HOME » NEWS » Crime » MAN BEATEN TO DEATH BY FRIENDS IN KOTTAYAM TV SRG

കല്യാണ സംഭാവനയെ ചൊല്ലി തർക്കം; കോട്ടയത്ത് യുവാവിനെ സുഹൃത്തുക്കൾ തല്ലിക്കൊന്നു

കൊല്ലപ്പെട്ട രാഹുലിനെ ഭാര്യ ഫോൺചെയ്തിരുന്നു. ഇത് റെക്കോഡ് ചെയ്തതാണ് അന്വേഷണത്തിൽ നിർണായക വഴിത്തിരിവായത്.

News18 Malayalam | news18-malayalam
Updated: April 29, 2021, 3:35 PM IST
കല്യാണ സംഭാവനയെ ചൊല്ലി തർക്കം; കോട്ടയത്ത് യുവാവിനെ സുഹൃത്തുക്കൾ തല്ലിക്കൊന്നു
കൊല്ലപ്പെട്ട രാഹുൽ
  • Share this:
കോട്ടയം: കഴിഞ്ഞ ശനിയാഴ്ച പുലർച്ചെയാണ് സ്വകാര്യ ബസ് ഡ്രൈവറായിരുന്ന കോട്ടയം കറുകച്ചാൽ ചമ്പക്കര കരിക്കണ്ടം ബംഗ്ലാം കുന്നിൽ രാജപ്പന്റെ മകൻ രാഹുലിനെ വീടിന് ഒരു കിലോമീറ്റർ അകലെ മരിച്ച നിലയിൽ കണ്ടെത്തിയത്. കാറിനടിയിൽ കിടക്കുന്ന നിലയിലായിരുന്നു മൃതദേഹം. കാർ റിപ്പയർ ചെയ്യുന്നതിനിടെ ഞെരുങ്ങി മരിച്ചത് ആകാം എന്നായിരുന്നു പോലീസ് ആദ്യം വിലയിരുത്തുന്നത്. പോസ്റ്റ്മോർട്ടം ഉൾപ്പെടെയുള്ള ശാസ്ത്രീയ പരിശോധനയിലൂടെയാണ് പോലീസിന് നിർണായക വിവരങ്ങൾ ലഭിച്ചത്.

സംഭവത്തിൽ ചങ്ങനാശ്ശേരി തോട്ടയ്ക്കാട് സ്വദേശികളും രാഹുലിന്റെ സഹപ്രവർത്തകരുമായ വിഷ്ണു, സുനീഷ് എന്നിവരെ അറസ്റ്റ് ചെയ്തു. ശരീരത്തിനേറ്റ മർദനമാണ് മരണ കാരണമെന്നു പോലീസ് പറഞ്ഞു. പോസ്റ്റുമോർട്ടത്തിൽ രാഹുലിന്റെ തലയ്ക്കുള്ളിലും ആന്തരികാവയവങ്ങളിലും ആഴത്തിലുള്ള പരിക്കുകൾ കണ്ടെത്തിയിരുന്നു. ഇതാണ് സംശയത്തിന് തുടക്കമായത്. ഇതിന് പിന്നാലെ രാഹുലിന്റെ അച്ഛൻ രാജപ്പൻ പരാതിയുമായി രംഗത്ത് വന്നു. ശാസ്ത്രീയ പരിശോധനയിൽ കാറിനടിയിൽ പെട്ടല്ല രാഹുൽ മരിച്ചതെന്ന് കണ്ടെത്തി. രാഹുലിന്റെ സഹപ്രവർത്തകരായ സുഹൃത്തുക്കളെ കസ്റ്റഡിയിലെടുത്ത് കഴിഞ്ഞ ദിവസം മുതൽ ചോദ്യം ചെയ്തു വരികയായിരുന്നു.


പ്രതികളുടെ അറസ്റ്റിലേക് നയിക്കാനുണ്ടായ കാരണങ്ങൾ പോലീസ് പറയുതുന്നതിങ്ങനെ,

കഴിഞ്ഞ വെള്ളിയാഴ്ച രാത്രി എട്ടിന് ചമ്പക്കര തൈപറമ്പിലുള്ള ഗാരേജിൽ ബസ് നിർത്തിയിട്ട ശേഷം വിഷ്ണുവിനും സുനീഷിനുമൊപ്പം രാഹുൽ നെടുംകുന്നത്ത് മറ്റൊരു സുഹൃത്തിന്റെ വിവാഹ ചടങ്ങിന് പോയി. രാത്രി 10-ന് ശേഷം തിരികെ ഗാരേജിലെത്തിയ രാഹുലും വിഷ്‌ണുവും സുനീഷും തമ്മിൽ തർക്കമുണ്ടായി. വിവാഹത്തിന് സംഭാവന നൽകാഞ്ഞതുമായി ബന്ധപ്പെട്ടായിരുന്നു തർക്കം.

You may also like:ഫോണിന്റെ പാസ് വേർഡ് നൽകിയില്ല; പ്ലസ് ടു വിദ്യാർത്ഥിയെ സുഹൃത്ത് കൊന്നു

മൂന്നു പേരും മദ്യപിച്ചിരുന്നു. ഇതിനിടെ സുനീഷും വിഷ്‌ണുവും ചേർന്ന് രാഹുലിനെ മർദ്ദിക്കുകയും ടിക്കറ് മെഷീൻ ഉപയോഗിച്ച് അടിക്കുകയും ചെയ്തു. ഈ സംഘർഷമാണ് മരണത്തിലേക്ക് എത്തിച്ചത്. സംഘർഷത്തെ കുറിച്ച് പ്രതികൾ ആദ്യംതന്നെ പോലീസിന് സൂചന നൽകിയിരുന്നു. എന്നാൽ സംഘർഷത്തിനിടെ അവശനായ രാഹുൽ ഗാരേജിൽ പാർക്ക് ചെയ്തിരുന്ന തന്റെ കാറിൽ സ്വയം ഓടിച്ചു വീട്ടിലേക്കു മടങ്ങിയതായി ആണ് പറഞ്ഞത്. ഇക്കാര്യത്തിൽ കൂടുതൽ പരിശോധന നടത്തിയപ്പോഴാണ് പൊലീസിന് കള്ളം ബോധ്യപ്പെട്ടത്.

You may also like:വിവാഹദിവസം കാണാതായ വരൻ ഒരു മാസത്തിന് ശേഷം മോഷ്ടിച്ച ബൈക്കുമായി പൊലീസ് പിടിയില്‍

ശനിയാഴ്ച പുലർച്ചെ തൊമ്മച്ചേരി ബാങ്ക് പടിക്കു സമീപം രാഹുലിന്റെ മൃതദേഹം കാറിനടിയിൽ കണ്ടെത്തുകയായിരുന്നു. വാഹനം ഓഫായതിനെ തുടർന്ന് നിർത്തി പരിശോധിക്കുന്നതിനിടെ പരിക്കിന്റെ കാഠിന്യത്താൽ മരണം സംഭവിച്ചതാണെന്ന് ആദ്യം പോലീസ് പറഞ്ഞു. പ്രതികൾ വർക്ക്‌ഷോപ്പിൽ രാഹുലുമായി വഴക്കിടുന്നതിനിടെ രാഹുലന്റെ ഭാര്യ ശ്രീദേവി രാഹുലിനെ ഫോണിൽ വിളിച്ചിരുന്നു. ഇത് ശ്രീദവി റെക്കോഡ് ചെയ്തതാണ് അന്വേഷണത്തിൽ നിർണായക വഴിത്തിരിവായത്.

പ്രതികളെ ആദ്യം ചോദ്യം ചെയ്തപ്പോൾ വർക് ഷോപ്പിലെ വഴക്കിനെ പറ്റി മനപൂർവം മറച്ചു വച്ചിരുന്നു. ഇതിൽ സംശയം തോന്നിയ പോലീസ് പ്രതികളെ കൂടുതൽ ചോദ്യം ചെയ്യുകയായിരുന്നു. തുടർന്നാണ് കൊലപാതകം സംബന്ധിച്ച നിർണായക വിവരങ്ങൾ പോലീസിന് ലഭിച്ചത്. പോസ്റ്റുമോർട്ടവും മറ്റ് ശാസ്ത്രീയ തെളിവുകളും അന്വേഷണത്തിൽ ഏറെ ഗുണം ചെയ്തതായി കറുകച്ചാൽ പോലീസ് പറഞ്ഞു.

കോടതിയിൽ ഹാജരാക്കിയ പ്രതികളെ റിമാൻഡ് ചെയ്തു. തെളിവെടുപ്പ് അടക്കമുള്ള കാര്യങ്ങൾക്കായി പ്രതികളെ വീണ്ടും കസ്റ്റഡിയിൽ വാങ്ങാനാണ് പൊലീസ് തീരുമാനം.
Published by: Naseeba TC
First published: April 29, 2021, 3:35 PM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories