോദരങ്ങൾ ചേർന്ന് ബണ്ടിയെ ആക്രമിക്കുമ്പോൾ നാട്ടുകാരും സമീപത്തുണ്ടായിരുന്നു.
Also read-
ഹൈദരാബാദിൽ 17 കാരിയെ കൂട്ടബലാത്സംഗം ചെയ്ത സംഭവം: 5 പ്രതികളിൽ 3 പേർ പ്രായപൂർത്തിയാകാത്തവർബണ്ടി മരിച്ചെന്ന് കരുതി ഇരുവരും സ്ഥലത്ത് നിന്നും കടന്നുകളയുകയായിരുന്നു. എന്നാൽ വിവരമറിഞ്ഞ് പൊലീസ് സ്ഥലത്തെത്തുമ്പോൾ ബണ്ടിക്ക് ജീവനുണ്ടായിരുന്നു. ഉടൻ തന്നെ ഇയാളെ പൊലീസ് ആശുപത്രിയിൽ എത്തിച്ചെങ്കിലും മാരകമായി പരിക്കേറ്റിരുന്നതിനാൽ ജീവൻ രക്ഷിക്കാൻ കഴിഞ്ഞില്ല.
തുടർന്ന് കേസ് എടുത്ത് അന്വേഷണം ആരംഭിച്ച പൊലീസ്, സിസിടിവിയിലെ ദൃശ്യങ്ങൾ പരിശോധിച്ചാണ് പ്രതികളെ തിരിച്ചറിഞ്ഞത്. തുടർന്ന് രാഹുലിനെ അറസ്റ്റ് ചെയ്യുകയായിരുന്നു. ഇയാളുടെ സഹോദരനും കേസിലെ മറ്റൊരു പ്രതിയുമായ രോഹിത്തിനായുള്ള തിരച്ചിൽ തുടരുകയാണെന്ന് പൊലീസ് അറിയിച്ചു.
വിവാഹമോചനം ആവശ്യപ്പെട്ട് ഭർതൃസഹോദരന്റെ മർദന൦; യുവതിക്ക് ഗുരുതര പരിക്ക്വിവാഹമോചനം ആവശ്യപ്പെട്ട് ഭർതൃസഹോദരന്റെ മർദനത്തിൽ യുവതിക്ക് ഗുരുതര പരിക്ക്. തിരുവനന്തപുരം കാട്ടാക്കടയിലായിരുന്നു സംഭവം. കട്ടക്കോട് സ്വദേശിയായ ആശയ്ക്കാണ് ഭർത്താവ് ബൈജുവിന്റെ ജ്യേഷ്ഠൻ ബിജുവിന്റെ മർദനത്തിൽ ഗുരുതരമായി പരിക്കേറ്റത്.
Also read-
പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച് നാടുവിട്ടു; ഇതര സംസ്ഥാന തൊഴിലാളി തിരുവനന്തപുരത്ത് പിടിയിൽമർദനത്തിൽ ആന്തരിക സ്രാവമുണ്ടായതിനെ തുടർന്ന് യുവതിയെ മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചു. ബിജുവിനെ പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്.
ഇന്നലെ ഉച്ചയ്ക്ക് മൂന്ന് മണിയോടെയായിരുന്നു സംഭവമുണ്ടായത്. യുവതി ജോലി ചെയ്തിരുന്ന ഡ്രൈവിങ് സ്‌കൂളിൽ എത്തിയ ബിജു സഹോദരന് വിവാഹമോചനം നൽകാൻ ആവശ്യപ്പെടുകയും തുടർന്ന് യുവതിയെ ക്രൂര മർദനത്തിന് ഇരയാക്കുകയുമായിരുന്നു. ബഹളം കേട്ട് ഓടിയെത്തിയ നാട്ടുകാർ ഇയാളെ തടഞ്ഞുവെച്ച് പൊലീസിൽ ഏൽപ്പിക്കുകയായിരുന്നു.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.