• HOME
  • »
  • NEWS
  • »
  • crime
  • »
  • Arrest | അട്ടപ്പാടിയിൽ യുവാവിനെ മർദിച്ച് കൊന്ന കേസില്‍ 6 പ്രതികള്‍ അറസ്റ്റിൽ

Arrest | അട്ടപ്പാടിയിൽ യുവാവിനെ മർദിച്ച് കൊന്ന കേസില്‍ 6 പ്രതികള്‍ അറസ്റ്റിൽ

കേസില്‍ നാലു പേർ കൂടി പിടിയിലാകാനുണ്ടെന്ന് പൊലീസ് പറഞ്ഞു

  • Last Updated :
  • Share this:
അട്ടപ്പാടി നരസിമുക്കിലെ സ്വകാര്യ തോട്ടത്തിൽ വെച്ച് കൊടുങ്ങല്ലൂർ സ്വദേശി നന്ദകിഷോറിനെ മർദ്ദിച്ചു കൊലപ്പെടുത്തിയ കേസിൽ ആറു പേർ അറസ്റ്റിൽ.  അഗളി സ്വദേശികളായ വിപിൻ പ്രസാദ്,  മാരി, രാജീവ്,  അഷറഫ്, സുനിൽ,  ചെർപ്പുളശ്ശേരി സ്വദേശി നാഫി എന്നിവരാണ് അറസ്റ്റിലായത്. കേസിൽ ഇനിയും നാലു പേരെ പിടികൂടാനുണ്ടെന്ന് പാലക്കാട് എസ്പി ആർ വിശ്വനാഥ് പറഞ്ഞു.

നന്ദകിഷോറിൻറെ സുഹൃത്ത് വിനായകൻ ലൈസൻസുള്ള തോക്ക് നൽകാമെന്ന് പറഞ്ഞ് വിപിൻ പ്രസാദിൽ നിന്ന് ഒരു ലക്ഷം രൂപ വാങ്ങിയിരുന്നു. രണ്ടു തവണയായാണ് വിപിൻ പ്രസാദ് പണം നൽകിയത്. പിന്നീട് വിനായകൻ ഇവരെ തിരുവനന്തപുരത്തേക്ക് കൊണ്ടുപോയി. ഇവിടെ വെച്ച് തോക്ക് നൽകാമെന്നായിരുന്നു പറഞ്ഞത്. എന്നാൽ തിരുവനന്തപുരത്തെത്തിയ വിപിൻ പ്രസാദിനോടും  സുഹൃത്തുക്കളോടും പിന്നീട് നല്കാമെന്ന് പറഞ്ഞ് തിരിച്ചയച്ചു.

Also Read- അട്ടപ്പാടിയിൽ യുവാവിനെ അടിച്ചുകൊന്ന സംഭവം; കാരണം തോക്ക് കച്ചവടവുമായി ബന്ധപ്പെട്ട തർക്കം

എന്നാൽ ദിവസങ്ങൾ കഴിഞ്ഞിട്ടും തോക്ക് കിട്ടാതെ വന്നതോടെ വിപിൻ പ്രസാദും സുഹൃത്തുക്കളും വിനായകനെ  നരസിമുക്കിലെ തോട്ടത്തിലേക്ക് കൊണ്ടുപോയി  മർദ്ദിച്ചു. പിന്നീട് നന്ദകിഷോറിനെയും ഇവിടെയെത്തിച്ച് മർദ്ദിച്ച് കൊലപ്പെടുത്തുകയായിരുന്നു.  മർദ്ദനത്തിൽ ഗുരുതര പരുക്കേറ്റ വിനായകൻ തൃശൂർ മെഡിക്കൽ കോളേജിൽ ചികിത്സയിലാണ്.
ആരോഗ്യസ്ഥിതി അതീവ ഗുരുതരാവസ്ഥയിലാണ്.

മർദ്ദനമേറ്റ് വിനായകൻ്റെ ശരീരമാസകലം മുറിവുകളുണ്ട്.  വിനായകൻറെ മൊഴി എടുത്തെങ്കില്‍ മാത്രമേ സംഭവത്തില്‍ കൂടുതൽ പ്രതികളുണ്ടോയെന്ന് വ്യക്തമാകൂവെന്ന് പൊലീസ് പറഞ്ഞു.  കൊല്ലപ്പെട്ട നന്ദകിഷോറിൻ്റെ പോസ്റ്റ്മോർട്ടം  തൃശൂർ മെഡിക്കൽ കോളേജിൽ നടക്കും.

ഭാര്യ കാമുകനൊപ്പം പോയി ; മക്കളെ കൊലപ്പെടുത്തിയ പിതാവ് ഒടുവില്‍ പോലീസിന് മുന്നില്‍ കീഴടങ്ങി

കര്‍ണാടകയില്‍ പ്രായപൂര്‍ത്തിയാകാത്ത പെണ്‍മക്കളെ കൊലപ്പെടുത്തിയ അച്ഛന്‍ അറസ്റ്റില്‍. മക്കളെ കൊലപ്പെടുത്തിയ ശേഷം മൃതദേഹവുമായി ഓട്ടോയില്‍ ഒരുരാത്രി മുഴുവന്‍ നഗരം ചുറ്റിയശേഷം പ്രതി പോലീസ് സ്റ്റേഷനിലെത്തി കീഴടങ്ങുകയായിരുന്നു. കര്‍ണാടകയിലെ കലബുര്‍ഗി നഗരത്തിലെ ബാബൂ ബസാറില്‍ താമസിക്കുന്ന ഓട്ടോ ഡ്രൈവറായ ലക്ഷ്മികാന്ത് എന്ന 34കാരനാണ് തന്റെ നാല് മക്കളില്‍ രണ്ടുപേരെ കൊലപ്പെടുത്തിയത്. സോണി (11), മയൂരി (ഒമ്പത്) എന്നിവരാണ് കൊല്ലപ്പെട്ടത്.

നാല് മാസം മുമ്പ്  ഭാര്യ അഞ്ജലി ലക്ഷ്മികാന്തിനെ ഉപേക്ഷിച്ച് കാമുകനൊപ്പം പോയിരുന്നു. ഇതിനുശേഷം അഞ്ജലിയുടെ അമ്മയ്ക്കൊപ്പമായിരുന്നു കുട്ടികളുടെ താമസിച്ചിരുന്നത്. കഴിഞ്ഞ ദിവസം  കുട്ടികളെ കാണാന്‍ ലക്ഷ്മികാന്ത് എത്തിയതിന് പിന്നാലെ കുട്ടികളുടെ സംരക്ഷണത്തെ ചൊല്ലി ഇരുവരും തമ്മില്‍ തര്‍ക്കമുണ്ടായി. തുടര്‍ന്ന് നാല് കുട്ടികളെയും ഓട്ടോയില്‍ കയറ്റിക്കൊണ്ടുപോയ ലക്ഷ്മികാന്ത് പിന്നീട് രണ്ട് കുട്ടികളെ കൊലപ്പെടുത്തുകയായിരുന്നു.

ഇളയകുട്ടികളായ മോഹിത്ത് (അഞ്ച്), ശ്രേയ (മൂന്ന്) എന്നിവര്‍ അറിയാതെയാണ് മുതിര്‍ന്ന രണ്ടു പെണ്‍കുട്ടികളെയും ഇയാള്‍ കൊലപ്പെടുത്തിയത്. കാമുകനൊപ്പം പോയ ഭാര്യയ്ക്കൊപ്പം അയച്ചാല്‍ കുട്ടികളുടെ ജീവിതം അപകടത്തിലാകുമെന്ന പേടി മൂലമാണ് നാല് മക്കളെയും കൊലപ്പെടുത്താന്‍ ഇയാള്‍ തീരുമാനിച്ചത്. എന്നാല്‍ രണ്ട് മക്കളെ കൊന്നതോടെ ഭയന്ന ലക്ഷ്മികാന്ത്, ബാക്കിയുള്ള മക്കളെ കൊലപ്പെടുത്താനുള്ള തീരുമാനത്തില്‍നിന്ന് പിന്‍മാറുകയായിരുന്നുവെന്ന് പോലീസ് പറഞ്ഞു.

ചൊവ്വാഴ്ച വൈകിട്ടാണ് ഇയാള്‍ രണ്ടു മക്കളെയും കൊലപ്പെടുത്തിയത്. ഇതോടെ അസ്വസ്ഥനായ പ്രതി എന്തുചെയ്യണമെന്ന് ധാരണയില്ലാതെയാണ് മൃതദേഹങ്ങളുമായി രാത്രി ഓട്ടോയില്‍ നഗരം ചുറ്റിയത്. പിന്നീട് ബുധനാഴ്ച രാവിലെ മഹാത്മ ബസവേശ്വര പോലീസ് സ്റ്റേഷനിലെത്തി ഇയാള്‍ കീഴടങ്ങുകയായിരുന്നു.
Published by:Arun krishna
First published: